അയാള്‍ വിഡ്ഢിയോ, വലിക്കുന്നത് കഞ്ചാവോ? മുന്‍ പാക് താരത്തെ കടന്നാക്രമിച്ച് ഹര്‍ഭജന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ അടുത്തിടെ വിവാദപരമായ ആരോപണങ്ങളുന്നയിച്ചതിന്റെ തുടര്‍ന്ന് പാകിസ്താന്റെ മുന്‍ താരം ബാസിത് അലിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇന്ത്യന്‍ ആരാധകരും ചില മുന്‍ താരങ്ങളുമെല്ലാം ബാസിത്തിനെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ബാസിത്തിനെതിരേ പൊട്ടിത്തെറിച്ചിരിക്കുന്നത്.
പാകിസ്താന്‍ ടീം ലോകകപ്പിന്റെ സെമി ഫൈനലില്‍ കടക്കുന്നതു തടയാന്‍ ഇന്ത്യ മനപ്പൂര്‍വ്വം മോശം പ്രകടനം നടത്തി തോല്‍ക്കുമെന്നായിരുന്നു ബാസിത് ഒരു പാക് ചാനലില്‍ തുറന്നടിച്ചത്. ഇതിനു ശക്തമായ ഭാഷയിലാണ് ഭാജി മറുപടി നല്‍കിയിരിക്കുന്നത്.

ഇത്രയ്ക്കും വിഡ്ഢിയോ, അതോ കഞ്ചാവോ?
ഇത്രയ്ക്കും വിഡ്ഢിയാണോ ബാസിത് അലിയെന്ന് ഭാജി തുറന്നടിച്ചു. അയാള്‍ എന്താണ് വലിക്കുന്നതെന്നു തനിക്കറിയില്ല. ഇതുപോലെ മോശമായി സംസാരിക്കാന്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ നിന്നും വന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. അത്തരമൊരു രീതിയിലായിരിക്കാം അവര്‍ ക്രിക്കറ്റ് കളിക്കുന്നത്. ക്രിക്കറ്റിനെ അവര്‍ കാണുന്നതും അങ്ങനെയായിരിക്കാമെന്ന് ഭാജി വ്യക്തമാക്കി.

ഇമ്രാനോട് അഭ്യര്‍ഥിച്ചു
1992ലെ ലോകകപ്പില്‍ പാകിസ്താനോട് സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡ് മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നെന്നും ബാസിത് നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോള്‍ പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ ബാസിത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കണമെന്ന് ഭാജി അഭ്യര്‍ഥിച്ചു.
ഇമ്രാന്‍ ഭായിക്കു മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ. ബാസിത്തിന് എന്തോ കുഴപ്പമുണ്ട്. 92ല്‍ ഒത്തുകളി നടന്നുവെന്നും ഇപ്പോഴും ഒത്തുകളി നടക്കുന്നുണ്ടെന്നും ആരോപിച്ച് പാക് ടീമിനെ ഇങ്ങനെ തളര്‍ത്തുന്നത് ശരിയല്ലെന്നും ഭാജി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു രണ്ട് മല്‍സരങ്ങള്‍
ഇന്ത്യക്കു ഇനി ടൂര്‍ണമെന്റില്‍ രണ്ടും പാകിസ്താന് ഒരു മല്‍സരവുമാണ് ശേഷിക്കുന്നത്. ബംഗ്ലാദേശിനെതിരേ ഇന്നു നടക്കുന്ന കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലെത്താം. എന്നാല്‍ ഇന്നു പരാജയപ്പെട്ടാല്‍ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ ഇന്ത്യക്കു തീര്‍ച്ചയായും കീഴടക്കേണ്ടിവരും.
എന്നാല്‍ ബംഗ്ലാദേശിനെതിരായ അടുത്ത മല്‍സരത്തില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും പാക് ടീമിന്റെ സെമി പ്രവേശനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications