For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബറിനോടു കെഞ്ചുന്ന ഇര്‍ഫാന്‍! കളിയാക്കി പാക് ഫാന്‍, ചുട്ട മറുപടിയുമായി ഭാജി, വീഡിയോ

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച പാകിസ്താന്‍ ആരാധകനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പാക് ക്യാപ്റ്റന്‍ ബാബര്‍ ആസിനോടു ഗ്രൗണ്ടില്‍ വച്ച് ഇര്‍ഫാന്‍ അഭ്യര്‍ഥിച്ചുവെന്നും പക്ഷെ അതു ലഭിച്ചില്ലെന്നുമാണ് പരിഹാസരൂപേണ ഒരു പാക് ആരാധകന്‍ പോസ്റ്റിട്ടത്. ഒരു വീഡിയോയു ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഇര്‍ഫാനുമായി ചെറിയ മുഖസാദൃശ്യമുള്ള ഒരു ആങ്കര്‍ ബാബറിനു പിറകെ മൈക്കുമായി പോവുന്നതും പക്ഷെ പ്രതികരിക്കാതെ ബാബര്‍ ഒഴിഞ്ഞുമാറുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ബാബര്‍ ആസംസ് വേള്‍ഡെന്ന എക്‌സ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷക്കെപ്പട്ടിരിക്കുന്നത്. ബാബര്‍ ആസമിനോടു ഇര്‍ഫാന്‍ പഠാന്‍ കെഞ്ചുകയും അദ്ദേഹം നിരസിക്കുകയും ചെയ്തപ്പോഴെന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെയുള്ള ഒരു വീഡിയോ ആണിതെന്നു വ്യക്തമാണ്.

IRFAN PATHAN

ഇര്‍ഫാനെന്ന പേരില്‍ മറ്റാരുടെയോ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ ഹര്‍ഭജന്‍ എക്‌സിലൂടെ തുറന്നടിച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ ഇര്‍ഫാന്‍ പഠാന്‍ എവിടെയാണ്? നന്നായി സംസാരിക്കാനുള്ള മാന്യത നിങ്ങള്‍ക്കു നേരത്തേ തന്നെയില്ല. ഇപ്പോള്‍ നിങ്ങള്‍ക്കു കണ്ണും കാണാതായോ? ആരെങ്കിലും ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ അതു നിങ്ങളെ കുഴപ്പത്തിലാക്കുമെന്നും ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു.

വൈറലായി മാറിയ ഈ വീഡിയോക്കു താഴെ ഒരുപാട് പേര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ബാബര്‍ ആസമിന്റെ അഭിമുഖമെടുക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി വീഡിയോയില്‍ കാണുന്ന വ്യക്തിയെ നിയോഗിച്ചത് ഇര്‍ഫാന്‍ തന്നെയാണെന്നാണ് വീഡിയോയ്ക്കു താഴെ ബാബര്‍ ആസംസ് വേള്‍ഡെന്ന ഇതേ അക്കൗണ്ടില്‍ നിന്നും കുറിച്ചിരിക്കുന്നത്. ഇതു ഇര്‍ഫാന്‍ പഠാനല്ലെന്നാണ് ഇന്ത്യക്കാന്‍ വിലപിക്കുന്നത്. ഇര്‍ഫാനാണ് ബാബറിന്റെ അഭിമുഖത്തിനായി ആ വ്യക്തിയെ അയച്ചത്. ഇന്ത്യന്‍ ചാനല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബാബര്‍ ആസംസ് വേള്‍ഡെന്ന അക്കൗണ്ടില്‍ നിന്നു തന്നെ കമന്റ് ചെയ്തിരിക്കുന്നു.

ഇര്‍ഫാന്‍ പഠാനെ പരിഹസിക്കുന്ന വീഡിയോ കാണാം

ഇര്‍ഫാന്‍ പഠാനെ കളിയാക്കിക്കൊണ്ടുള്ള ഈ വീഡിയോ ഇന്ത്യന്‍ ആരാധകരെയും ക്ഷുഭിതരാക്കിയിട്ടുണ്ട്. പലരും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ കാര്യം, അതു ഇര്‍ഫാന്‍ പഠാനല്ല. രണ്ടാമത്തെ കാര്യം വിഡ്ഢിയായ ബാബര്‍ ആസം ഓടുന്നത് ചോദ്യങ്ങള്‍ക്കു എങ്ങനെ മറുപടി നല്‍കണമെന്നു അറിയാത്തതു കൊണ്ടാണെന്നുമായിരുന്നു ഒരു കമന്റ്. അതു ഇര്‍ഫാന്‍ പഠാനൊന്നുമല്ല, നിങ്ങള്‍ പാകിസ്താനികളെല്ലാം വ്യാജന്‍മാരാണ്. ഇര്‍ഫാന്റെ പേരുപയോഗിച്ച് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാനാണ് ബാബറിന്റെ ശ്രമമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

BABAR AZAM

ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതായി വരും ഈ കാരണത്താലാണ് സംസാരിക്കാന്‍ തയ്യാറാവാതെ ബാബര്‍ ആസം ഓടി രക്ഷപ്പെടുന്നത്. ചിത്രത്തില്‍ പോലുമില്ലാത്ത ഇര്‍ഫാന്‍ പഠാനെ ഇതിലേക്കു വലിച്ചിഴക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

ബാബര്‍ നേരത്തേ തന്നെ ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ അത്ര മിടുക്കനല്ല. പലപ്പോഴും ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനും അദ്ദേഹം വിയര്‍ക്കുന്നതും കണ്ടിട്ടുണ്ട്. ഇതു സൂചിപ്പിച്ചാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ഭാജി ചൂണ്ടിക്കാട്ടിയത്. പാകിസ്താനെ സംബന്ധിച്ച് കഴിഞ്ഞ ഏകദിന ലോകകപ്പ് അത്ര മികച്ചതായിരുന്നില്ല. ഇന്ത്യയോടു പരാജയപ്പെടുക മാത്രമല്ല സെമി ഫൈനല്‍ പോലും കാണാതെ അവര്‍ പുറത്താവുകയും ചെയ്തിരുന്നു.

Story first published: Friday, August 2, 2024, 14:28 [IST]
Other articles published on Aug 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+