
ഇംഗ്ലണ്ടിലെ എട്ടു പ്രധാന നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടീം ഫ്രാഞ്ചൈസികള്‍. താരങ്ങളുടെ ലേലം ഒക്ടോബര്‍ 20 -ന് ലണ്ടനില്‍ നടക്കും. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം കളിക്കുന്നുണ്ട്.
2016 ഏഷ്യാ കപ്പിലാണ് ഹര്‍ഭജന്‍ ഏറ്റവുമൊടുവിലായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. എന്തായാലും ടീമിലേക്കുള്ള വിളി നീളവെ വിദേശ ലീഗുകളില്‍ കളിക്കാനാണ് ഇപ്പോള്‍ ഹര്‍ഭജന്‍ സിങ്ങിന്റെ നീക്കം.

ഇതേസമയം, താരത്തിന്റെ തീരുമാനത്തില്‍ ബിസിസിഐ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. കാരണം ഇന്ത്യയ്ക്ക് പുറത്ത് ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ ബിസിസിഐ കളിക്കാര്‍ക്ക് അനുവാദം നല്‍കാറില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് യുവരാജ് സിങ്ങും മന്‍പ്രീത് സിങ് ഗോണിയും ഗ്ലോബല്‍ ട്വന്റി-20 കാനഡ ലീഗില്‍ പങ്കെടുത്തത്. ബിസിസിഐയുടെ നിരാക്ഷേപസാക്ഷ്യപത്രമുണ്ടെങ്കില്‍ (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) മാത്രമേ വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കാറുമുള്ളൂ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ന്നുകൊണ്ടുതന്നെ ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് ഹര്‍ഭജന്റെ ഭാവമെങ്കില്‍ നടക്കില്ല. ഇതിന് ബിസിസിഐ അനുവാദം നല്‍കില്ലെന്നാണ് സൂചന. വിഷയത്തില്‍ ഹര്‍ഭജന്‍ ഇതുവരെ ബിസിസിഐയെ സമീപിച്ചിട്ടില്ല. ലേലത്തില്‍ ഏതെങ്കിലും ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ പുതിയ ഇംഗ്ലീഷ് ലീഗില്‍ കളിക്കാനുള്ള അനുമതി ഹര്‍ഭജന്‍ തേടും. ഒരുപക്ഷെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷമായിരിക്കും ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താരം സന്നദ്ധത അറിയിക്കുക.

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളാണ് ഹര്‍ഭജന്‍. 2007 -ല്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴും 2011 -ല്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ഹര്‍ഭജന്‍ ടീമിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതുവരെ 417 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 260 വിക്കറ്റും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഹര്‍ഭജന്റെ ട്രാക്ക് റെക്കോര്‍ഡ് ഒട്ടും മോശമല്ല. മുംബൈ ഇന്ത്യന്‍സ് മൂന്നു തവണ ഐപിഎല്‍ കിരീടം നേടിയപ്പോഴും ഹര്‍ഭജനുണ്ടായിരുന്നു മുന്‍പന്തിയില്‍.
ആ റെക്കോര്‍ഡ് ഞാനിങ്ങ് എടുക്കുന്നു, പൊറുക്കണം... കോലിയോട് ക്ഷമ ചോദിച്ച് ഡച്ച് താരം

ദി ഹണ്‍ട്രണ്‍ ടൂര്‍ണമെന്റ്
വ്യാഴാഴ്ച്ചയാണ് പുതിയ പ്രഫഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട് നോട്ടിങ്ങാം നഗരം കേന്ദ്രമായ ട്രെന്‍ഡ് റോക്കറ്റ്‌സിനായി കളിക്കും. കാര്‍ഡിഫ് നഗരത്തില്‍ നിന്നുള്ള വെല്‍ഷ് ഫയര്‍ ടീമിന് വേണ്ടിയാണ് ജോണി ബെയര്‍സ്‌റ്റോ കുപ്പായമിടുക. സതാംപ്ടണ്‍ ടീം സതേണ്‍ ബ്രേവിനെ പ്രതിനിധീകരിച്ച് ജോഫ്ര ആര്‍ച്ചര്‍ കളത്തിലിറങ്ങും. ലീഡ്‌സ് ആസ്ഥാനമായ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സാണ് ബെന്‍ സ്റ്റോക്ക്‌സിനെ വാങ്ങിയിരിക്കുന്നത്.

കളിയുടെ ഫോര്‍മാറ്റ് ചുവടെ
- ഒരിന്നിങ്‌സില്‍ നൂറു പന്തുകള്‍
- പത്തു പന്തുകള്‍ കഴിയുമ്പോഴും ബാറ്റിങ് എന്‍ഡുകള്‍ മാറും
- തുടര്‍ച്ചയായി അഞ്ച് അല്ലെങ്കില്‍ പത്ത് പന്തുകള്‍ എറിയാന്‍ ബൗളര്‍മാര്‍ക്ക് കഴിയും
- ഒരു ബൗളര്‍ക്ക് പരമാവധി ഇരുപതു പന്തുകളെറിയാം
- ഓരോ ഇന്നിങ്‌സിലും രണ്ടര മിനിറ്റ് ടൈം ഔട്ട് സമയം
- ഓരോ ടീമിനും 25 പന്തുകള്‍ വീതമുള്ള പവര്‍പ്ലേ
- പവര്‍പ്ലേ സമയത്ത് രണ്ടു ഫീല്‍ഡര്‍മാര്‍ക്ക് മാത്രം 30 വാര സര്‍ക്കിളിന് പുറത്ത് നില്‍ക്കാം


Click it and Unblock the Notifications