For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: യുഎഇയിലെ സിക്‌സര്‍ കിങ് ആരാവും? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്റ്

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഇത്തവണ ഏതു താരമായിരിക്കും ഏറ്റവുമധികം സിക്‌സറുകള്‍ പറത്തുകയെന്നത് പലരും ഉറ്റുനോക്കുന്ന കാര്യമാണ്. നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരത്തിന് അവാര്‍ഡും ഐപിഎല്‍ നല്‍കുന്നുണ്ട്.

ഓരോ സീസണിനു മുമ്പും ഏറ്റവും അഗ്രസീവായി ബാറ്റ് ചെയ്യുന്ന ചില താരങ്ങളാണ് ഫേവറിറ്റ് ലിസ്റ്റില്‍ ഉണ്ടാവാറുള്ളത്. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. യുഎഇ ഐഐപിഎല്ലില്‍ സിക്‌സര്‍ വേട്ടയില്‍ ഒന്നാമതെത്താന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു താരം. 22 കാരനായ പന്ത് ഏതു തരത്തിലുള്ള ഷോട്ടും അനായാസം പായിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. പലപ്പോഴും പരീക്ഷണ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. എങ്കിലും തന്റെ അറ്റാക്കിങ് ശൈലി കൈവിടാന്‍ താരം ശ്രമിക്കാറില്ല.
ഐപിഎല്‍ കരിയറില്‍ 54 മല്‍സരങ്ങളില്‍ നിനന്നും പന്ത് ഇതുവരെ നേടിയത് 94 സിക്‌സറുകളാണ്. കരിയറില്‍ ആകെ കളിച്ച 97 ടി20കളില്‍ 142 സിക്‌സറുകളള്‍ താരം നേടിക്കഴിഞ്ഞു. 2018ലെ ഐപിഎല്ലിലെ സിക്‌സര്‍ വീരനുള്ള പുരസ്‌കാരം പന്തിനായിരുന്നു. 37 സിക്‌സറുകള്‍ സീസണിലാകെ താരം നേടിയിരുന്നു.

ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്)

ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്)

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നാണ് മറ്റൊരു താരം. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന ലിന്നിനെ പുതിയ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ മുംബൈ കൈക്കലാക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു സീസണുകളിലും കെകെആറിനായി ചില സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ലിന്നിനെ സീസണിനു ശേഷം അവര്‍ ഒഴിവാക്കുകയായിരുന്നു. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ ഓസീസ് താരത്തെ മുംബൈ വാങ്ങിയത്.
കരിയറില്‍ ഇതുവരെ കളിച്ച 184 ടി20കളില്‍ നിന്നും ലിന്‍ വാരിക്കൂട്ടിയത് 290 സിക്‌സറുകളാണ്. ഐപിഎല്ലില്‍ മാത്രം 41 മല്‍സരങ്ങളില്‍ അദ്ദേഹം 63 സിക്‌സര്‍ നേടിയിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഫേവറിറ്റ് നിരയിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ. കരുത്തുറ്റ ബാറ്റ്‌സ്മാനും മികച്ച ബൗളറുമായ ഹാര്‍ദിക് മുംബൈയുടെ തുറുപ്പുചീട്ടുകളിലൊന്ന് കൂടിയാണ്. ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ടി20 കരിയറില്‍ 135 മല്‍സരങ്ങളില്‍ നിന്നും 122 സിക്‌സറുകള്‍ ഹാര്‍ദിക് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 66 കളികളില്‍ 68 സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ മുംബൈയെ നാലാം ഐപില്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ ഹാര്‍ദിക് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 29 സിക്‌സറുകളുമായി സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ മൂന്നാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മടങ്ങിയെത്തുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷ്ടമുള്ളയാളാണ് വാര്‍ണര്‍.
ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൂടുതല്‍ തവണ സ്വന്തമാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. മൂന്നു തവണയാണ് ഓറഞ്ച് ക്യാപ്പ് വാര്‍ണറെ തേടിയെത്തിയത്. 2015, 17, 19 സീസണുകളിലായിരുന്നു ഇത്. 280 ടി20കളില്‍ നിന്നും അദ്ദേഹം 359 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു. ഐപിഎല്ലിലാവട്ടെ 126 മല്‍സരങ്ങളില്‍ 181 സിക്‌സറും വാര്‍ണര്‍ നേടി.

ആന്ദ്രെ റസ്സല്‍ (കെകെആര്‍)

ആന്ദ്രെ റസ്സല്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് സിക്‌സര്‍ നേട്ടത്തില്‍ ഒന്നാമതെത്താന്‍ സാധ്യതുള്ള അഞ്ചാമത്തെയാള്‍. കഴിഞ്ഞ കുറച്ചു സീസണുകളായി ഐപിഎല്ലിലെ ഗെയിം ചേഞ്ചറായി അദ്ദേഹം മാറിക്കഴിഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പിച്ച ചില മല്‍സരങ്ങള്‍ പോലും അവിശ്വസനീയ ഇന്നിങ്‌സുകളിലൂടെ റയല്‍ കെകെആറിനെ ജയിപ്പിച്ചിട്ടുണ്ട്. സിക്‌സര്‍ നേടാന്‍ അസാമാന്യ കരുത്ത് തന്നെയാണ് താരത്തിനുള്ളത്.
കഴിഞ്ഞ സീസണില്‍ കെകെആറിന്റെ ഹീറോ തന്നെയായിരുന്നു റസ്സല്‍. സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയതും മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു. 52 സിക്‌സറുകളാണ് കഴിഞ്ഞ സീസണില്‍ റസ്സല്‍ വാരിക്കൂട്ടിയത്. ഐപിഎല്ലില്‍ 64 മല്‍സരങ്ങളില്‍ 120 സിക്‌സറുകള്‍ താരം നേടിയിട്ടുണ്ട്. കരിയറില്‍ ആകെ 321 ടി20കളില്‍ കളിച്ച റസ്സല്‍ 425 സിക്‌സറുകളും പായിച്ചു.

Story first published: Saturday, August 8, 2020, 13:27 [IST]
Other articles published on Aug 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+