ഭാജിയും താഹിറും വൈന്‍ പോലെ, പഴകുന്തോറും വീര്യം കൂടും... പുകഴ്ത്തി ധോണി
ചെന്നൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കുതിപ്പിന് വേഗം കൂട്ടുന്നതിനു പിന്നില്‍ രണ്ടു വെറ്ററന്‍ സ്പിന്നര്‍മാരുടെ സാന്നിധ്യം കൂടിയുണ്ട്. സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറും ഗംഭീര പ്രകടനമാണ് സിഎസ്‌കെയ്ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ രണ്ടു വിക്കറ്റ് വീതമെടുത്ത ശേഷം ഇരുവരെയും പുകഴ്ത്തിയിരിക്കുകയാണ് നായകന്‍ എംഎസ് ധോണി. പഴകുന്തോറും വീര്യം കൂടുന്ന വൈന്‍ പോലെയാണ് ഭാജിയും താഹിറുമെന്ന് ധോണി അഭിപ്രായപ്പെട്ടു.

പ്രായം ഭാജിക്കും താഹിറിനുമൊപ്പമാണ്. വൈനിനു സമാനമാണ് ഇരുവരും. പഴകുന്നതിന് അനുസരിച്ച് ഇരുവരുടെയും പ്രകടനം കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുകയാണ്. കളിച്ച മല്‍സരങ്ങളിലെല്ലാം മികച്ച
പ്രകടനമാണ് ഭാജി നടത്തിയിട്ടുള്ളത്. താഹിറില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനങ്ങളുമായി അതു കാത്തിത്തുണ്ടെന്നും ധോണി അഭിപ്രായപ്പെട്ടു.

കെകെആറിനെതിരായ കളിയില്‍ സിഎസ്‌കെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത ശേഷമാണ് ഭാജിയെയും താഹിറിനെയും ധോണി പ്രശംസിച്ചത്. മൂന്നു വിക്കറ്റെടുത്ത ദീപക് ചഹറും രണ്ടു വിക്കറ്റ് വീതം നേടിയ ഹര്‍ഭജനും താഹിറുമാണ് സിഎസ്‌കെയുടെ വിജയം അനായാസമാക്കിയത്. ഈ ജയത്തോടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications