Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന് പണി വരുന്നു! വൈസ് ക്യാപ്റ്റന്‍സി നഷ്ടമാവും, പകരം സൂപ്പര്‍ താരം ? കാരണമറിയാം

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു വരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ ടി20യില്‍ ഔദ്യോഗികമായി സ്ഥിരം ക്യാപ്റ്റന്‍സി ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹമാണ് ഈ ഫോര്‍മാറ്റില്‍ ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നത്. ഏകദിനത്തിലാവട്ടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമാണ് അദ്ദേഹം.

എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഹാര്‍ദിക്കിനെ പുറത്താക്കാന്‍ ബിസിസിഐ തയ്യാറെടുക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സമാപിച്ച ഏകദിന ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്നു നാലു മല്‍സരങ്ങള്‍ക്കു ശേഷം ഹാര്‍ദിക്കിനു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറേണ്ടി വന്നു. തുടര്‍ന്നു കെഎല്‍ രാഹുലിനു വൈസ് ക്യാപ്റ്റന്‍സി ലഭിക്കുകയുമായിരുന്നു.

HARDIK PANDYA

പരിക്കില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ലാത്ത ഹാര്‍ദിക് വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഓസ്ട്രലിയക്കെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീമിനെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. ഈ വര്‍ഷം ഹാര്‍ദിക്കിനു മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ കഴിയില്ലെനാണ് വിവരം. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരിക്കും അദ്ദേഹം കളിക്കളത്തിലേക്കു തിരിച്ചെത്തുകയെന്നാണ് സൂചനകള്‍.

ഏകദിനത്തില്‍ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കാനുള്ള പ്രധാന കാരണം വിടാതെയുള്ള പരിക്കുകളാണ്. മൂന്നു മാസം കളിച്ചാല്‍ ആറു മാസത്തോളം പരിക്കേറ്റ് പുറത്തിരിക്കുകയെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് ശരിയായിരിക്കില്ല എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

ഹാര്‍ദിക്കിനു പകരം ടീമിനു സ്ഥിരമായി ആശ്രയിക്കാവുന്ന ഒരു താരത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കി അയാളെ ഭാവി നായകനാക്കി വളര്‍ത്തിക്കൊണ്ടു വരികയാണ് ബിസിസിഐയുടെ ലക്ഷ്യം. പരിക്കു ഭേദമായി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രാഹുലിനാവും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നറുക്കുവീണേക്കുക. ബാറ്റിങിമൊപ്പം വിക്കറ്റ് കീപ്പിങിലും ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

റിവ്യു എടുക്കുന്ന കാര്യത്തില്‍ ലോകകപ്പില്‍ രാഹുലിന്റെ മികവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഇടപെടലാണ് റിവ്യു എടുക്കാനും വേണ്ടെന്നു വയ്ക്കാനും ക്യാപ്റ്റന്‍ രോഹിത്തിനെ സഹായിച്ചത്. ഈ മിടുക്ക് ക്യാപ്റ്റന്‍സിയിലും രാഹുലിനെ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തേ ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കരപ്പെട്ടിരുന്ന താരമായിരുന്നു അദ്ദേഹം.

KL RAHUL

മൂന്നു ഫോര്‍മാറ്റുകളിലും രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. പക്ഷെ നായകനെന്ന നിലയില്‍ രാഹുലിന്റെ അഗ്രസീവല്ലാത്ത സമീപനവും തീരുമാനങ്ങളുമെല്ലാം ഏറെ വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി ഹാര്‍ദിക്കിനു ഈ റോള്‍ നല്‍കിയത്. 2022ലെ ഐപിഎല്ലില്‍ ജിടിയെ ചാംപ്യന്മാരാക്കിയതും കഴിഞ്ഞ തവണ ഫൈനലിലെത്തിച്ചതുമെല്ലാം അദ്ദേഹത്തിനു മുതല്‍ക്കൂട്ടാവുകയും ചെയ്തു.

പക്ഷെ ഇപ്പോള്‍ ഹാര്‍ദിക് പരിക്കിന്റെ കൂട്ടുകാരനായതോടെ വീണ്ടും രാഹുലിനെ നേതൃസ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി മാത്രമല്ല ടി20യില്‍ നായകസ്ഥാനവും ചിലപ്പോള്‍ ഹാര്‍ദിക്കിനു നഷ്ടമായേക്കും. എന്നാല്‍ സൂര്യയെ ടി20യിലെ സ്ഥിരം ക്യാപ്റ്റനാക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം 33 കാരനായ അദ്ദേഹത്തിനു ഇനി അധികകാലം മല്‍സരരംഗത്തു തുടരാന്‍ സാധിച്ചേക്കില്ല.

അടുത്ത അഞ്ച്- 10 വര്‍ഷത്തേക്കെങ്കിലും ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരു യുവ ക്യാപ്റ്റനെയാണ് ടി20യില്‍ ഇന്ത്യക്കു ആവശ്യം. റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയവര്‍ ഈ റോളിലേക്കു നല്ല ഓപ്ഷനുകളാണ്. ഓസീസുമായി നടക്കാനിരിക്കുന്ന പരമ്പരയില്‍ ആദ്യത്തെ മൂന്നു കളിയില്‍ റുതുരാജും അവസാനനത്തെ രണ്ടു മല്‍സരങ്ങളില്‍ ശ്രേയസുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ ടീമിനെ നയിച്ചത് റുതുരാജായിരുന്നു.

Story first published: Wednesday, November 22, 2023, 11:34 [IST]
Other articles published on Nov 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+