ബിസിസിഐയെ പിണക്കിയില്ല, 'ഇംഗ്ലീഷ്' ലീഗില്‍ നിന്നും ഹര്‍ഭജന്‍ പേരു പിന്‍വലിച്ചു
മുംബൈ: അടുത്തവര്‍ഷം ജൂലായില്‍ നടക്കുന്ന 'ദി ഹണ്‍ട്രഡ്' ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും പേരുനല്‍കിയ ഏക താരമാണ് ഹര്‍ഭജന്‍ സിങ്. ബിസിസിഐയുടെ അനുമതി തേടാതെയാണ് താരം ലീഗില്‍ കളിക്കാന്‍ മുതിര്‍ന്നത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. കാരണം ബിസിസിഐയുമായി കരാറിലേര്‍പ്പെട്ട താരങ്ങള്‍ക്ക് ഇന്ത്യയ്ക്ക് പുറത്ത് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ അനുവാദമില്ല. ഇനി കളിക്കണമെങ്കില്‍ത്തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ടതുണ്ട്.

നേരത്തെ, ഇന്ത്യന്‍ കുപ്പായം അഴിച്ചുവെച്ചതിന് ശേഷമാണ് യുവരാജ് സിങ് ഗ്ലോബല്‍ ട്വന്റി-20 കാനഡ ലീഗില്‍ പങ്കെടുത്തത്. യുവിയുടെ വഴിയെ ഹര്‍ഭജനും ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ഇതോടെ അഭ്യൂഹമുയര്‍ന്നു. എന്തായാലും തീരുമാനത്തില്‍ നിന്നും ഹര്‍ഭജന്‍ പിന്മാറിയിരിക്കുകയാണ്.
ഒക്ടോബര്‍ 20 -ന് താരങ്ങളുടെ ലേലം നടക്കാനിരിക്കെ ഹര്‍ഭജന്‍ സിങ് പേരു പിന്‍വലിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മൂന്നാം സീസണും കളിക്കണം. അതുകൊണ്ട് ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതായി ഹര്‍ഭജന്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കണമെങ്കില്‍ ബിസിസിഐയുടെ നിരാക്ഷേപസാക്ഷ്യപത്രം (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കൂടിയേ തീരൂ. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചാല്‍ മാത്രമാണ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കാറുള്ളതും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമാണ് കൂടുതല്‍ പ്രധാന്യം. ചെന്നൈയ്‌ക്കൊപ്പം മികച്ച രണ്ടു സീസണുകള്‍ പിന്നിടാന്‍ കഴിഞ്ഞു. മൂന്നാം സീസണിലും മികവ് തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഹര്‍ഭജന്‍ പറഞ്ഞു.

ബിസിസിഐയുടെ നിയമങ്ങള്‍ എന്നും മാനിക്കുന്നു. ഏതു സാഹചര്യത്തിലും അവ ലംഘിക്കില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ ചട്ടങ്ങള്‍ പ്രകാരം ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കാനാവില്ലെങ്കില്‍ പേരു പിന്‍വലിക്കുമെന്ന് ഹര്‍ഭജന്‍ അറിയിച്ചു. 2016 ഏഷ്യാ കപ്പിലാണ് ഹര്‍ഭജന്‍ ഏറ്റവുമൊടുവിലായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താരം ഇനിയും വിരമിച്ചിട്ടില്ല.
ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രോഹിത്തോ, സെവാഗോ ബെസ്റ്റ്? ഉത്തപ്പയ്ക്ക് ഉത്തരമുണ്ട്

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി ഹര്‍ഭജന്‍ കളിക്കാറ് കുറവാണ്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം താരത്തിന് മുതല്‍ക്കൂട്ടാവാറുണ്ട്. കഴിഞ്ഞ സീസണില്‍ പതിനൊന്ന് മത്സരങ്ങളില്‍ നിന്നും പതിനാറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നിലവില്‍ ഇതുവരെ 103 ടെസ്റ്റ് മത്സരങ്ങളും 236 ഏകദിന മത്സരങ്ങളും ഹര്‍ഭജന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 417 വിക്കറ്റുകളും ഏകദിനത്തിലും 269 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. ട്വന്റി-20 -യില്‍ 28 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റുകള്‍ ഹര്‍ഭജന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications