For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ ഇതു മതിയാക്കൂ!! ബാറ്റര്‍മാരുടെ ആത്മവിശ്വാസം തകരുന്നു, ഭാജി കട്ടക്കലിപ്പില്‍

12 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ ബിസിസിഐക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റിലും തോറ്റതോടെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ടീം ഇന്ത്യക്കു നഷ്ടമായത്. 2012നു ശേഷം ആദ്യമായിട്ടാണ് സ്വന്തം നാട്ടില്‍ ഒരു പരമ്പര ഇന്ത്യക്കു കൈവിടേണ്ടി വന്നത്. ഇന്ത്യന്‍ ടീമിന്റെ ഈ പരാജയത്തിനു പ്രധാന കാരണക്കാര്‍ ബിസിസിഐ തന്നെയാണെനു ഭാജി വിമര്‍ശിക്കുന്നു.

പൂനെയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ കഥ കഴിച്ചത് ന്യൂസിലാന്‍ഡ് സ്പിന്നറായ മിച്ചെല്‍ സാന്റ്‌നറായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 13 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഏഴും രണ്ടാമിന്നിങ്‌സില്‍ ആറും വിക്കറ്റുകള്‍ സാന്റ്‌നര്‍ നേടിയിരുന്നു. കിവികളെ വീഴ്ത്താന്‍ സ്പിന്‍ പിച്ച് തയ്യാറാക്കിയ ഇന്ത്യ തന്നെ ഒടുവില്‍ അതില്‍ വീഴുകയായിരുന്നു. ഈ തരത്തിലുള്ള ടേണിങ് പിച്ചുകളൊരുക്കുന്നതു മതിയാക്കണമെന്നാണ് ഭാജി ആവശ്യപ്പെടുന്നത്.

HARBHAJAN SINGH

കഴിഞ്ഞ 10 വര്‍ഷത്തെ ട്രെന്‍ഡ്

അവസാനത്തെ 10 വര്‍ഷത്തിനിടെയുള്ള ട്രെന്‍ഡ് നോക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ കൂടുതലായും ടേണിങ് ട്രാക്കുകളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളതെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിക്കുന്നു. പിടിഐയോടു (PTI) സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ 10 വര്‍ഷത്തെ ട്രെന്‍ഡിലേക്കു ഒന്നു നോക്കൂ. ടോസ് നേടിയ ശേഷം ബാറ്റ് ചെയ്ത് 300 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ നമുക്കു കളി നിയന്ത്രിക്കാം എന്ന പ്രതീക്ഷയില്‍ നമ്മള്‍ കൂടൂതലായും ടേണിങ് ട്രാക്കുകളിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ നമ്മള്‍ മറുഭാഗത്താണോ വരികയെന്നു നമുക്കറിയില്ല'.

ഈ ടേണിങ് ട്രാക്കുകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നമ്മുടെ ബാറ്റര്‍മാരുടെ ആത്മവിശ്വാസം വളരെയധികം തകരുകയും ചെയ്യും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് അജിങ്ക്യ രഹാനെ. വളരെ മികച്ചൊരു താരമായിരുന്നു അദ്ദേഹം. പക്ഷെ രഹാനെയുടെ കരിയര്‍ ഇല്ലാതെ ആയതു ഈ തരത്തിലുള്ള പിച്ചുകള്‍ ബിസിസിഐ തയ്യാറാക്കിയതു കാരണമാണെന്നും ഹര്‍ഭജന്‍ വിമര്‍ശിക്കുന്നു.

ആത്മവിശ്വാസം തകരും

ആദ്യത്തെ ദിവസം മുതല്‍ ബോള്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ കളിക്കേണ്ടി വരുമ്പോള്‍ അതു ബാറ്റര്‍മാരുടെ ആത്മവിശ്വാസം വളരെയധികം തകര്‍ക്കുന്നതായി ഹര്‍ഭജന്‍ സിങ് പറയുന്നു. ഇതു വിദേശ പര്യടനങ്ങളില്‍ ഈ ബാറ്റര്‍മാരെ വളരെയധികം നെഗറ്റീവായിട്ടാണ് ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സെന (SENA) രാജ്യങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പിച്ചുകളാണ് എല്ലായ്‌പ്പോഴും തയ്യാറാക്കുന്നതെന്നു നമ്മള്‍ മനസ്സിലാക്കുന്നു. പക്ഷെ അവര്‍ ഒരുക്കുന്ന പിച്ചുകള്‍ നിങ്ങള്‍ക്കു ബാറ്റ് ചെയ്യാന്‍ സാധിക്കാത്തവയല്ല. ആ പിച്ചുകള്‍ കാലക്രമേണ സ്വാഭാവികമായ തേയ്മാനത്തിലൂടെ കടന്നു പോകുന്നവയാണ്.

AJINKYA RAHANE

പക്ഷെ ഇവിടെ നമ്മള്‍ തയ്യാറാക്കുന്ന പിച്ചുകള്‍ അങ്ങനെയുള്ളതല്ല. ഏതു ബോളാണ് ടേണ്‍ ചെയ്യുകയെന്നോ, ഏതാണ് നേരെ വരികയെന്നോ മനസ്സിലാവില്ല. അതുകൊണ്ട് തന്നെ ഈ പിച്ചില്‍ ബാറ്റ് ചെയ്യുമ്പോള്‍ ആക്രമിക്കണോ, അതോ പ്രതിരോധിക്കണോയെന്ന സംശയം ബാറ്റര്‍ക്കു എപ്പോഴുമുണ്ടാവും.

ബോള്‍ നന്നായി ബാറ്റിലേക്കു വന്നു കൊണ്ടിരുന്ന വിദേശത്തെ പിച്ചുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ വിരാട് കോലി പോലും നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഈ പിച്ചുകളില്‍ മൂന്നു ടെസ്റ്റുകളില്‍ മോശം ഫോമിലാണെങ്കിലും നിങ്ങള്‍ മികച്ച താരമാണെന്നു ബോധ്യമുള്ളതിനാല്‍ സെലക്ടര്‍മാര്‍ അടുത്ത വിദേശ ടെസ്റ്റ് പരമ്പരയിലും ടീമിലുള്‍പ്പെടുത്തും.

പക്ഷെ നാട്ടിലെ പരമ്പരയില്‍ മതിയായ റണ്‍സില്ലെന്നത് ആ ബാറ്ററുടെ മനസ്സില്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കും. ഈ കാരണം കൊണ്ട് വിദേശത്തെ ചില ടെസ്റ്റുകളിലും ഈ ബാറ്റര്‍ പരാജയപ്പെടും. അതിനു പിന്നാലെ ഈ താരത്തെ ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്യും. ഇതൊരു നല്ല കാര്യമാണോയെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.

Story first published: Monday, October 28, 2024, 11:50 [IST]
Other articles published on Oct 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+