For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാച്ചുകളും കാറുകളും ഹരം, വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍! ഹര്‍ദിക് പൊളിയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനാണ് ഹര്‍ദിക് പാണ്ഡ്യ. സൂപ്പര്‍ ഓള്‍റൗണ്ടറായ താരം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. പ്രഥമ സീസണില്‍ത്തന്നെ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും തൊട്ടടുത്ത സീസണില്‍ ഫൈനലിലേക്കെത്തിക്കുകയും ചെയ്യാന്‍ ഹര്‍ദിക്കിനായി. മുംബൈ ഇന്ത്യന്‍സ് ടീമിലൂടെ വളര്‍ന്ന് ഇന്ന് സൂപ്പര്‍ താരമായി മാറാന്‍ ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമാണ് ഹര്‍ദിക്കിന്റേത്.

അതുകൊണ്ട് തന്നെ സൂപ്പര്‍ താരമായപ്പോള്‍ ഹര്‍ദിക് അത്യാഡംഭര ജീവിതമാണ് നയിക്കുന്നത്. വില കൂടിയ വസ്തുക്കളോട് പ്രത്യേക താല്‍പര്യമുള്ള ഹര്‍ദിക് ഇത്തരത്തിലുള്ള നിരവധി സാധനങ്ങളാണ് ഇതിനോടകം സ്വന്തമാക്കി വെച്ചിരിക്കുന്നത്. വാച്ചുകളോടും കാറുകളോടുമാണ് ഹര്‍ദിക്കിന് കൂടുതല്‍ താല്‍പര്യം. അതുകൊണ്ടുതന്നെ കാറിന്റെയും വാച്ചിന്റെയും വലിയ ശേഖരം ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലുണ്ട്. അദ്ദേഹം സ്വന്തമാക്കിയിട്ടുള്ള വില കൂടിയ വസ്തുക്കളെക്കുറിച്ചറിയാം.

അദ്ദേഹത്തിന്റെ കൈവശമുള്ള ഏറ്റവും വിലകൂടിയ കാര്‍ ലംബോര്‍ഗിനിയാണ്. ഹ്യൂരകന്‍ ഇവോ മോഡലാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. 3.73 കോടിയാണ് ഈ വാഹനത്തിന്റെ വില. 5.2 ലിറ്റര്‍ വി10 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. 638 ബിഎച്ച്പിയുമുണ്ട്. ഇതിലാണ് ഹര്‍ദിക് ഇപ്പോള്‍ കറങ്ങുന്നത്. ഹര്‍ദിക്കും ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യയും ഒന്നിച്ച് ഈ വാഹനത്തില്‍ പോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹര്‍ദിക്കിന്റെ സ്വപ്ന വാഹനങ്ങളിലൊന്നാണിത്.

ഒറ്റമുറി വാടകവീട്ടില്‍ നിന്നാണ് ഹര്‍ദിക്കിന്റെ വളര്‍ച്ച. അതുകൊണ്ടുതന്നെ ഇപ്പോള്‍ അത്യാഡംഭരമായ ഒരു വീട് ഹര്‍ദിക്കിനുണ്ട്. ഗുജറാത്തിലെ വഡോദരയിലാണ് ഈ വീടുള്ളത്. അനുരാദ്ധ അഗര്‍വാള്‍ എന്ന പ്രശസ്ത ഡിസൈനറാണ് ഹര്‍ദിക്കിന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ഈ വീട് നിര്‍മിച്ചത്. അത്യാധുനിക സംവിധാനങ്ങളെല്ലാം ഈ വീട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിശീലനം നടത്താനുള്ള സൗകര്യവും ജിമ്മുമെല്ലാം ഇവിടെയുണ്ട്. 5 കോടിയോളം രൂപയാണ് ഈ വീട് നിര്‍മ്മിക്കാന്‍ ചിലവായത്.

