For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy:ഹാര്‍ദിക്കിനിട്ട് അടുത്ത പണി, ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാകില്ല! പകരം മറ്റൊരാള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാനുള്ള നീക്കം നടക്കുകയാണ്. ടി20യില്‍ അടുത്ത നായകനാകേണ്ടിയിരുന്ന ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ഗംഭീര്‍ നായകനാക്കിയിരിക്കുകയാണ്. ക്യാപ്റ്റനായി ഇതിനോടകം ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള താരമാണ് ഹാര്‍ദിക്. കൂടാതെ ഐപിഎല്ലിലും മികച്ച റെക്കോഡ് ഹാര്‍ദിക്കിനുണ്ട്. എന്നിട്ടും ഹാര്‍ദിക്കിനെ ഗംഭീര്‍ ഒതുക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ഇത് ഹാര്‍ദിക്കിനിട്ടുള്ള പണികളുടെ തുടക്കം മാത്രമാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഗംഭീര്‍ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഗംഭീര്‍ നിര്‍ദേശിക്കുന്നത് പ്രകാരം ഹാര്‍ദിക് ടി20യും ടെസ്റ്റുമാണ് കളിക്കേണ്ടത്. ഏകദിനത്തില്‍ അദ്ദേഹം കളിക്കേണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്.

ഇത് പ്രകാരം നോക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ഹാര്‍ദിക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഹാര്‍ദിക്കിന് പകരം രണ്ട് താരങ്ങളെ വളര്‍ത്താനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലുമാണ് ഈ താരങ്ങള്‍. ഇവരെ ഏകദിനത്തിലേക്ക് പരിഗണിച്ച് ഹാര്‍ദിക്കിന്റെ വിടവ് നികത്താമെന്നാണ് ഗംഭീര്‍ കണക്കുകൂട്ടത്. ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മറ്റൊരു യുവതാരത്തെ വളര്‍ത്താനും ഗംഭീര്‍ ആലോചിക്കുന്നുണ്ട്. ഇത് 21കാരനായ നിധീഷ് റെഡ്ഡിയാണ്. അവസാന ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയ നിധീഷ് ഓള്‍റൗണ്ടറെന്ന നിലയില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ യുവതാരത്തെ വളര്‍ത്താന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. പ്രധാനമായും അക്ഷര്‍ പട്ടേലിനാണ് ഗംഭീര്‍ കൂടുതല്‍ പിന്തുണ നല്‍കുകയെന്നാണ് വിവരം. അവസാന ടി20 ലോകകപ്പില്‍ അക്ഷര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

hardik pandya

ബാറ്റുകൊണ്ടും അവസരത്തിനൊത്തുയര്‍ന്ന താരം നാലാം നമ്പറിലടക്കം കളിച്ച് മികവ് കാട്ടി. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ വിടവ് നികത്താന്‍ അക്ഷറിനാവുമെന്നാണ് ഗംഭീര്‍ കണക്കുകൂട്ടുന്നത്. പക്ഷെ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിനോളം മികവുള്ള മറ്റൊരു താരം നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ മാറ്റിനിര്‍ത്തുന്നത് ഇന്ത്യക്ക് തന്നെ തിരിച്ചടിയായി മാറാനാണ് സാധ്യത.

ഗംഭീര്‍ പ്രതികാര നടപടി പോലെ താരങ്ങളോട് പെരുമാറിയാല്‍ ടീമിന്റെ ഐക്യത്തെ അത് കാര്യമായി ബാധിച്ചേക്കും. ഹാര്‍ദിക്കിനെ ലക്ഷ്യം വെച്ച് ഗംഭീര്‍ നീക്കം നടത്തിയാല്‍ താരം ശക്തമായി പ്രതികരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ ടീമിനുള്ളില്‍ ഭിന്നതയുണ്ടാക്കിയേക്കും. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനെ നായകനാക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്ന് വരുന്നുണ്ട്. മുന്‍ താരങ്ങളടക്കം ഗംഭീറിനെതിരേ ചോദ്യമുയര്‍ത്തുന്നുണ്ട്.

ഗംഭീര്‍ ഐപിഎല്‍ രീതിയിലുള്ള പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നടത്തിയാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും. നിലവില്‍ ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് വളര്‍ത്തുകയാണ് വേണ്ടത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് ശരിയായ രീതിയല്ല. ഇത് ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ചക്ക് കാരണമായേക്കും. ഇതിനോടകം മികവ് തെളിയിച്ച താരമായിട്ടും ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയില്ല.

സൂര്യകുമാര്‍ യാദവിനോടുള്ള വ്യക്തിപരമായ താല്‍പര്യമാണ് ഇതിന് പിന്നില്‍. സഞ്ജു സാംസണ്‍ അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും ഇത്തവണ ഏകദിന ടീമില്‍ ഇടമില്ല. ഹാര്‍ദിക്കിനെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ഒതുക്കിയാല്‍ അത് ലോക മണ്ടത്തരമാവും.

അടുത്ത ഏകദിന ലോകകപ്പ് 2027ലാണ് നടക്കുന്നത്. അതിന് മുമ്പ് മികച്ച പേസ് ഓള്‍റൗണ്ടറെ വളര്‍ത്തി ഹാര്‍ദിക്കിനെ ഒതുക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. നിലവിലെ രീതിയില്‍ ഹാര്‍ദിക് പോയാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Saturday, July 20, 2024, 6:32 [IST]
Other articles published on Jul 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+