For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവാന്‍ ഹാര്‍ദിക്കല്ല ബെസ്റ്റ്! മൂന്നു കാരണങ്ങള്‍

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷമാണ് നടക്കാനിരിക്കുന്നത്. ലോകകപ്പ് ലക്ഷ്യമിട്ടു തയ്യാറെടുപ്പുകള്‍ ഇന്ത്യ ആരംഭിക്കേണ്ട സമയമായിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ലോകകപ്പിനുള്ള ടി20 ടീമിന്റെ കാര്യത്തില്‍ വ്യക്തമായൊരു ചിത്രം ബിസിസിഐ ഇനിയും തയ്യാറാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ നാണംകെട്ട് പുറത്താവുകയായിരുന്നു.

അതിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യ മുഴുവന്‍ ടി20കളും കളിച്ചത്. ടി20യിലേക്കു ഈ രണ്ടു പേര്‍ക്കും ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ലോകകപ്പിനു ശേഷമുള്ള മുഴുവന്‍ ടി20കളിലും ഇന്ത്യയെ നയിച്ചത്.

HARDIK PANDYA

ടി20 ടീമിനെ വളരെ നന്നായി നയിക്കാന്‍ സാധിച്ചതോടെ ടി20യിലെ അടുത്ത സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതു സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാന്‍ ഹാര്‍ദികല്ല മികച്ച ഓപ്ഷന്‍. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ടി20 ക്രിക്കറ്റില്‍ ഒരു താരമെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമാണ് ആദ്യത്തെ കാരണം. നേരത്തേ മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ പഴയ ഹാര്‍ദിക്കിന്റെ നിഴല്‍ മാത്രമാണ് നമുക്കു കാണാന്‍ സാധിക്കുന്നത്. അവസാനമായി കളിച്ച ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഹാര്‍ദിക്കിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.

ക്യാപ്റ്റന്നെ നിലയില്‍ തുടരെ രണ്ടാം തവണയും ജിടിയെ ഫൈനലിലെത്തിച്ചെങ്കിലും ഹാര്‍ദിക്കിന്റെ സമ്പാദ്യം 346 റണ്‍സും മൂന്നു വിക്കറ്റുകളും മാത്രമായിരുന്നു. 2022ലെ സീസണില്‍ 487 റണ്‍സും എട്ടു വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യക്കൊപ്പവും ടി20യില്‍ കുറച്ചു കാലമായി ഹാര്‍ദിക്കിന്റെ പ്രകടനം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ഈ വര്‍ഷം കളിച്ച ആറു ടി20കളില്‍ നിന്നും അദ്ദേഹം നേടിയിരിക്കുന്നത് വെറും 111 റണ്‍സാണ്. 22 ശരാശരിയിലാണിത്. ബൗളിങെടുക്കുകയാണെങ്കില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ ഹാര്‍ദിക് നേടിയിട്ടുള്ളൂ. ഇതില്‍ നാലും ഒരു കളിയിലായിരുന്നു.

ഈ തരത്തില്‍ സ്വന്തം പ്രകടനത്തിന്റെ കാര്യത്തില്‍ പതറുന്ന ഒരു ക്യാപ്റ്റന്‍ ഏതൊരു ടീമിനെ സംബന്ധിച്ചും അത്ര നല്ല ഓപ്ഷനല്ല. നായകന്റെ റോളില്‍ എത്ര തന്നെ ആത്മവിശ്വാസമുണ്ടെങ്കിലും ക്യാപ്റ്റന്‍ സ്വയം പെര്‍ഫോം ചെയ്തില്ലെങ്കില്‍ അതു ടീമിനു ഗുണം ചെയ്യില്ല. അതുകൊണ്ടു തന്നെ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിക്കു ഹാര്‍ദിക് ഇപ്പോള്‍ യോഗ്യനല്ലെന്നു തന്നെ പറയേണ്ടതായി വരും.

HARDIK PANDYA

ഫോം മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഘടകമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഹാര്‍ദിക്കിന്റെ അവസാനത്തെ കുറച്ചു സീസണുകളെടുത്താല്‍ അപ്പോഴെല്ലാം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വലച്ചിരുന്നതായി കാണാന്‍ സാധിക്കും. 2021ലെ സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്താതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു.

2022ലാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്കു ഹാര്‍ദിക് വരുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീമിനായി അദ്ദേഹം ആകെ ബൗള്‍ ചെയ്തത് 15 ഓവറുകള്‍ മാത്രമായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നം കാരണമാണോ ഹാര്‍ദിക് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാതിരുന്നത് എന്ന കാര്യം വ്യക്തമല്ല. അഞ്ചു ബൗളര്‍മാരെയായിരുന്നു സീസണിലുടനീളം ജിടി കളിപ്പിച്ചത്.

ഇവയില്‍ ചില മല്‍സരങ്ങളിലാണ് ഹാര്‍ദിക് ബൗള്‍ ചെയ്യാനെത്തിയത്. ഈ തരത്തില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരാള്‍ നായകസ്ഥാനത്തേക്കു വരുന്നത് ഒരു ടീമിനെ സംബന്ധിച്ചും നല്ല കാര്യമല്ല.

ക്യാപ്റ്റനെന്ന നിലയില്‍ ഒരാള്‍ക്കു ചെയ്യാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മറ്റൊരു പ്രശ്‌നം. ടീമിനെ എല്ലാ തരത്തിലും മുന്നില്‍ നിന്നു നയിക്കുന്നയാളാവണം ക്യാപ്റ്റനെന്നു വിശ്വസിക്കുന്നയാളാണ് ഹാര്‍ദിക്. ഇതു തീര്‍ച്ചയായും നല്ല ഗുണം തന്നെയാണ്. പക്ഷെ പലപ്പോഴും തന്നെക്കൊണ്ട് സാധിക്കുന്നതിലുമപ്പുറത്തേക്കു ചെയ്യാന്‍ ശ്രമിക്കുന്നത് ഗുത്തേക്കാള്‍ ദോഷം മാത്രമേ ചെയ്യുകയുള്ളൂ.

ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറാണ് ഹാര്‍ദിക്കിനു കൂടുതല്‍ യോജിക്കുന്നതെങ്കിലും ക്യാപ്റ്റനാവുമ്പോഴെല്ലാം ടോപ് ഓര്‍ഡറിലാണ് ഹാര്‍ദിക് കളിക്കാറുള്ളത്. കൂടാതെ ബൗളിങില്‍ തനിക്കു അത്ര അനുയോജ്യമല്ലാത്ത ന്യൂബോള്‍ ബൗളറുടെ റോളും അദ്ദേഹം സ്വയം ഏറ്റെടുക്കാറുണ്ട്. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റുകളായ ബൗളര്‍മാരെപ്പോലും മാറ്റി നിര്‍ത്തിയാണ് ഹാര്‍ദിക് ഈ റോള്‍ സ്വയം ഏറ്റെടുത്ത് ബൗള്‍ ചെയ്യാറുള്ളത്.

ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു ന്യൂ ബോള്‍ കൊണ്ട് തിളങ്ങാനും സാധിക്കാറുള്ളൂ. ഹാര്‍ദിക്കിന്റെ ബൗളിങ് ശൈലിക്കു കൂടുതല്‍ യോജിച്ചത് മധ്യ ഓവറുകളാണ്. ജിടിയില്‍ മാത്രമല്ല, ടി20യില്‍ ഇന്ത്യയെ നയിക്കുമ്പോഴും ഹാര്‍ദിക് ഇതു തന്നെയാണ് ചെയ്യാറുള്ളത്. പവര്‍പ്ലേയില്‍ സ്വയം കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യുന്നതു കാരണം ടീമിലെ മറ്റു ബൗളര്‍മാരെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനും അദ്ദേഹത്തിനു സാധിക്കാറില്ല.

Story first published: Sunday, June 25, 2023, 15:09 [IST]
Other articles published on Jun 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+