കോലി, രോഹിത് മാത്രമല്ല... ടീം ഇന്ത്യക്കു മറ്റൊരു മാച്ച് വിന്നര്‍ കൂടിയുണ്ട്, പറഞ്ഞത് ഭാജി
മുംബൈ: നായകന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ മാച്ച് വിന്നര്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവരിലൊരാള്‍ തിളങ്ങുന്ന മല്‍സരങ്ങളിലെല്ലാം ഇന്ത്യക്കു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. സമീപകാലത്തു ഇന്ത്യ നേടിയ മിക്ക വിജയങ്ങളുടെയും പിന്നില്‍ ഇവരാണെന്നു കാണാം. എന്നാല്‍ ഇന്ത്യന്‍ ടീമിന് ഇവരെക്കൂടാതെ ഇപ്പോള്‍ മറ്റൊരു മാച്ച് വിന്നര്‍ കൂടിയുണ്ടെന്നു മുന്‍ സ്പിന്‍ ലെജന്റ് ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. കെഎല്‍ രാഹുലാണ് ഈ മാച്ച് വിന്നറെന്നു ഭാജി ചൂണ്ടിക്കാട്ടി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി കഴിഞ്ഞ പരമ്പരകളില്‍ രാഹുല്‍ വഹിച്ചിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ അവസാനമായി കളിച്ച പരമ്പരകളില്‍ രാഹുല്‍ തിളങ്ങിയിരുന്നു.

രാഹുലിന്റെ സമീപകാലത്തെ ഈ പ്രകടനമാണ് ഭാജിയെ ആകര്‍ഷിച്ചിരിക്കുന്നത്. രോഹിത്, കോലി എന്നിവരെക്കൂടാതെ രാഹുലും മാച്ച് വിന്നറായി മാറിയിട്ടുണ്ട്. അഞ്ചാം നമ്പറിലും, ആറാം നമ്പറിലുമെല്ലാം താരം കളിക്കും. വേണമെങ്കില്‍ ഓപ്പണറായും രാഹുല്‍ ഇറങ്ങുമെന്ന് ഭാജി ചൂണ്ടിക്കാട്ടി. രോഹിത്തുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

ഐപിഎല്ലില്‍ തന്റെ ടീമിന്റെ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും ഭാജി വീഡിയോയില്‍ സംസാരിച്ചു. ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി ധോണി കളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ധോണി കളിക്കാവുന്നത്രയും മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഇനിയും ദേശീയ ടീമിനായി കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായി തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ വിശദമാക്കി.
ഈ സീസണില്‍ സിഎസ്‌കെയുടെ പരിശീലനക്യാംപിനൊപ്പം ചേര്‍ന്നപ്പോള്‍ പലരും ധോണിയുടെ ഭാവിയെക്കുറിച്ച് തന്നോടു ചോദിച്ചിരുന്നു. എന്നാല്‍ അതേക്കുറിച്ചു തനിക്കറിയില്ലെന്നും അദ്ദേഹത്തോടു തന്നെ ഇക്കാര്യം ചോദിക്കൂയെന്നായിരുന്നു അവരോടു മറുപടി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിനന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങി വരാന്‍ ധോണി തയ്യാറെടുക്കവെയാണ് കൊവിഡ്-19 എല്ലാം തടസ്സപ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications