For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമില്‍ ഹാര്‍ദിക് എന്താണ് ചെയ്യുന്നത്? ഒരു കാര്യത്തില്‍ കണ്‍ഫ്യൂഷന്‍! തുറന്നടിച്ച് മുന്‍ താരം

ഒരു സമയത്തു ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മികച്ച ബൗളിങിലൂടെയും വെടിക്കെട്ട് ബാറ്റിങിലൂടെയും കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയതു പോലെയൊരു ഇംപാക്ട് ഹാര്‍ദിക്കിനു മല്‍സരങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ക്കിടെ ഹാര്‍ദിക്കിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ വരെയെത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. ബാറ്റിങിലും ബൗളിങിലും പഴയ താളം കണ്ടെത്താനാവാതെ ഹാര്‍ദിക് പതറുകയായിരുന്നു.

HARDIK PANDYA

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസുമായി നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക് ഫ്‌ളോപ്പായിരുന്നു. രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ പകരം ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. പക്ഷെ ആറു വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയമാണ് ഹാര്‍ദിക്കിനും സംഘത്തിനും നേരിട്ടത്.

ഏഷ്യാ കപ്പും ലോകകപ്പും അടുത്തു കൊണ്ടിരിക്കെ ഹാര്‍ദിക്കിന്റെ മോശം ഫോം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായി, ഫിറ്റ്‌നസ് വീണ്ടെടുത്ത് ഹാര്‍ദിക് കളിക്കളത്തിലേക്കു തിരിച്ചെത്തിയത് 2022 ഏപ്രിലില്‍ ആരംഭിച്ച ഐപിഎല്ലിലൂടെയായിരുന്നു. ജിടിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.

15 മല്‍സങ്ങളില്‍ നിന്നും 346 റണ്‍സും 15 വിക്കറ്റുകളുമായിരുന്നു ഹാര്‍ദിക് നേടിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വീഴ്ത്തിയത് വെറും മൂന്നു വിക്കറ്റുകളാണ്. ബാറ്റിങിലും കാര്യമായി തിളങ്ങാനായില്ല. വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ 12 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ഹാര്‍ദിക്കിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനു തലവേദനയായി മാറിയിരിക്കുകയാണെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ അടുത്തിടെയുള്ള മോശം ഫോം ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തിപരമായി അദ്ദേഹത്തിനു കഴിഞ്ഞ ഐപിഎല്ലും അത്ര മികച്ചതായിരുന്നില്ല.

മാത്രമല്ല ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ ഒരു വ്യക്തതയും എനിക്കു കാണാന്‍ കഴിയുന്നില്ല. വലിയ ആശയക്കുഴപ്പാണ് ഇതു സംബന്ധിച്ച് ടീം മാനേജ്‌മെന്റിനുള്ളത്. കൂടാതെ ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരുടെ കാര്യത്തിലും ടീമിനു ആശയക്കുഴപ്പമുണ്ട്.

HARDIK PANDYA

ഈ ഘട്ടത്തില്‍ ഉമ്രാനേക്കാള്‍ വളരെ മുന്നിലാണ് ശര്‍ദ്ദുല്‍. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഉമ്രാന് വേണ്ടത്ര അവസരങ്ങളും ലഭിക്കുന്നില്ല. വളരെ കുറച്ചു ഓവറുകളാണ് അവനു ബൗള്‍ ചെയ്യാന്‍ സാധിച്ചതെന്നും ചോപ്ര വിലയിരുത്തി.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം അയര്‍ലാന്‍ഡുമായുളള ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനു വിശ്രമം നല്‍കിയേക്കുമെന്ന സൂചനകള്‍ വന്നിരുന്നു. ഇതിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ചോപ്ര. ജൂണില്‍ ഹാര്‍ദിക് ക്രിക്കറ്റ് മല്‍സരങ്ങളൊന്നും കളിച്ചിട്ടില്ല, ജൂലൈയിലും കളിച്ചത് കുറച്ചു കളികള്‍ മാത്രം.

ഇപ്പോള്‍ അയര്‍ലാന്‍ഡ് പര്യടനത്തില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുമെന്ന വാര്‍ത്തകളാണ് വരുന്നത്. ഇന്ത്യന്‍ ടീം ഇപ്പോള്‍ ഏതു ദിശയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നതില്‍ ആശ്ചര്യമാണ് എനിക്കു തോന്നുന്നത്.

ലോകകപ്പിനു വേണ്ടി പൂര്‍ണമായി തയ്യാറെടുക്കണമെങ്കില്‍ ഏറ്റവും മികച്ച ടീം കഴിയുന്നത്രയും ഒരുമിച്ച് മല്‍സരങ്ങള്‍ കളിക്കേണ്ടത് ആവശ്യമാണെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Monday, July 31, 2023, 14:18 [IST]
Other articles published on Jul 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+