Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത സീസണിലും സിഎസ്‌കെയില്‍, ഭാജി തന്നെ ഞെട്ടി!! തൊട്ടു പിന്നാല കിടിലന്‍ ട്വീറ്റും...

ചെന്നൈ: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ടീമില്‍ തുടരുന്ന താരങ്ങളുടെയും തങ്ങള്‍ വേണ്ടെന്നു വച്ച കളിക്കാരുടെയും ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ചില സൂപ്പര്‍ താരങ്ങള്‍ അപ്രതീക്ഷിതമായി തഴയപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ അപ്രതീക്ഷിതമായി സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ബ്രെന്‍ഡന്‍ മക്കുല്ലം, ജെപി ഡുമിനി എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ ചിലര്‍.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ചില മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ചിലര്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. അത്തരത്തിലൊരു താരമാണ് ഇന്ത്യയുടെ മുന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്.

 മല്‍സരരംഗത്ത് സജീവമല്ല

മല്‍സരരംഗത്ത് സജീവമല്ല

ക്രിക്കറ്റില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരമാണ് 38കാരനായ ഹര്‍ഭജന്‍. കഴിഞ്ഞ ഐപിഎല്ലിനു ശേഷം കമന്ററിയില്‍ ശ്രദ്ധിക്കുന്ന ഭാജിക്കു അതുകൊണ്ടു തന്നെ പുതിയ സീസണില്‍ അവസരം ലഭിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് പുതിയ സീസണിലും ഭാജിയെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെ തീരുമാനിച്ചത്. സിഎസ്‌കെയുടെ തീരുമാനം ഹര്‍ഭജനെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്.

തമിഴില്‍ ട്വീറ്റ് ചെയ്ത് ഭാജി

അടുത്ത സീസണിലും ചെന്നൈക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ തമിഴില്‍ ട്വീറ്റ് ചെയ്താണ് ഹര്‍ഭജന്‍ തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ട തമിഴ് ജനതയ്ക്ക് എന്നു അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ഭാജിയുടെ ട്വീറ്റിന്റെ തുടക്കം. ഒരു രാജാവായി മാത്രമേ അടുത്ത സീസണില്‍ താന്‍ തിരിച്ചുവരികയുള്ളൂ. അവരോട് പറയൂ, ഞാന്‍ തിരിച്ചുവരും. അടുത്ത തവണത്തെ എല്ലാ മല്‍സരങ്ങളിലും തകര്‍ത്തുകളിച്ച് ഭൂഗോളത്തില്‍ തീപടര്‍ത്താമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ സീസണില്‍ ടീമിലെത്തി

കഴിഞ്ഞ സീസണില്‍ ടീമിലെത്തി

2008ലെ പ്രഥമ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഭജന്‍. മുംബൈക്കൊപ്പം മൂന്നു തവണ കിരീടവിജയത്തില്‍ പങ്കാളിയാവാനും ഭാജിക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിലാണ് ലേലത്തില്‍ അദ്ദേഹത്തെ ചെന്നൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരുന്നത്.
സിഎസ്‌കെയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ 13 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ഭാജി ഏഴു വിക്കറ്റെടുത്തിരുന്നു. 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
കഴിഞ്ഞ 11 സീസണുകളിലായി ഐപിഎല്ലില്‍ 149 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഭാജി. 134 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, November 16, 2018, 11:50 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+