Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്- സഞ്ജു മാരക കോംബോ വരും? സഞ്ജു വൈസ് ക്യാപ്റ്റന്‍! സര്‍പ്രൈസ് നീക്കം

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ചുള്ള അവ്യക്തത തുടരവെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ചില സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിലെ സ്ഥിരം സാന്നിധ്യം പോലുമല്ലാത്ത സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസിസ്റ്റന്റായിട്ടാവും താരം പ്രവര്‍ത്തിക്കുക.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോലിയെയും ഇന്ത്യന്‍ ടി20 ടീമില്‍ കാണാനായിട്ടില്ല. ഇവരെ പുറത്ത് ഇരുത്തിയാണ് തുടര്‍ന്നുള്ള ടി20 പരമ്പരകളിലെല്ലാം ഇന്ത്യന്‍ ടീം കളിച്ചത്.

മാത്രമല്ല ഇവയിലെല്ലാം ടീമിനെ നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പക്ഷെ അദ്ദേഹത്തെ ഇനിയും ടി20യില്‍ സ്ഥിരം ക്യാപ്റ്റനാക്കിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും ഹാര്‍ദിക് തന്നെയാണ് ടീമിനെ നയിക്കുക.

വൈകാതെ തന്നെ ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിക്കും. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സഞ്ജു സാംസണ്‍ വന്നേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടി20 ടീമില്‍ അദ്ദേഹം സ്ഥിരാംഗമല്ല.

എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയാണെങ്കില്‍ സഞ്ജു ടീമിലെ സ്ഥിരം സാന്നിധ്യമായി തീരും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഹാര്‍ദിക്കും സഞ്ജുവും ചേര്‍ന്ന് തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

HARDIK PANDYA

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായിട്ടാണ് പലരും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്തത്. 2021ലെ സീസണ്‍ മുതല്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു.

2022ലെ സീസണില്‍ ടീമിനെ അദ്ദേഹം ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. പക്ഷെ സമാപിച്ച 16ാം സീസണില്‍ സഞ്ജുവിനു ഇതാവര്‍ത്തിക്കാനായില്ല. സീസണില്‍ നന്നായി തുടങ്ങിയ റോയല്‍സിനു പിന്നീട് അടിതെറ്റുകയും പ്ലേഓഫ് നഷ്ടമാവുകയുമായിരുന്നു.

തന്റെ ആദ്യ ക്യാപ്റ്റനും വഴികാട്ടിയുമായ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ശൈലി ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ പിന്തുടരുന്നയാളാണ് ഹാര്‍ദിക് പാണ്ഡ്യ. ധോണിയെപ്പോലെ ടീമിലുള്ളവരെ നന്നായി പിന്തുണയ്ക്കുന്ന, ഇലവനില്‍ അധികം അഴിച്ചുപണികള്‍ നടത്താന്‍ ഇഷ്ടമില്ലാത്ത നായകനാണ് ഹാര്‍ദിക്.

SANJU SAMSON

മാത്രമല്ല കളിക്കളത്തില്‍ ധോണിയെപ്പോലെ വളരെ കൂളായി പ്രതിസന്ധി ഘട്ടങ്ങളില്‍ പെരുമാറാനും അദ്ദേഹം ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു കൂട്ടായി ധോണിയുടെ അതേ ക്യാപ്റ്റന്‍സി ശൈലി പിന്തുടരുന്ന സഞ്ജു വരികയാണെങ്കില്‍ അതു ഇന്ത്യന്‍ ടീമിനു വളരെയധികം ഗുണം ചെയ്യുമെന്നുറപ്പാണ്.

പക്ഷെ ബിസിസിഐ ഇത്തരമൊരു മികച്ച തീരുമാനം എടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഈ വര്‍ഷം ബിസിസിഐയുടെ മുഖ്യ കരാറില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസം തന്നെയാണ് കാണിക്കുന്നത്. ബിസിസിഐയുടെ സി ഗ്രേഡ് കരാറിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി നിയമിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളാനും സാധിക്കില്ല. വെസ്റ്റ് ഇന്‍ഡീസുമായി ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി നടക്കാനിരിക്കുന്ന പരമ്പരയില്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു ടി20യില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്.

Story first published: Tuesday, June 13, 2023, 23:29 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+