For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പത്താം നമ്പര്‍ ബാറ്ററായി ഹാര്‍ദിക്! എന്നിട്ടും ജാഡയ്ക്കു കുറവില്ല, ട്രോളുമായി ഫാന്‍സ്

പരിക്കില്‍ നിന്നും മോചിതനായി മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ട്രോള്‍മഴ. ഡിവൈ പാട്ടില്‍ ടി20 കപ്പിലൂടെയാണ് അദ്ദേഹം നീണ്ടൊരു ഇടവേളയ്ക്കു ശേഷം മടങ്ങിവന്നത്. മല്‍സരത്തില്‍ റിലയന്‍സ് 1 ടീമിനു വേണ്ടിയാണ് ഹാര്‍ദിക് കളിക്കാനിറങ്ങിയത്. നാലു മാസത്തിലേറെയായി പരിക്കേറ്റ് പുറത്തിരുന്ന ശേഷമാണ് അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിനു തൊട്ടുമുമ്പായി ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം തിരികെ വന്നിരിക്കുന്നത്.

മുംബൈയില്‍ നടന്ന കളിയില്‍ ബൗളിങില്‍ രണ്ടു വിക്കറ്റുമായി ഹാര്‍ദിക് തിളങ്ങിയെങ്കിലും ബാറ്റിങില്‍ ഫ്‌ളോപ്പായി. വെറും മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഭാരത് പെട്രോളിയം ടീമുമായാണ് ഹാര്‍ദിക്കിന്റെ റിലയന്‍സ് 1 ടീം ഏറ്റുമുട്ടിയത്. മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങളായ തിലക് വര്‍മ, പിയൂഷ് ചൗള എന്നിവരെല്ലാം ഈ മല്‍സരത്തില്‍ ഹാര്‍ദിക്കിന്റെ സംഘത്തിലുണ്ടായിരുന്നു.

HARDIK PANDYA

മല്‍സരത്തില്‍ റിലയല്‍സ് 1 ടീം രണ്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. എല്ലാവരെയും ആശ്ചര്യപ്പെടുത്തി പത്താം നമ്പറിലാണ് ഹാര്‍ദിക് കളിയില്‍ ബാറ്റ് ചെയ്തത്. ഐപിഎല്ലിനു മുന്നോടിയായി ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ അവസരമുണ്ടായിട്ടും അദ്ദേഹം സ്വയം വാലറ്റത്തേക്കു മാറിയത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.

നാലു ബോളില്‍ നിന്നും പുറത്താവാതെ മൂന്നു റണ്‍സാണ് ഹാര്‍ദിക് നേടിയത്. ടീമിന്റെ വിജയം പൂര്‍ത്തിയാക്കി അദ്ദേഹം ക്രീസ് വിടുകയുമായിരുന്നു. മല്‍സരശേഷം സോഷ്യല്‍ മീഡിയയില്‍ കളിയിലെ നാലു ഫോട്ടോസ് ഹാര്‍ദിക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മൂന്നെണ്ണം ബാറ്റിങില്‍ നിന്നുള്ളതായിരുന്നു. ഇഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ തിരിച്ചെത്തിയതില്‍ സന്തോഷമെന്നായിരുന്നു ഫോട്ടോസിനൊപ്പം ഹാര്‍ദിക് കുറിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ പലരും ട്രോളിയത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഈ ഫോട്ടോസെല്ലാം കണ്ടപ്പോള്‍ ആദ്യ കരുതിയത് ഫിഫ്റ്റിയോ, മറ്റു വലിയ സ്‌കോറോ മറ്റോ നേടിയെന്നായിരുന്നു. ബ്രോ, ഈ മനുഷ്യന്‍ നാണമില്ലാത്തവനാണെന്നായിരുന്നു ചിലരുടെ പരിഹാസം. ഈ മല്‍സരത്തില്‍ സ്വന്തം ടീമിനായി സ്‌കോര്‍ ചെയ്തത് മൂന്നു റണ്‍സ് മാത്രമാണ്. പക്ഷെ ഫോട്ടോ നാലെണ്ണം അപ്പ്ലോഡും ചെയ്തിരിക്കുന്നു. ഈ ഹാര്‍ദിക് പാണ്ഡ്യ ഇത്രയ്ക്കും നാണമില്ലാത്തവനാണോയെന്നും ആരാധകര്‍ പരിഹസിക്കുന്നു.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ മൂന്നു റണ്‍സ് നേടിയിരിക്കുകയാണ്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുള്ളത് നാലു ഫോട്ടാസാണ്. എന്തൊരു ഷോയാണിത്. ഇത്രയും നാണമില്ലാത്ത മറ്റൊരു ക്രിക്കറ്റര്‍ ഉണ്ടോയെന്നു പോലും സംശയമാണെന്നും ചിലര്‍ തുറന്നടിച്ചു. സ്‌കൂള്‍ തലത്തിലുള്ള ക്രിക്കറ്റ് മല്‍സരത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. പക്ഷെ അയാളുടെ വിചാരം ഇതു തിരിച്ചുവരവാണെന്നാണ്. എന്തൊരു ദുരന്തമാണ് ഹാര്‍ദിക്കെന്നും ആരാധകര്‍ കളിയാക്കുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക്കിന്റെ കണംകാലിനു പരിക്കേല്‍ക്കുന്നത്. ബംഗ്ലാദേശുമായുള്ള കളിക്കിടെ ബൗളിങിനു ശേഷം ഫോളോ ത്രൂയ്ക്കിടെ ബോള്‍ തടയാന്‍ ശ്രമിക്കവെയായിരുന്നു താരത്തിനു ഗുരുതരമായി പരിക്കേറ്റത്.

തുടര്‍ന്നു ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തിനിടെ പിന്‍മാറിയ അദ്ദേഹം പിന്നീട് കളിച്ചിട്ടുമില്ല. ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരായ പരമ്പരകളും ഹാര്‍ദിക്കിനു നഷ്ടമായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹത്തെ ഇനി കാണാനാവുക ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരിക്കും.

Story first published: Tuesday, February 27, 2024, 17:21 [IST]
Other articles published on Feb 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+