Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന് 'യുവി സ്‌പെഷല്‍' ആശംസ, മറുപടിയായി ഭാജിയുടെ ദൂസര ഇങ്ങനെ....

ഇന്ത്യന്‍ ക്രിക്കറ്റിലെ ഷോമാന്‍മാരാണ് യുവരാജ് സിംഗും ഹര്‍ഭദജന്‍ സിംഗും. ആഘോഷിക്കാനും മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനും കിട്ടുന്ന ഒരവസരവും ഈ രണ്ട് സിംഗുമാരും വെറുതെ കളയില്ല. പുറത്ത് മാത്രമല്ല കളത്തിലും തങ്ങളുടേതായ ദിവസങ്ങളില്‍ ഈ സിംഗുമാര്‍ കിംഗ്‌സ്് തന്നെയാണ്. ഇന്ത്യയെ ഇഷ്ടം പോലെ ജയിപ്പിച്ചിട്ടുണ്ട് ഈ രണ്ട് സിംഗുമാരും. അതും ഒറ്റയ്ക്ക് തന്നെ.

ബോളുവുഡ് താരം ഗീത ബസ്രയുമായി ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുമ്പോള്‍ ആശംസ അറിയിക്കാനായി യുവരാജ് സിംഗ് തിരഞ്ഞെടുത്തത് ട്വിറ്ററിനെയാണ്. ഇനി ദൂസര എറിയാന്‍ പറ്റില്ല ബഡീ, ഒരേ ലൈനില്‍ തന്നെ നിന്നേ പറ്റൂ. ഹര്‍ഭജന്‍ സിംഗിനും ഗീത ബസ്രയ്ക്കും വിവാഹ ജീവിത മംഗളാശംസകള്‍ - ഇതായിരുന്നു യുവിയുടെ ട്വീറ്റ്. സ്പിന്നറായ ഹര്‍ഭജന്‍ കളിക്കളത്തില്‍ പന്ത് തിരിക്കുന്നത് പോലല്ല സംഭവം. ഇനി ഗീത ബസ്ര എന്ന ഒരു ലൈന്‍ മാത്രം മതിയെന്നായിരുന്നു യുവി പറഞ്ഞത്.

harbhajansinghandyuvrajsingh

എന്നാല്‍ ഹര്‍ഭജന്‍ സിംഗ് ഇത് വായിച്ചിട്ട് വെറുതെ ഇരുന്നൊന്നും ഇല്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു ട്വീറ്റ് ഹര്‍ഭജന്‍ സിംഗ് തിരിച്ചും നല്‍കി. താനും ഒരേ ലൈനില്‍ വന്ന് നേരെ ചൊവ്വേ കളിച്ചുതുടങ്ങേണ്ട സമയമായി എന്നായിരുന്നു ഭാജിയുടെ മറുപടി. ഇനി കട്ടും പുള്ളും കളിച്ച് നടക്കാതെ നേരെ കളിക്കാറായി - ഇതായിരുന്നു ഭാജിയുടെ ഉപദേശം. ശരി ഭാജി, ഈ ദീപാവലി മുതല്‍ ഞാന്‍ സ്‌ട്രെയ്റ്റ് മാത്രമേ കളിക്കൂ - എന്നായിരുന്നു യുവരാജ് സിംഗ് ഇതിന് ഹര്‍ഭജന് നല്‍കിയ മറുപടി.

Story first published: Saturday, October 31, 2015, 11:35 [IST]
Other articles published on Oct 31, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+