For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന് 'പാജിയെന്ന' വിളിപ്പേര് എങ്ങനെ ലഭിച്ചു? പിന്നില്‍ ഹര്‍ഭജന്‍- തുറന്നു പറഞ്ഞ് നെഹ്‌റ

കപില്‍ ദേവിനെ മാത്രമായിരുന്നു നേരത്തേ പാജിയെന്ന് ഒപ്പം ചേര്‍ത്തു വിളിച്ചിരുന്നത്

1

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കു മാസ്റ്റര്‍ ബ്ലാസ്റ്ററും ലിസ്റ്റില്‍ മാസ്റ്ററുമൊക്കെയാണെങ്കിലും ടീമിലെ മുന്‍ ജൂനിയര്‍ താരങ്ങള്‍ക്കും ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നവര്‍ക്കുനെല്ലാം സച്ചിന്‍ 'പാജിയാണ്'. ബഹുമാന സൂചകമാണ് ജൂനിയര്‍ താരങ്ങള്‍ അദ്ദേഹത്തെ സച്ചിന്‍ പാജിയെന്നു വിശേഷിപ്പിക്കുന്നത്.

ഇതിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതുപോലെ പാജിയെന്നു ജൂനിയര്‍ താരങ്ങള്‍ വിശേഷിപ്പിച്ച ഒരാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവായിരുന്നു. എങ്ങനെയായിരിക്കാം സച്ചിന് പാജിയെന്ന വിളിപ്പേര് ലഭിച്ചത്? ആ കഥ ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ടീമംഗവും പേസറുമായിരുന്ന ആശിഷ് നെഹ്‌റ.

പിന്നില്‍ ഹര്‍ഭജന്‍ സിങ്

പിന്നില്‍ ഹര്‍ഭജന്‍ സിങ്

സച്ചിന് പാജിയെന്ന വിശേഷണം ആദ്യമായി നല്‍കിയത് മുന്‍ സഹതാരവും ഓഫ് സ്പിന്നറുമായ ഹര്‍ഭജന്‍ സിങാണെന്നു നെഹ്‌റ വെളിപ്പെടുത്തി. 2003ലെ ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ മല്‍സരത്തിലെ ഉജ്ജ്വല ഇന്നിങ്‌സിനു ശേഷമായിരുന്നു ഹര്‍ഭജന്‍ സച്ചിനെ ആദ്യമായി പാജിയെന്നു വിളിച്ചതെന്നു നെഹ്‌റ പറയുന്നു.
മുമ്പ് ഞങ്ങള്‍ സച്ചിന്‍, അല്ലെങ്കില്‍ സച്ചിന്‍ ഭായ് എന്നെല്ലാമായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ആദ്യമായി സച്ചിനെ പാജിയെന്നു ഞങ്ങള്‍ വിളിച്ചത് 2003ലെ ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തിനു ശേഷമായിരുന്നുവെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു ഷോയില്‍ നെഹ്‌റ വിശദമാക്കി.

പാജി നമ്പര്‍ വണ്‍

പാജി നമ്പര്‍ വണ്‍

പാകിസ്താനെതിരായ മല്‍സരത്തില്‍ ജയിച്ച് ഞങ്ങള്‍ ടീം ബസില്‍ തിരികെ ഹോട്ടലിലേക്കു മങ്ങവെയായിരുന്നു സംഭവം. സച്ചിന്‍ പാജി നമ്പര്‍ വണ്ണെന്ന് ഹര്‍ഭജന്‍ ബസില്‍ വച്ച് പാടാന്‍ തുടങ്ങി. ഇതോടെ ടീമംഗങ്ങളും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരും ഇത് ഏറ്റുപിടിക്കുകയും ചെയ്തു.
ആ സംഭവത്തിനു ശേഷം എല്ലാവരും സച്ചിനെ സച്ചിന്‍ പാജിയെന്നാണ് വിളിച്ചിരുന്നത്. അത് ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് മുമ്പ് ഒരേയൊരു പാജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കപില്‍ പാജിയായിരുന്നു അതെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

സച്ചിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്

സച്ചിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്

സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് 2003ലെ ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്നിങ്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. പാകിസ്താന്റെ ശക്തമായ ബൗളിങ് നിരയെ സച്ചിന്‍ അന്ന് അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചിന്തുകയായിരുന്നു.
274 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ഹീറോ 98 റണ്‍സെടുത്ത സച്ചിനായിരുന്നു. സെഞ്ച്വറി രണ്ടു റണ്‍സ് അകലെ നഷ്ടമായെങ്കിലും സെഞ്ച്വറിയേക്കാള്‍ മൂല്യമുള്ള ഇന്നിങ്‌സെന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 12 ബൗണ്ടറികളും ഒരു തകര്‍പ്പന്‍ സിക്‌സറും സച്ചിന്റെ ഇടിവെട്ട് ഇന്നിങ്‌സിലുണ്ടായിരുന്നു.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ ഭദ്രമായി തുടരുകയാണ്. 34,357 റണ്‍സാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹം വാരിക്കൂട്ടിയത്.

Story first published: Saturday, August 15, 2020, 13:31 [IST]
Other articles published on Aug 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+