Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദേവ്ദത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്! ആര്‍സിബി ഹാപ്പി- അസ്ഹറിന്റെ അരങ്ങേറ്റം വൈകും

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിനു തയ്യാറെടുക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാംപില്‍ ആവേശം പരത്തി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ മാസം 22നായിരുന്നു ദേവ്ദത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നു ഐസൊലേഷനി കഴിയുകയായിരുന്നു താരം. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ദേവ്ദത്തിന്റെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു തവണ കൂടി ദേവ്ദത്ത് കൊവിഡ് ടെസ്റ്റിനു വിധേയനാവും. ഇതും നെഗറ്റീവായാല്‍ ആര്‍സിബിയുടെ ബയോ ബബ്‌ളിന്റെ ഭാഗമാവാന്‍ താരത്തിനു കഴിയും. വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിലും ഡിഡിക്കു കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം.

 വാര്‍ത്ത പുറത്തുവന്നത് രണ്ടു ദിവസം മുമ്പ്

വാര്‍ത്ത പുറത്തുവന്നത് രണ്ടു ദിവസം മുമ്പ്

മാര്‍ച്ച് 22ന് തന്നെ ദേവ്ദത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതു അന്നു പുറത്തു വന്നിരുന്നില്ല. രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു താരത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് ലോകമറിഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു കൊവിഡ് സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ദേവ്ദത്തിനും കൊവിഡാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
ട്വിറ്ററിലൂടെ ഇക്കാര്യം ആര്‍സിബി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 22നാണ് ദേവ്ദത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നു മുതല്‍ താരം ബെംഗളൂരുവിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഐപിഎല്‍ പ്രോട്ടോക്കോള്‍ പ്രകാരം ആര്‍ടി-പിസിആര്‍ പരിശോധനാഫലം നെഗറ്റീവായാല്‍ ദേവ്ദത്തിന് ആര്‍സിബിയുടെ ബയോ ബബ്‌ളില്‍ ചേരാമെന്നും ആര്‍സിബി ട്വീറ്റ് ചെയ്തിരുന്നു.

 10 ദിവസം ഐസൊലേഷന്‍

10 ദിവസം ഐസൊലേഷന്‍

ബിസിസിഐയുടെ എസ്ഒപി അനുസരിച്ച് ഒരു താരത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയാണെങ്കില്‍ അയാള്‍ ബയോ ബബ്‌ളിനു പുറത്തുവന്ന് ചുരുങ്ങിയത് 10 ദിവസമെങ്കിലും ഐസൊലേഷനില്‍ കഴിയണം. കാലാവധിക്കു ശേഷം നടത്തുന്ന കൊവിഡ് ടെസ്റ്റുകളില്‍ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ താരത്തിനു ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേരാന്‍ അനുവാദമുള്ളൂ.

 ദേവ്ദത്തിന്റെ ഫോം

ദേവ്ദത്തിന്റെ ഫോം

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരമടക്കം സീസണിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങൡ ദേവ്ദത്തിന്റെ സേവനം ആര്‍സിബിക്കു ലഭിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. മിന്നുന ഫോമിലുള്ള ഡിഡിയുടെ അഭാവം ആര്‍സിബിക്കു അപ്രതീക്ഷിത ഷോക്കാവുകയും ചെയ്തിരുന്നു.
അവസാനമായി കളിച്ച വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി മലയാളി താരം റണ്‍മഴ പെയ്യിച്ചിരുന്നു. 737 റണ്‍സാണ് ടൂര്‍ണമെന്റില്‍ ദേവ്ദത്ത് വാരിക്കൂട്ടിയത്. തുടര്‍ച്ചയായ നാലു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായും അദ്ദേഹം മാറിയിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ദേവ്ദത്ത്. 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 437 റണ്‍സുമായി എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

 അസ്ഹറിന്റെ അരങ്ങേറ്റം

അസ്ഹറിന്റെ അരങ്ങേറ്റം

ദേവ്ദത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആര്‍സിബിക്കായി അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മറ്റൊരു മലയാളി താരമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്യുകയെന്ന താരത്തിന്റെ മോഹം പൂവണിയുമെന്നും ഏവരും കരുതിയിരുന്നു.
എന്നാല്‍ ദേവ്ദത്ത് കൊവിഡില്‍ നിന്നും മോചിതനായതോടെ അസ്ഹറിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. ആര്‍സിബിക്കു വേണ്ടി അരങ്ങേറാന്‍ അസ്ഹറിന് ഉടന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.

Story first published: Tuesday, April 6, 2021, 10:22 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+