hardik pandya

കാറുകളുടെ വലിയ ശേഖരം ഹര്‍ദിക്കിനുണ്ട്. മെഴ്‌സിഡസിന്റെ എഎംജി ജി63യാണ് ഇതിലൊരു വാഹനം. 1.6 കോടിയാണ് ഈ വാഹനത്തിന്റെ വില. 60 ലക്ഷത്തിന് വാങ്ങിയ വെള്ള കളറിലുള്ള ഔഡി എ6, വെള്ളക്കളറിലുള്ള 2.11 കോടിയുടെ റേഞ്ച റോവര്‍ വോഗ്, 28 ലക്ഷത്തിന്റെ ജീപ്പ് കോമ്പസ്, 2 കോടിയുടെ റോള്‍സ് റോയ്‌സ്, 1.30 കോടിയുടെ പോര്‍ഷെ, ടൊയോറ്റ ഫോര്‍ച്യൂണര്‍ എന്നിവയെല്ലാം ഹര്‍ദിക്കിന്റെ ഗ്യാരേജിലെ പ്രധാന കാറുകളാണ്. ബൈക്കുകളുടെ ശേഖരം വേറെയുണ്ട്.

ഹര്‍ദിക്കിന്റെ ഏറ്റവും വലിയ ഹോബി വാച്ചുകള്‍ ശേഖരിക്കുകയെന്നതാണ്. ക്രിക്കറ്റ് പര്യടനങ്ങള്‍ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ ഹര്‍ദിക് കൂടുതല്‍ വാങ്ങുന്നത് വാച്ചുകളാണ്. കോടികളുടെ വാച്ചുകള്‍ പോലും ഹര്‍ദിക്കിന്റെ കൈയിലുണ്ടെന്നതാണ് രസകരമായ കാര്യം. 2.7 കോടിയുടെ പാറ്റിക് ഫിലിപ്പി നൗട്ടിലസ് മോഡല്‍ വാച്ചുകള്‍ ഹര്‍ദിക്കിന്റെ കൈയിലുണ്ട്. റോളക്‌സിന്റെ 1 കോടിയുടെ വാച്ച് ഉള്‍പ്പെടെ വലിയൊരു വാച്ച് ശേഖരം ഹര്‍ദിക്കിന്റെ കൈയിലുണ്ട്.

വെള്ള കളറിനോട് ഹര്‍ദിക്കിന് പ്രത്യേക താല്‍പര്യമാണ്. തന്റെ വാഹനങ്ങളിലും വസ്ത്രങ്ങളിലും വാച്ചുകളിലുമെല്ലാം കൂടുതലുള്ളത് വെള്ള കളറാണ്. ബാല്യകാലത്ത് നന്നായി പ്രയാസപ്പെട്ടിരുന്നതിനാല്‍ ഇപ്പോള്‍ ജീവിതം ആഘോഷമാക്കുകയാണ് അദ്ദേഹം. പ്രശസ്ത സിനിമാ താരവും മോഡലുമായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.

വസ്ത്രങ്ങളോടും ഹര്‍ദിക്കിന് വലിയ താല്‍പര്യമാണുള്ളത്. വ്യത്യസ്തമായ മോഡലുകള്‍ പരീക്ഷിക്കാന്‍ ഹര്‍ദിക്കിന് ഇഷ്ടമാണ്. ഒന്നര ലക്ഷത്തിന്റെ ടീ ഷര്‍ട്ടും 2 ലക്ഷത്തിന്റെ ജീന്‍സ് പാന്റും ഹര്‍ദിക്കിന്റെ ശേഖരത്തിലുണ്ട്. ഷൂസുകളോടും അദ്ദേഹത്തിന് വലിയ താല്‍പര്യമുണ്ട്. വിവിധ ബ്രാന്റുകളുടെ ഷൂസ് അദ്ദേഹം ശേഖരിച്ചുവെച്ചിട്ടുണ്ട്. വെള്ളി ആഭരണങ്ങളോടും പ്രത്യേക ഇഷ്ടം ഹര്‍ദിക്കിനുണ്ടായിരുന്നു. ആദ്യ കാലത്ത് വെള്ളിയുടെ മാല അദ്ദേഹത്തിനുണ്ടായിരുന്നു.

ഇതിനോടകം തന്നെ വലിയ ആസ്തി സൃഷ്ടിച്ച ഹര്‍ദിക് ഇനി ഇന്ത്യന്‍ നായകനാവാന്‍ പോവുകയാണ്. വിരമിക്കുമ്പോഴേക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ സമ്പന്നമാരിലൊരാളായി ഹര്‍ദിക് മാറുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, June 21, 2023, 15:48 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+