Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരെക്കൊണ്ടാവില്ല, അവന്‍ കൂടി ടീമില്‍ വേണം... രണ്ടാമങ്കത്തില്‍ കിവികളെ വീഴ്ത്താന്‍ ഭാജിയുടെ ഉപദേശം

ദില്ലി: ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു ഉപദേശവുമായി മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ആദ്യ ഏകദിനത്തില്‍ 350ന് അടുത്ത് സ്‌കോര്‍ ചെയ്തിട്ടും അത് പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഏകദിനത്തില്‍ കിവീസിന്റെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണിത്.

ശനിയാഴ്ച ഓക്ക്‌ലാന്‍ഡിലാണ് പരമ്പരയിലെ നിര്‍ണായകമായ അടുത്ത മല്‍സരം. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ കളിയില്‍ ജയിച്ചേ തീരൂ.

അധിക സ്പിന്നര്‍ വേണം

അധിക സ്പിന്നര്‍ വേണം

രണ്ടാം ഏകദിനത്തില്‍ ഒരു അധിക സ്പിന്നര്‍ കൂടി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണമെന്നു ഭാജി നിര്‍ദശിച്ചു. ആദ്യ ഏകദിനത്തില്‍ കുല്‍ദീപ് മാത്രമായിരുന്നു ടീമിലുണ്ടായിരുന്ന അംഗീകൃത സ്പിന്നര്‍. രണ്ടാം ഏകദിനത്തില്‍ കുല്‍ദീപിനൊപ്പം യുസ്വേന്ദ്ര ചഹല്‍ കൂടി കളിക്കണമെന്നു ഭാജി പറഞ്ഞു.
ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു പകരം അടുത്ത മല്‍സരത്തില്‍ ചഹലിനെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസിലാന്‍ഡും പേസ് ബൗളര്‍മാരും

ന്യൂസിലാന്‍ഡും പേസ് ബൗളര്‍മാരും

പേസ് ബൗളര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്നവരാണ് ന്യൂസിലാന്‍ഡ് നിരയിലുള്ളതെന്നു ഭാജി ചൂണ്ടിക്കാട്ടി. പേസര്‍മാര്‍ക്കെതിരേ അവര്‍ക്കു റണ്ണെടുക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ അവര്‍ അത്ര കേമന്‍മാരല്ല. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തണമെങ്കില്‍ സ്പിന്നര്‍മാര്‍ തന്നെ വേണം. അതുകൊണ്ടാണ് രണ്ടു സ്പിന്നര്‍മാരെയും അടുത്ത ഏകദിനത്തില്‍ ഒരുമിച്ച് കളിപ്പിക്കണമെന്ന് താന്‍ നിര്‍ദേശിക്കുന്നതെന്നും ഭാജി വിശദമാക്കി.

ടീമില്‍ മാറ്റമുണ്ടാവും

ടീമില്‍ മാറ്റമുണ്ടാവും

ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ശര്‍ദ്ദുല്‍ താക്കൂര്‍ ആദ്യ കളിയില്‍ ഏറെ റണ്‍സ് വഴങ്ങിയിരുന്നു. പകരം നവദീപ് സെയ്‌നി രണ്ടാം ഏകദിനത്തില്‍ പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത.
ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ നടന്ന കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട ശേഷമായിരുന്നു തുടര്‍ന്നുള്ള കളികളില്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Story first published: Thursday, February 6, 2020, 20:33 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+