For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് 'മണ്ടന്‍' ക്യാപ്റ്റനല്ല, കോലിയുടെ അതേ മികവ്! ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് വിരാട് കോലി. ടെസ്റ്റില്‍ ഇന്ത്യക്ക് അതുല്യ നേട്ടങ്ങള്‍ സമ്മാനിച്ച കോലിക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ കോലിക്ക് സ്ഥാനമുണ്ടാവും. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത കോലി ഗംഭീര പ്രകടനമാണ് ക്യാപ്റ്റനായി കാഴ്ചവെച്ചത്.

ഇതിനോടകം നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമായി കോലി തുടരുന്നുണ്ട്. കോലിക്ക് ശേഷം രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകനായത്. രോഹിത് പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ നായകനായി എത്താനിരിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ പരാജയപ്പെട്ടതോടെ താരത്തിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്.

hardik pandya

എന്നാല്‍ ഹാര്‍ദിക്കിനെ മോശം ക്യാപ്റ്റനെന്ന് വിളിക്കാനാവില്ല. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ശൈലിയുമായി ഹാര്‍ദിക്കിന്റെ ശൈലിക്ക് വലിയ സാമ്യതയുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ആക്രമണോത്സകതയാണ്. വിരാട് കോലി വിട്ടുവീഴ്ചയില്ലാത്ത നായകനായിരുന്നു. ഏത് മൈതാനത്തും എതിരാളികളെ വിറപ്പിക്കുന്ന ശൈലിയായിരുന്നു കോലിയുടേത്. ഹാര്‍ദിക്കും അങ്ങനെ തന്നെയാണ്. സ്ലെഡ്ജ് ചെയ്യാനോ ദേഷ്യപ്പെടാനോ മടി കാട്ടാറില്ല.

സീനിയര്‍ താരങ്ങളെന്ന ബഹുമാനം പോലും നല്‍കാതെ നിര്‍ദേശം നല്‍കാനും കടന്നാക്രമിക്കാനും ഹാര്‍ദിക് മടികാട്ടാറില്ല. കോലിയുടേയും ശൈലി ഇതു തന്നെയായിരുന്നു. പല്ലിന് പല്ല് എല്ലിന് എല്ല് എന്ന നിലപാടായിരുന്നു കോലിക്കുണ്ടായിരുന്നത്. ഇതേ ശൈലിയാണ് ഹാര്‍ദിക്കും പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. രണ്ടാമത്തെ കാര്യം ഭയമില്ലാത്ത കളി ശൈലിയാണ്. കോലി ക്യാപ്റ്റനായപ്പോള്‍ അത് ബാറ്റിങ് പ്രകടനത്തെ ബാധിച്ചില്ല. എല്ലാ എതിരാളികളേയും കടന്നാക്രമിക്കുന്ന ശൈലിയാണ് കോലി പിന്തുടര്‍ന്നത്.

ഹാര്‍ദിക്കും അങ്ങനെ തന്നെയാണ്. നായകനായ ശേഷവും തന്റെ ആക്രമണ ബാറ്റിങ് പിന്തുടരാനും കടന്നാക്രമിച്ച് കളിക്കാനും ഹാര്‍ദിക്കിന് സാധിക്കുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മോശമാണ്. മൂന്നാമത്തെ കാര്യം മനോഭാവമാണ്. ടീമിനുള്ളിലെ കാര്യങ്ങളെക്കുറിച്ച് മാത്രം ആലോചിക്കുന്നവരാണ് കോലിയും ഹാര്‍ദിക്കും. പുറത്തുള്ള വിമര്‍ശനങ്ങളെയൊന്നും അവര്‍ കാര്യമായി എടുക്കുന്നേയില്ല.

തങ്ങളുടെ അഭിപ്രായങ്ങളും നിലപാടും തുറന്ന് പറയാന്‍ ഇവര്‍ മടികാട്ടാറില്ല. മാധ്യമങ്ങളെയോ ആരാധകരെയോ ഭയന്ന് നിലപാടുകള്‍ ഇവര്‍ മറച്ചുവെക്കാറില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ തോല്‍വികള്‍ നല്ലതാണെന്ന തരത്തില്‍ ഹാര്‍ദിക് അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതിനെയൊന്നും ഭയക്കാത്ത മനോഭാവമാണ് ഹാര്‍ദിക്കിന്റേത്. കോലിയും ഇതേ സ്വഭാവക്കാരനാണ്.

നാലാമത്തെ കാര്യം ഇരുവരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ്. സ്വന്തം ഫിറ്റ്‌നസിനോടൊപ്പം ടീമിലെ സഹതാരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇവര്‍ വിട്ടുവീഴ്ച ചെയ്യാറില്ല. കോലിയുടേയും ഹാര്‍ദിക്കിന്റേയും യോയോ ടെസ്റ്റിലെ സ്‌കോര്‍ 19 ആണ്. കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം കാട്ടിയിരുന്നു. ഫിറ്റ്‌നസില്ലാത്ത താരങ്ങളെ കളിപ്പിക്കേണ്ടെന്നായിരുന്നു കോലിയുടെ നിലപാട്.

ഹാര്‍ദിക് ടി20യില്‍ നായകനായപ്പോള്‍ ടീമിലെ സഹതാരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് ടി20യില്‍ പ്രാധാന്യം നല്‍കാനാണ് ഹാര്‍ദിക് ആഗ്രഹിക്കുന്നത്. അഞ്ചാമത്തെ കാര്യം ഫീല്‍ഡിങ്ങാണ്. തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. സാഹസിക ഡൈവുകള്‍ ചെയ്യാന്‍ ഇവര്‍ മടികാട്ടാറില്ല. ഹാര്‍ദിക്കിനെക്കാളും മികച്ച ഫീല്‍ഡറാണ് കോലിയെന്ന് നിസംശയം പറയാം. എന്നാല്‍ കോലിയെക്കാളും തന്ത്രശാലിയായ നായകനാണ് ഹാര്‍ദിക്.

Story first published: Wednesday, August 16, 2023, 15:28 [IST]
Other articles published on Aug 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+