Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവിശ്വസനീയം, എന്തു കൊണ്ട് അവര്‍ക്ക് ഇന്ത്യ അവസരം നല്‍കിയില്ല! പറഞ്ഞത് ഭാജി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും സ്പിന്‍ ബൗളിങില്‍ ഈ കുതിപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു മുന്‍ ഇതിഹാസ സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രാജ്യം സ്പിന്നര്‍മാരെ, പ്രത്യേകിച്ചും ഓഫ് സ്പിന്നര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ പിറകിലാണെന്നു ഭാജി ചൂണ്ടിക്കാട്ടിയത്.

bhajii

ജലജ് സക്‌സേന, അക്ഷയ് വഖാരെ തുടങ്ങിയ, ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഓഫ് സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ ഇപ്പോഴും അവസരം നല്‍കിയിട്ടില്ലെന്നത് അവിശ്വീസനീയം തന്നെയാണ്. ഓരോ വര്‍ഷവും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളാണ് ഇരുവരും. ഫ്‌ളാറ്റായ ട്രാക്കുകളിലാണ് വഖാരെയും സക്‌സേനയും വീണ്ടും വീണ്ടും മികവ് ആവര്‍ത്തിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് സെഷനില്‍ താന്‍ വഖാരെയുടെ പ്രകടനം നേരില്‍ കണ്ടിരുന്നു. തന്നെ സംബന്ധിച്ച് പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. രണ്ടു പേര്‍ക്കും ഇന്ത്യ ഇതുവരെ ഒരു അവസരം പോലും നല്‍കിയില്ലെന്നത് അവിശ്വസനീയമായി തോന്നുന്നതായും ഭാജി കൂട്ടിച്ചേര്‍ത്തു.

മികച്ച ഓഫ് സ്പിന്നര്‍മാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വന്നാല്‍ ഇനിയും വൈകിയാല്‍ കനത്ത തിരിച്ചടിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ഹര്‍ഭജന്‍ മുന്നറിയിപ്പ് നല്‍കി. ഫിംഗര്‍ സ്പിന്‍ ഇപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാരണം ആധുനിക ക്രിക്കറ്റിനു യോജിച്ചതല്ല ഇത്. ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഫിംഗര്‍ സ്പിന്‍ നാമാവശേഷമാവാന്‍ പോവുന്ന ശൈലിയാണെന്നാണ് അവര്‍ കാണിച്ചു തരുന്നത്. ഭാവിയില്‍ ഒരു ടീമിലും ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് ഇടമുണ്ടാവില്ല. അധികൃതര്‍ ഇനിയും വൈകരുതെന്നും ഓഫ് സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഭാജി ആവശ്യപ്പെട്ടു.

Story first published: Wednesday, March 18, 2020, 16:01 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+