ഇന്ത്യ- ന്യൂസിലാന്‍ഡ്: എന്തുകൊണ്ട് ആ താരമില്ല? ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഭാജി
ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ഏകദിന മല്‍സരത്തിലെ ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ആദ്യ കളിയില്‍ നാലു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. കഴിഞ്ഞ മല്‍സരത്തില്‍ 347 റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്.
രണ്ടാം ഏകദിനത്തില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നിയെയും യുസ്വേന്ദ്ര ചഹലിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.

എന്തുകൊണ്ട് ഷമിയില്ല?
പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയതിനെയാണ് ഭാജി ചോദ്യം ചെയ്തത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ പ്രീഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ട് കോലിയും ടീം മാനേജ്‌മെന്റും ഇങ്ങനെയൊരു തീരുമാനമെടുത്തെന്നറിയില്ല. നവദീപ് സെയ്‌നിയെ ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കുന്നില്ല. പക്ഷെ സെയ്‌നി ടീമില്‍ എത്തേണ്ടിയിരുന്നത് ശര്‍ദ്ദുല്‍ താക്കൂറിന് പകരമായിരുന്നുവെന്നും ഭാജി ചൂണ്ടിക്കാട്ടി. ആദ്യ കളിയില്‍ ഒമ്പതോവറില്‍ താക്കൂര്‍ 80 റണ്‍സ് വഴങ്ങിയിരുന്നു.

വിശ്രമമെന്നു കോലി
ഷമിയെ രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കിയതല്ലെന്നും മറിച്ചു വിശ്രമം നല്‍കിയതാണെന്നുമായിരുന്നു ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞത്.
ഷമിക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. ടെസ്റ്റില്‍ തങ്ങളുടെ സ്ഥിരം ബൗളര്‍മാരില്‍ ഒരാളാണ് ഷമിയെന്നുമായിരുന്നു കോലി വിശദമാക്കിയത്.

രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ടീം
മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications