കോലിയും കൂട്ടരും ഇന്ത്യയുടെ അഭിമാന റെക്കോര്‍ഡ് കൈവിടുമോ?; വിറപ്പിക്കാന്‍ വിന്‍ഡീസ്
വിശാഖപട്ടണം: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് വിശാഖപട്ടണത്തിന് വേദിയാകുമ്പോള്‍ ഇന്ത്യയ്ക്ക് ചങ്കിടിപ്പ്. ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ സ്വന്തം നാട്ടില്‍ വിന്‍ഡീസിനോട് പരമ്പര തോറ്റാല്‍ നാണക്കേടാകും. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ജയം നേടിയത് അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയിലെത്തിക്കാനാകും ഇന്ത്യയുടെ ശ്രമം.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യ സ്വന്തം നാട്ടില്‍ തുടരെ രണ്ട് ഏകദിന പരമ്പര തോറ്റിട്ടില്ല. ഓസ്‌ട്രേലിയയോട് ഈ വര്‍ഷം ലോകകപ്പിന് മുന്‍പ് പരമ്പര തോറ്റ ഇന്ത്യ വിന്‍ഡീസിനോടും തോറ്റാല്‍ റെക്കെര്‍ഡ് കൈവിടും. മാത്രമല്ല, വെസ്റ്റിന്‍ഡീസിന് 2006നുശേഷം ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ നേട്ടത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ് മുന്‍ ലോകചാമ്പ്യന്മാര്‍.

2004-05 വര്‍ഷത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് 7 മത്സരങ്ങളുടെ പരമ്പര തോറ്റിരുന്നു. തൊട്ടുപിന്നാലെ പാക്കിസ്ഥാനും സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങി. നാട്ടില്‍ ഇന്നേവരെ തുടര്‍ച്ചയായി 5 ഏകദിന മത്സരങ്ങള്‍ ഇന്ത്യ തോറ്റിട്ടില്ല. വിശാഖപട്ടണത്തും തോല്‍വിയാണ് ഫലമെങ്കില്‍ കോലിയും കൂട്ടരും മറ്റൊരു നാണക്കേട് സ്വന്തമാക്കും. ബുധനാഴ്ച പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്.
ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തിലേതില്‍നിന്നും ഭിന്നമായിരിക്കും വിശാഖപട്ടണത്തെ പിച്ച്. സ്പിന്നിനെ കൂടുതലായി തുണയ്ക്കുന്ന രീതിയിലായിരിക്കും പിച്ചൊരുക്കുക. കുല്‍ദീപപ് യാദവും യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയം ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയൊരുക്കിയെങ്കില്‍ രണ്ടാം മത്സരത്തില്‍ ബാറ്റിങ് കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications