Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോണ്ടിങ് ഔട്ടായത് തന്റെ മുഖം കണ്ടിട്ട്? പന്തില്‍ ശ്രദ്ധിച്ചില്ല!- ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനും ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനെ ഏറ്റവുമധികം തവണ ഉറക്കം കെടുത്തിയ ബൗളര്‍ ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങാണ്. ടെസ്റ്റില്‍ മാത്രം 10 തവണ ഭാജി പോണ്ടിങിന്റെ വിക്കറ്റെടുത്തിട്ടുണ്ട്. മറ്റൊരു ബബൗളറും അദ്ദേഹത്തെ ഇത്രയുമേറെ തവണ പുറത്താക്കിയിട്ടില്ല. ഏതു ലോകോത്തര ബൗളറെയും കൂസലില്ലാതെ നേരിട്ട് റണ്‍സ് വാരിക്കൂട്ടാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് പക്ഷെ ഭാജിക്കു മുന്നില്‍ മുട്ടിടിച്ചിരുന്നു.

എന്തു കൊണ്ടായിരിക്കാം ഇത്രയുമേറെ തവണ പോണ്ടിങിനെ ഒൗട്ടാക്കാന്‍ തനിക്കു കഴിഞ്ഞത് എന്നതിനെക്കുറിച്ചു മനസ്സ്തുറക്കുകയാണ് ഭാജി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി പുറത്താക്കിയത്

ഷാര്‍ജയില്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിനത്തിലാണ് പോണ്ടിങിനെ ആദ്യമായി താന്‍ പുറത്താക്കിയതെന്നു ഭാജി ഓര്‍മിച്ചെടുത്തു. അന്ന് തന്റെ ബൗളിങില്‍ മുന്നോട്ട് കയറിക്കളിച്ച പോണ്ടിങിനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കുകയായിരുന്നു. പുറത്തായി മടങ്ങവെ അദ്ദേഹത്തോട് താന്‍ എന്തോ പറഞ്ഞിരുന്നു, എന്തായിരുന്നുവെന്ന് കൃത്യമായി ഓര്‍മയില്‍ വരുന്നില്ല.
തന്റെ ഇംഗ്ലീഷ് അന്ന് മോശവുമായിരുന്നു. പലരും ആ വാക്ക് മുമ്പ് പറഞ്ഞതായി കേട്ടിട്ടുണ്ട്. അത് തന്നെ പോണ്ടിങിനോടും താന്‍ പറയുകയായിരുന്നുവെന്നു ഭാജി വിശദമാക്കി.

പോണ്ടിങ് അടുത്തേക്കു വന്നു

ഷാര്‍ജ ഏകദിത്തില്‍ പുറത്തായി ക്രീസ് വിടവെ പോണ്ടിങ് ബാറ്റുമായി തന്നെ തല്ലാനെന്നോണം അടുത്തേക്കു വന്നതായി ഹര്‍ഭജന്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് അടുത്ത മല്‍സരത്തില്‍ തനിക്കു വിലക്ക് നേരിടേണ്ടി വരികയും ചെയ്തു.
പോണ്ടിങ് ഔട്ടായ ശേഷം ഗ്രൗണ്ട് വിടാന്‍ താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കുപിതനായി അടുത്തേക്കു കുതിച്ചെത്തിയത്. ബാറ്റ് കൊണ്ട് പോണ്ടിങ് തന്നെ പ്രഹരിക്കുമെന്ന് ഭയന്നുപോയന്നതായി പോണ്ടിങ് വെളിപ്പെടുത്തി.

2001ലെ ടെസ്റ്റ് മല്‍സരം

2001ല്‍ ഇന്ത്യയില്‍ നടന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ടെസ്റ്റ് പരമ്പരയിലും ഭാജിക്കു മുന്നില്‍ പോണ്ടിങ് പതറിയിരുന്നു. പോണ്ടിങ് തനിക്കെതിരേ പുറത്തായ രീതികള്‍ നോക്കുമ്പോള്‍ അദ്ദേഹം തന്റെ ബൗളിങില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നു തോന്നിയിട്ടുണ്ട്.
പന്തിലേക്കോ, കൈകളിലേക്കോ പോണ്ടിങ് നോക്കിയിരുന്നില്ലെന്നാണ് തനിക്കു മനസ്സിലായത്. മറിച്ച് തന്റെ മുഖത്തേക്കാണ് പോണ്ടിങ് ശ്രദ്ധിച്ചിരുന്നതെന്നാണ് തോന്നിയിട്ടുള്ളത്. പന്തിലായിരുന്നു ശ്രദ്ധിച്ചിരുന്നതെങ്കില്‍ മറ്റാരും ഇത്രയും അനായാസം പുറത്താവുമെന്നു കരുതുന്നില്ലെന്നും ഭാജി വ്യക്തമാക്കി.

സ്‌പെഷ്യല്‍ ആഹ്ലാദ പ്രകടനം

2008ല്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ പോണ്ടിങിനെ പുറത്താക്കിയ ശേഷം ഭാജി സ്‌പെഷ്യല്‍ ആഹ്ലാദപ്രകടനമായിരുന്നു നടത്തിയത്. അതിന്റെ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യയില്‍ നടന്ന മല്‍സരങ്ങളില്‍ ഒരുപാട് തവണ ഔട്ടാക്കിയെങ്കിലും ഓസ്‌ട്രേലിയയില്‍ ഇത് ബുദ്ധിമുട്ടായിരിക്കുമെന്നു പോണ്ടിങ് ഒരിക്കല്‍ തന്നോടു പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു സിഡ്‌നിയിലെ ആഹ്ലാദപ്രകടനം. അന്ന് ആദ്യപന്തില്‍ തന്നെയാണ് പോണ്ടിങിനെ മടക്കിയത്. പുറത്തായി ഗ്രൗണ്ട് വിടുമ്പോള്‍ ഏറെക്കുറെ പോണ്ടിങിനെ പിന്തുടര്‍ന്ന് കരണം മറിഞ്ഞും ആഹ്ലാദം പ്രകടിപ്പിച്ചും പവലിയന് അടുത്ത് വരെ താന്‍ പോയതായും ഭാജി പറയുന്നു.

പോണ്ടിങിനെതിരായ റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ 10 തവണയാണ് പോണ്ടിങിനെ ഹര്‍ഭജന്‍ ഔട്ടാക്കിയിട്ടുള്ളത്. ഇവയില്‍ മൂന്നു തവണ പോണ്ടിങിനെ അക്കൗണ്ട് തുറക്കാന്‍ പോലും ഭാജി അനുവദിച്ചില്ല. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാനാണ് പോണ്ടിങ്. 51.85 ശരാശരിയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ ഭാജിക്കെതിരെ ടെസ്റ്റില്‍ 22.30 എന്ന മോശം ശരാശരിയായിരുന്നു പോണ്ടിങിന്റേത്. ടെസ്റ്റില്‍ ഹര്‍ഭജന്റെ 200ാമത്തെയും 300ാമത്തെയും ഇര പോണ്ടിങായിരുന്നുവെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.
2001ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പോണ്ടിങ് വന്‍ ഫ്‌ളോപ്പായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന് നേടാനായത് വെറും 17 റണ്‍സായിരുന്നു. അഞ്ചു തവണയും ഓസീസ് നായകനെ പുറത്താക്കിയത് ഭാജിയായിരുന്നു.

Story first published: Monday, July 6, 2020, 15:33 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+