For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്പിന്നില്‍ പതറുന്നു, രോഹിത്തും കോലിയും ഇനി എത്രനാള്‍? ഹര്‍ഭജന്‍ സിങ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മുുഖങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗുമെല്ലാം പടിയിറങ്ങിയപ്പോഴും ഇന്ത്യന്‍ ടീമിനെ പിന്നോട്ട് പോകാതെ പിടിച്ചുനിര്‍ത്തിയവരില്‍ പ്രധാനികളാണ് രോഹിത്തും കോലിയും. ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ പരിഗണിക്കുമ്പോള്‍ മുന്‍നിരയില്‍ കോലിയും രോഹിത്തുമുണ്ട്. രോഹിത്തിന് കീഴില്‍ അവസാന ടി20 ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചിരുന്നു.

എന്നാല്‍ ഇരുവരും കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിന പരമ്പരയില്‍ സ്പിന്നിന് മുന്നില്‍ ഇന്ത്യ പതറിയപ്പോള്‍ കോലിയുടേയും രോഹിത്തിന്റേയും ഭാവി കരിയറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ട സമയമായെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. രോഹിത്തും കോലിയും ദുലീപ് ട്രോഫി കളിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ കോലിക്കും രോഹിത്തിനും ഇനി എത്രനാള്‍ കളിക്കാനാവുമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. ' രോഹിത്തിന് ഇനിയും രണ്ട് മൂന്ന് വര്‍ഷമെങ്കിലും കളിക്കാനാവും. വിരാട് കോലിയുടെ ഫിറ്റ്നസിനെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല. അടുത്ത അഞ്ച് വര്‍ഷമെങ്കിലും കളിക്കാന്‍ കോലിക്ക് സാധിക്കും. ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള താരമാണ് കോലി. വിരാട് കോലിക്ക് 19കാരന്റെ ഫിറ്റ്നസാണ്.

അവരോട് ഫിറ്റ്നസില്‍ മത്സരിച്ചാല്‍ കോലിക്കാവും ജയം. രോഹിത്തിനും കോലിക്കും ഇനിയും നിരവധി ക്രിക്കറ്റ് ബാക്കിയുണ്ട്. ഇരുവര്‍ക്കും മികച്ച പ്രകടനം നടത്താനും ടീമിനെ വിജയിപ്പിക്കാനും സാധിക്കുന്നിടത്തോളം ക്രിക്കറ്റില്‍ തുടരാം' ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍ രോഹിത്തിനും കോലിക്കും കാര്യങ്ങള്‍ എളുപ്പമല്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് തോറ്റതോടെ ഇന്ത്യന്‍ ടീമിനെതിരേ വിമര്‍ശനം ശക്തമാണ്.

rohit sharma virat kohli

ഇനി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാവുന്നത്. എന്നാല്‍ വേദി മാറ്റിയാല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കപ്പ് നേടാന്‍ സാധിക്കാതെ പോയാല്‍ കോലിക്കും രോഹിത്തിനുമെതിരേ വലിയ വിമര്‍ശനം ഉയരുമെന്നുറപ്പ്. ഈ പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ കളിക്കുന്നുണ്ട്.

ഇതിലെ പ്രകടനവും വിലയിരുത്തിയാലും ഇരുവരുടേയും ഭാവി തീരുമാനിക്കുക. കോലിക്ക് ഉയര്‍ന്ന ഫിറ്റ്നസുള്ളതിനാല്‍ അടുത്ത മൂന്ന് നാല് വര്‍ഷമെങ്കിലും കളിക്കാനായേക്കും. എന്നാല്‍ രോഹിത്തിന്റെ ഫിറ്റ്നസ് പ്രശ്നാണ്. എത്ര വര്‍ഷം കൂടി രോഹിത് തുടരുമെന്നത് കണ്ടറിയണം. ഫോം വിലയിരുത്തുമ്പോള്‍ രോഹിത് ശര്‍മയാണ് കോലിയെക്കാള്‍ അല്‍പ്പം മുന്നിട്ട് നില്‍ക്കുന്നത്. ഇവര്‍ എത്ര വര്‍ഷം കളിക്കുമെന്നത് കണ്ടറിയേണ്ടതാണെങ്കിലും പകരക്കാരെ ഇപ്പോഴെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

കോലിയും രോഹിത്തും പടിയിറങ്ങുമ്പോള്‍ ആ വിടവ് ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കും. അത് സംഭവിക്കാതിരിക്കാന്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ ഇവരുടെ ബാക്കപ്പ് താരങ്ങളെ കണ്ടെത്തുന്നുണ്ട്. സമീപകാലത്തായി ഇന്ത്യ കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഭാവിയില്‍ ഇന്ത്യക്ക് കരുത്ത് പകരാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ ഭാവിയും സുരക്ഷിതമാണെന്ന് പറയാം.

Story first published: Tuesday, August 13, 2024, 19:00 [IST]
Other articles published on Aug 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+