Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപിൽദേവും ബെൻ സ്റ്റോക്സുമല്ല.. ഹർദീക് പാണ്ഡ്യ ഇന്ത്യയുടെ ഡേവിഡ് വാർണർ എന്ന് ഇതിഹാസ ബാറ്റ്സ്മാൻ!!

യുവ ഓൾറൗണ്ടർ സെൻസേഷൻ ഹർദീക് പാണ്ഡ്യ ഇന്ത്യയുടെ ബെൻ സ്റ്റോക്സാണ് എന്നായിരുന്നു ക്യാപ്റ്റൻ വിരാട് കോലി കഴിഞ്ഞ ദിവസം പറഞ്ഞത്. ലോകത്തെ മുൻനിര ഓള്‍റൗണ്ടറായ സ്റ്റോക്സിനെ പോലെ ഇന്ത്യയ്ക്ക് വേണ്ടി വിജയങ്ങൾ നേടാൻ പാണ്ഡ്യയ്ക്ക് കഴിയും എന്നാണ് കോലി വിശ്വസിക്കുന്നത്. ഇന്ത്യയുടെ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് ഒരുപടി കൂടി കടന്ന് പാണ്ഡ്യയെ കപിൽദേവിന്റെ പിൻഗാമി എന്ന് വരെ വിളിച്ചുകളഞ്ഞു.

എന്നാൽ ഇവരെ രണ്ടുപേരെയും കടത്തിവെട്ടുന്ന താരതമ്യവുമായിട്ടാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായ സുനിൽ ഗാവസ്കർ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ഡേവിഡ് വാർണർ എന്നാണ് പാണ്ഡ്യയെ സണ്ണി വിളിക്കുന്നത്. വാര്‍ണറിനെ പോലെ ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുന്ന പാണ്ഡ്യ മൂന്ന് ഫോർമാറ്റിലും വാര്‍ണറെ പോലെ വിജയിക്കുകയും ചെയ്യും എന്നാണ് ടെസ്റ്റിൽ ആദ്യമായി പത്തായിരം റൺസ് തികച്ച റെക്കോർഡിനുടയായ സണ്ണി പറയുന്നത്.

hardik-pandya

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടിയാണ് പാണ്ഡ്യ വരവറിയിച്ചത്. ഇരുപത്തിമൂന്നുകാരനായ പാണ്ഡ്യ ബൗളിംഗിലും ഫീൽഡിങിലും ഒരുപോലെ തിളങ്ങുന്നുണ്ട്. ടീം മാനേജിന്റിന്റെയും ക്യാപ്റ്റന്റെയും പൂര്‍ണ പിന്തുണ ഈ ബറോഡ താരത്തിനുണ്ട്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് പാണ്ഡ്യ ശ്രദ്ധയാകര്‍ഷിച്ചത്.

Story first published: Tuesday, August 15, 2017, 14:25 [IST]
Other articles published on Aug 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+