Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ ആരൊക്കെ ഓപ്പണ്‍ ചെയ്യണം? മായങ്കിന്റെ പങ്കാളി ഈ താരമാവണം- ഭാജി

മുംബൈ: ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെ ആയിരിക്കണമെന്നതിനെക്കുറിച്ച് നിര്‍ദേശം വച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പരിക്കിനെ തുടര്‍ന്ന് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ സേവനം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ലഭിക്കില്ല. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും പരിക്കു കാരണം ഹിറ്റ്മാന് നഷ്ടമായിരുന്നു.

india test

രോഹിത്തും മായങ്ക് അഗര്‍വാളുമായിരുന്നു കഴിഞ്ഞ ടെസ്റ്റ് വരെ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. ഇനി ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം ശുഭ്മാന്‍ ഗില്‍ വരണമെന്നാണ് ഭാജിയുടെ നിര്‍ദേശം. മറ്റൊരു അണ്ടര്‍ 19 ലോകകപ്പ് താരം പൃഥ്വി ഷായും ടെസ്റ്റ് ടീമിലുണ്ടെങ്കിലും മായങ്ക്- ഗില്‍ ജോടിയാണ് കൂടുതല്‍ മികച്ചതെന്നു ഭാജി ചൂണ്ടിക്കാട്ടി.

bhaj

റിസര്‍വ് ഓപ്പണര്‍മാരായി ഇതിനകം ചില പരമ്പരകളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഗില്ലിന് ഇതുവരെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ ഗില്ലിനെ ഓപ്പണറായി കളിപ്പിക്കണമെന്ന് ഭാജി പറഞ്ഞു. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മായങ്കിന്റെ കന്നി ഏകദിന പരമ്പരയായിരുന്നു ന്യൂസിസലാന്‍ഡിനെതിരേയുള്ളത്. പക്ഷെ മൂന്നു മല്‍സരങ്ങളിലും താരം ഫ്‌ളോപ്പായി മാറിയിരുന്നു.

shubman

എന്നാല്‍ ടെസ്റ്റില്‍ മായങ്കിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ഇതു കാരണമാവരുതെന്ന് ഭാജി പറഞ്ഞു. ടെസ്റ്റില്‍ പ്രതിഭ തെളിയിച്ച താരമാണ് മായങ്ക്. കഴിവുറ്റ ബാറ്റ്‌സ്മാനാണ് അദ്ദേഹം. സ്വന്തം കളിയെ നന്നായി മനസ്സിലാക്കുന്ന താരം കൂടിയാണ് മായങ്ക്. ടെസ്റ്റില്‍ നാട്ടില്‍ മാത്രമല്ല വിദേശത്തും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 12, 2020, 15:44 [IST]
Other articles published on Feb 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+