Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ചറ പറാന്ന് സിക്‌സറടിക്കുന്നതിലല്ല കാര്യം',സിംഗുകളുമെടുക്കാം-റിഷഭിനെ ഉപദേശിച്ച് ഹര്‍ഭജന്‍ സിങ്

1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിലൊന്ന് റിഷഭ് പന്തിന്റെ ഫോം ഔട്ടാണ്. നിലവില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് റിഷഭ് പന്തിനെയാണ്. 2021ന്റെ തുടക്ക സമയത്ത് ഉജ്ജ്വല ഫോമില്‍ കളിച്ച റിഷഭ് ഇന്ത്യ രണ്ടാം തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്.

ഇടം കൈയന്‍ താരമായ റിഷഭ് തന്റെ വെടിക്കെട്ട് ശൈലിയില്‍ത്തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത്. ടെസ്റ്റിലും കടന്നാക്രമിച്ച് കളിക്കുന്ന രീതി തന്നെയാണ് യുവതാരം പിന്തുടരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജെയിംസ് ആന്‍ഡേഴ്‌സനെയും ജോഫ്രാ ആര്‍ച്ചറെയുമെല്ലാം റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്താന്‍ റിഷഭിന് സാധിച്ചു. പരമ്പരാഗതമായ കോപ്പീബുക്ക് ശൈലി പിന്തുടരാത്ത റിഷഭിന്റെ സമീപകാല പ്രകടനം മോശമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 20ല്‍ താഴെയാണ് റിഷഭിന്റെ ശരാശരി. ഇപ്പോഴിതാ റിഷഭിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്.

കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കണം

കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കണം

റിഷഭ് പന്ത് പ്രതിഭാശാലിയായ താരമാണ്. ഒറ്റക്ക് നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. ഇന്ത്യയെ വിജയങ്ങളിലേക്കെത്തിക്കുന്ന പ്രകടനം നടത്താനായിട്ടുണ്ട്. ഇത്തരം ഇന്നിങ്‌സുകളെല്ലാം അവന്റെ ബാറ്റില്‍ നിന്ന് തന്നെയാണ് വന്നിട്ടുള്ളത്. അതുകൊണ്ട് അവന്റെ ഷോട്ടുകള്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ടോ?. ഇത്തരം വലിയ ഷോട്ടുകളിലൂടെയാണ് അവന്‍ കൂടുതലും പുറത്താകുന്നത്. ചില സമയങ്ങളില്‍ എനിക്ക് തോന്നിയിട്ടുണ്ട് അനാവശ്യമായ ഷോട്ടാണിതെന്ന്. കൂടുതല്‍ സമയം ക്രീസില്‍ നിന്നാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ അവന് സാധിക്കും-ഹര്‍ഭജന്‍ പറഞ്ഞു.

നിലയുറപ്പിച്ചാല്‍ അപകടകാരിയായ താരം

നിലയുറപ്പിച്ചാല്‍ അപകടകാരിയായ താരം

നിലയുറപ്പിച്ചാല്‍ റിഷഭ് അപകടകാരിയായ താരമാണ്. പോസിറ്റീവ് മനോഭാവത്തോടെയാണ് ആദ്യ പന്ത് മുതല്‍ കളിക്കുന്നത്. എന്ന് കരുതി എല്ലാ പന്തുകളെയും ക്രീസില്‍ നിന്ന് കയറി കളിക്കണമെന്നല്ല. നിങ്ങളൊരു പ്രതിരോധം നടത്തിയാല്‍പ്പോലും അതില്‍ പോസിറ്റീവായ കാര്യങ്ങള്‍ കൊണ്ടുവരാനാവും. ക്രീസില്‍ എത്തിയ ഉടന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്തായാല്‍ ചോദ്യം ഉയരുക തന്നെ ചെയ്യും-ഹര്‍ഭജന്‍ പറഞ്ഞു. ജജോഹാനസ്ബര്‍ഗില്‍ നിര്‍ണ്ണായക സമയത്ത് റിഷഭ് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. നേരിട്ട മൂന്നാം പന്തില്‍ത്തന്നെ റിഷഭിന് തന്റെ വിക്കറ്റ് നഷ്ടമായി. കഗിസോ റബാഡയെ കടന്നാക്രമിക്കാനുള്ള റിഷഭിന്റെ ശ്രമം ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

സിക്‌സുകള്‍ മാത്രമല്ല,സിംഗിളുകളുമാവാം

സിക്‌സുകള്‍ മാത്രമല്ല,സിംഗിളുകളുമാവാം

ഈ സമയത്ത് റിഷഭിന് പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടത്. പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. മാച്ച് വിന്നറായ താരമാണവന്‍. അവന്‍ ഫോമിലേക്കെത്തിയ മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് അവന്റെ സമീപനത്തെക്കുറിച്ച് സംസാരിക്കേണ്ടതായുണ്ട്. തുടരെ സിക്‌സുകള്‍ നേടുന്നതില്‍ മാത്രമല്ല കാര്യം. സിംഗിളുകള്‍ എടുക്കുന്നതും പന്തുകള്‍ ഒഴിവാക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പെട്ടെന്ന് ഇന്ത്യ മാറ്റിനിര്‍ത്തില്ല.

റിഷഭിനെ ഇന്ത്യ പെട്ടെന്ന് കൈവിടില്ല

റിഷഭിനെ ഇന്ത്യ പെട്ടെന്ന് കൈവിടില്ല

റിഷഭ് പന്തിനെ ഇന്ത്യ അത്ര വേഗത്തില്‍ ഒഴിവാക്കില്ല. നായകന്‍ വിരാട് കോലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമെല്ലാം റിഷഭിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ ഫോം ഔട്ടാണെങ്കിലും മികച്ച പ്രകടനം നടത്തി തന്റെ കഴിവ് ഇതിനോടകം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ട റിഷഭ് ഇതിനോടകം എംഎസ് ധോണിയുടെ പല റെക്കോഡുകളും തിരുത്തിക്കഴിഞ്ഞു. 27 ടെസ്റ്റില്‍ നിന്ന് 1608 റണ്‍സും 18 ഏകദിനത്തില്‍ നിന്ന് 529 റണ്‍സും 41 ടി20യില്‍ നിന്ന് 623 റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് റിഷഭ് പന്ത്. 84 മത്സരത്തില്‍ നിന്ന് 2498 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Story first published: Tuesday, January 11, 2022, 12:55 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+