For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഞങ്ങളെ ഒഴിവാക്കിയതില്‍ നിരാശയുണ്ട്', 2015 ലോകകപ്പിനെ കുറിച്ച് ഹര്‍ഭജന്‍ സിങ്

മുംബൈ: 2011 -ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഹര്‍ഭജന്‍ സിങ്ങും സഹീര്‍ ഖാനും യുവരാജ് സിങ്ങും വീരേന്ദര്‍ സെവാഗുമെല്ലാം. പക്ഷെ നാലു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2015 ലോകകപ്പ് ആഗതമായപ്പോള്‍ ഈ പേരുകളെല്ലാം സെലക്ടര്‍മാര്‍ വെട്ടി. ഇതില്‍ കടുത്ത നിരാശയുണ്ട് ഹര്‍ഭജന്‍ സിങ്ങിന്. 2015 ലോകകപ്പിന് സീനിയര്‍ താരങ്ങളെ പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ വ്യക്തമാക്കി.

നിരാശ

2011 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ പലരും 2015 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവസരം ലഭിച്ചിരുന്നെങ്കിലും യുവിയും ഗംഭീറും സെവാഗും താനുമെല്ലാം ഇന്ത്യയ്ക്കായി 2015 ലോകകപ്പ് കളിച്ചേനെയെന്ന് ഹര്‍ഭജന്‍ സിങ് മനസ്സുതുറന്നു.

'സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള മാനേജ്‌മെന്റിന്റെ അന്നത്തെ അജണ്ടയ്ക്ക് പിന്നിലെ കാരണം ഇപ്പോഴുമറിയില്ല. ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലെന്ന വാര്‍ത്തയറിപ്പോള്‍ കടുത്ത നിരാശയുണ്ടായി'.

ജോലി കഴിഞ്ഞു, പോകാമെന്ന മട്ട്

'നിങ്ങളുടെ ജോലി കഴിഞ്ഞു, ഇനി പോകാമെന്ന മട്ടിലാണ് സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നിശ്ചയിച്ച 2015 ലോകകപ്പിന് പുതിയ ടീം വേണമെന്ന ചിന്താഗതി സെലക്ടര്‍മാരും മാനേജ്‌മെന്റും കൊണ്ടുനടന്നു. 2011 ലോകകപ്പ് ഉയര്‍ത്തിയ ടീമംഗങ്ങള്‍ ക്രിക്കറ്റില്‍ സജീവമായിരിക്കെ ശരിക്കും പുതിയ ടീം എന്തിനാണ്?' — ഹര്‍ഭജന്‍ സിങ് നിരാശ മറച്ചുവെച്ചില്ല.

കോലിയും കൂട്ടരും ഇന്ത്യയുടെ അഭിമാന റെക്കോര്‍ഡ് കൈവിടുമോ?; വിറപ്പിക്കാന്‍ വിന്‍ഡീസ്

ലോകകപ്പ് തോൽവി

എന്തായാലും 2015 ലോകകപ്പില്‍ അന്നത്തെ ലോക ചാംപ്യന്‍മാര്‍ക്ക് കിരീടം നിലനിര്‍ത്താനായില്ല. സെമി ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോടു ടീം 95 റണ്‍സിന് തോറ്റു. പിന്നീട് ഫൈനലില്‍ ന്യൂസിലാഡിനെ ഏഴു വിക്കറ്റിന് കീഴടക്കി കംഗാരുക്കള്‍ കിരീടം തിരിച്ചുപിടിച്ചു.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറെക്കുറെ പുറത്തായ നിലയിലാണ് ഹര്‍ഭജന്‍ സിങ്. 2015 -ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് താരം ഏറ്റവും അവസാനമായി ഏകദിനം കളിച്ചത്; ട്വന്റി-20 കളിച്ചത് 2016 -ലും.

തിരിച്ചുവരവിന് സാധ്യത കുറവ്

കരിയറില്‍ ഇതുവരെ 236 ഏകദിനങ്ങളില്‍ നിന്നും 269 വിക്കറ്റുകള്‍ ഹര്‍ഭജന്‍ സിങ് സ്വന്തമാക്കിയിട്ടുണ്ട്. 103 ടെസ്റ്റ് മത്സരങ്ങളും 28 ട്വന്റി-20 മത്സരങ്ങളും ഭാജി ഇന്ത്യയ്ക്കായി കളിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വിരളമാണെങ്കിലും ഐപിഎല്‍ ക്രിക്കറ്റില്‍ ഹര്‍ഭജന്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായാണ് ഹര്‍ഭജന്‍ കളിക്കുന്നത്.

Story first published: Wednesday, December 18, 2019, 11:44 [IST]
Other articles published on Dec 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+