Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാവി ഓള്‍റൗണ്ടര്‍; ഹര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ലാന്‍സ് ക്ലൂസിനര്‍

കേപ്ടൗണ്‍: ലാന്‍സ് ക്ലൂസിറിനെ ഓര്‍മ്മയില്ലേ? ക്രിക്കറ്റ് പ്രേമികള്‍ അത്ര എളുപ്പത്തിലൊന്നും ഈ മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടറെ മറക്കാന്‍ ഇടയില്ല. ഭാഗ്യമില്ലാത്ത ടീമെന്ന് പേരെടുത്തപ്പോഴും മികച്ച ടീമായി സൗത്ത് ആഫ്രിക്ക ഇടംനേടിയത് ഇതുപോലുള്ള മികച്ച താരങ്ങളിലൂടെയാണ്. ആ ലാന്‍സ് ക്ലൂസിനര്‍ ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തുകയാണ്. ഇന്ത്യന്‍ ടീമിന്റെ സ്വന്തം ഓള്‍റൗണ്ടറായി മാറാന്‍ പാണ്ഡ്യക്ക് സാധിക്കുമെന്നാണ് ക്ലൂസിനറുടെ വിലയിരുത്തല്‍.

രോഹിത് ശര്‍മ്മയുടെ തമാശ അത്ര പിടിച്ചില്ല; ചാഹലിന്റെ കിടിലന്‍ മറുപടി

ആദ്യ ടെസ്റ്റില്‍ 95 പന്തില്‍ 93 റണ്ണും, 2-27 എന്ന വിക്കറ്റുമായി പാണ്ഡ്യ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകിയിരുന്നു. 'ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ പാണ്ഡ്യയുടെ പ്രകടനം മികവുറ്റതായി. സൗത്ത് ആഫ്രിക്കയെ സമ്മര്‍ദത്തിലാക്കാനും അയാള്‍ക്ക് കഴിഞ്ഞു. ബൗളിംഗില്‍ പേസ് ഒന്നുകൂടി മൂര്‍ച്ച കൂട്ടിയാല്‍ ഉഗ്രന്‍ ഓള്‍റൗണ്ടറായി ഇദ്ദേഹം മാറും\', ക്ലൂസിനര്‍ അഭിപ്രായപ്പെട്ടു.

hardik

ചെറിയ കാലം കൊണ്ട് തന്നെ ടീമിലെ സ്ഥിരം അംഗമായി പാണ്ഡ്യ വളര്‍ന്നിരുന്നു.
മികവ് പാണ്ഡ്യയില്‍ കാണാനുണ്ട്. അത് വികസിപ്പിച്ചാല്‍ ഭാവിയില്‍ ഇന്ത്യയുടെ സ്വത്തായി മാറും. പരാജയം സംഭവിച്ചേക്കാം, പക്ഷെ പോസിറ്റീവ് ഘടകങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ താരം വളരും. സഹതാരങ്ങള്‍ കൂടി ഇതിന് ശ്രദ്ധിക്കണമെന്നും ലാന്‍സ് ക്ലൂസിനര്‍ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ ഒരു പ്രാക്ടീസ് മത്സരം പോലും ഇന്ത്യ കളിക്കാതിരുന്നത് നല്ല നിലപാടല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദേശ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ഇത് ഗുണം ചെയ്യും. പാണ്ഡ്യ നന്നായി കളിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഇതിലും മോശമാകുമായിരുന്നു. ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളിയും ഇത് തന്നെയാണ്, ക്ലൂസിനര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കമുള്ള പ്രകടനം കാഴ്ചവെച്ചതായും ക്ലൂസിനര്‍ വിലയിരുത്തി. സൗത്ത് ആഫ്രിക്ക നാല് പേസര്‍മാരെയാണ് ഇറക്കിയത്. ഇത് തന്നെയാണ് അവര്‍ നല്‍കുന്ന സന്ദേശം. അതുകൊണ്ട് തന്നെ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കാനുള്ള സാധ്യതയില്ലെന്നും 1999 ലോകകപ്പ് ടൂര്‍ണമെന്റിന്റെ താരം കൂടിയായ ക്ലൂസിനര്‍ പറയുന്നു.

Story first published: Thursday, January 11, 2018, 10:53 [IST]
Other articles published on Jan 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+