T20 World Cup 2022: മൂന്ന് വിക്കറ്റ്, മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടവുമായി ഹര്‍ദിക്

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഗംഭീര ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 20 ഓവറില്‍ 8 വിക്കറ്റിന് 159 എന്ന നിലയിലേക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചിട്ടു. ഇന്ത്യയുടെ ബൗളര്‍മാരെക്കുറിച്ച് ആശങ്കകളേറെയായിരുന്നെങ്കിലും പ്രതീക്ഷക്കപ്പുറം ഉയരാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് എടുത്തു പറയേണ്ടത്. വലിയ സമ്മര്‍ദ്ദം മുന്നിലുണ്ടായിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലൂടെ വമ്പനൊരു റെക്കോഡും ഹര്‍ദിക് നേടിയിരിക്കുകയാണ്. അത് എന്താണെന്ന് നോക്കാം.

മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
പാകിസ്താനെതിരേ ടി20യില്‍ മൂന്ന് തവണ വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് ഹര്‍ദിക് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ ബൗളര്‍മാര്‍ക്ക് പോലും നേടാനാവാത്ത നേട്ടമാണ് ഹര്‍ദിക് നേടിയിരിക്കുന്നത്. 3.3 ഓവറില്‍ 8 റണ്‍സിന് 3 വിക്കറ്റ്, 2 ഓവറില്‍ 25 റണ്‍സിന് 1 വിക്കറ്റ്, നാല് ഓവറില്‍ 25 റണ്‍സിന് 3 വിക്കറ്റ്, നാല് ഓവറില്‍ 44 റണ്‍സിന് 1 വിക്കറ്റ്, നാല് ഓവറില്‍ 30 റണ്‍സിന് 3 വിക്കറ്റ് എന്നിങ്ങനെയാണ് ഹര്‍ദിക്കിന്റെ പ്രകടനം. മൂന്ന് തവണ മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ സാധിച്ചിട്ടുള്ളത്.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

മെല്‍ബണില്‍ തിളങ്ങി ഹര്‍ദിക്കും അര്‍ഷദീപും
മെല്‍ബണില്‍ ഇന്ത്യക്കായി ഗംഭീര ബാറ്റിങ് പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യയും അര്‍ഷദീപ് സിങ്ങും കാഴ്ചവെച്ചത്. അര്‍ഷദീപ് സിങ് 4 ഓവറില്‍ 32 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. അപകടകാരിയായ ബാബര്‍ അസമിനെ അര്‍ഷദീപ് സിങ് ആദ്യ പന്തില്‍ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ മുഹമ്മദ് റിസ്വാനെയും ആസിഫ് അലിയേയും കൂടി അര്‍ഷദീപ് മടക്കിയയച്ചു. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെയാണ് ഹര്‍ദിക് പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതവും പങ്കിട്ടു.
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

ഇന്ത്യന്‍ ബൗളര്‍മാര്‍ പയറ്റിയ തന്ത്രം ഇതാണ്
പാകിസ്താനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ പയറ്റിയത് ഷോട്ട്‌ബോള്‍ തന്ത്രമാണ്. തുടര്‍ച്ചയായി ഷോട്ട്‌ബോളുകളെറിഞ്ഞ് പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിച്ചത്. അര്‍ഷദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് കൂടുതല്‍ ഷോട്ട് ബോളുകളെറിഞ്ഞതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് ഷമി സ്വാഭാവികമായി ബൗണ്‍സ് കൈവശമുള്ള ബൗളറാണ്. മെല്‍ബണില്‍ കൂടുതലും സ്റ്റംപിന് ആക്രമിക്കുന്ന ഷമിയെയാണ് കണ്ടത്. ഇക്കോണമി കാത്ത് മികച്ച പ്രകടനം നടത്താന്‍ ഷമിക്കും സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications