Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീര്‍ ഖാന് ജന്മദിനാശംസ നേര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ, കലിതുള്ളി ക്രിക്കറ്റ് ലോകം

ലണ്ടന്‍: യുകെയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. പക്ഷെ ഇങ്ങ് ഇന്ത്യയില്‍ ഹാര്‍ദ്ദിക്കിനോടുള്ള രോഷം അണപൊട്ടി ഒഴുകുകയാണ്. കാരണമെന്തെന്നോ? ഇന്ത്യന്‍ ഇതിഹാസം സഹീര്‍ ഖാനെ ഹാര്‍ദ്ദിക് കളിയാക്കിയെന്ന് ആരാധകര്‍ പറയുന്നു. സഹീര്‍ ഖാന് സഹീര്‍ ഖാന് ജന്മദിനം ആശംസിച്ചതായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. പക്ഷെ ഹാര്‍ദ്ദിക്കിന്റെ ആശംസാ പോസ്റ്റ് കണ്ടപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സംശയം, ഇയാള് സഹീര്‍ ഖാനെ കളിയാക്കിയതല്ലേ?

ഹാർദ്ദിക്കിന്റെ ആശംസ

ഒരു മത്സരത്തില്‍ സഹീര്‍ ഖാനെ സിക്‌സറിന് പറത്തുന്ന വീഡിയോയ്‌ക്കൊപ്പമാണ് ഹാര്‍ദ്ദിക് ജന്മദിനാശംസ നേര്‍ന്നത്. 'സന്തോഷ ജന്മദിനം സാക് (സഹീര്‍). അന്ന് ഞാന്‍ ചെയ്തത് പോലെ ഇത്തവണത്തെ പിറന്നാള്‍ പാര്‍ക്കിന് വെളിയില്‍ അടിച്ചാഘോഷിക്കുമെന്ന് കരുതുന്നു', വീഡിയോയ്ക്ക് തലക്കുറിപ്പും ഹാര്‍ദ്ദിക് നല്‍കി.

എന്തായാലും ഹാര്‍ദ്ദിക്കിന്റെ ആശംസ ആരാധകര്‍ക്ക് സുഖിച്ചില്ല. സഹീര്‍ ഖാനെ താരം ബഹുമാനിച്ചില്ലെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പരാതി. ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷമായ ഭാഷയില്‍ത്തന്നെ ഇവരില്‍ ചിലര്‍ പ്രതികരിച്ചിട്ടുമുണ്ട്.

പണവും പ്രശസ്തിയുമുണ്ടായാല്‍ മാത്രം ക്ലാസുണ്ടാവില്ല. നല്ല കാലത്തായിരുന്നെങ്കില്‍ സഹീറിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഹാര്‍ദ്ദിക്കിന് പിടിച്ചുനില്‍ക്കാനാവില്ല. ആത്മവിശ്വാസം കൂടിപ്പോയതാണ് ഇവിടെ ഹാര്‍ദ്ദിക്കിന്റെ പ്രശ്‌നമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 2003, 2007, 2011 ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറാണ് സഹീര്‍ ഖാനെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഹാര്‍ദ്ദിക്കിന്റെ പോസ്റ്റിന് ചുവടെ ധാരാളം കാണാം.

സഹീർ ഖാന്റെ കരിയർ

സഹീര്‍ ഖാന് മറ്റു താരങ്ങള്‍ നല്‍കിയ ആശംസകള്‍ ചൂണ്ടിക്കാട്ടിയും ആരാധകര്‍ ഹാര്‍ദ്ദിക്കിനെ പരിഹസിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മത്സരങ്ങളും 200 ഏകദിനങ്ങളുമാണ് സഹീര്‍ കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 311 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 282 വിക്കറ്റുകളും. 2000 ഒക്ടോബറില്‍ നെയ്‌റോബിയില്‍ കെനിയക്കെതിരെയായിരുന്നു സഹീറിന്റെ ഏകദിന അരങ്ങേറ്റം. തൊട്ടടുത്ത മാസംതന്നെ സഹീര്‍ രാജ്യാന്തര ടെസ്റ്റിലും തുടക്കം കുറിച്ചു.

റിവേഴ്‌സ് സ്വിങിന്റെ അടുത്ത രാജാവ് അവന്‍ തന്നെ... അത് ഇന്ത്യന്‍ പേസര്‍, ചൂണ്ടിക്കാട്ടി അക്തര്‍

തകർപ്പൻ പ്രകടനം

ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തേയും മികച്ച ഇടംകൈയ്യന്‍ പേസറാണ് സഹീര്‍ ഖാന്‍. പന്തിനെ സ്വിങ് ചെയ്യിക്കാനുള്ള താരത്തിന്റെ കഴിവ് സുപ്രസിദ്ധമാണ്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ രണ്ടു വിക്കറ്റുകള്‍ പിഴുത സഹീര്‍, മത്സരത്തില്‍ മൂന്നു ഓവറുകള്‍ മെയ്ഡനാക്കുകയും ചെയ്തിരുന്നു. 2014 -ല്‍ വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് സഹീര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

Story first published: Tuesday, October 8, 2019, 15:29 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+