Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദീപിക മുതല്‍ പ്രീതി വരെ!! യുവിയെ ബൗള്‍ഡാക്കിയ സുന്ദരിമാര്‍, ലിസ്റ്റ് കണ്ട് ഞെട്ടരുത്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളും കളിക്കളത്തിനു പുറത്തും പോരാട്ടം ജയിച്ച് ഹീറോയാവുകയും ചെയ്ത മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് ഇന്ന് 43ാം പിറന്നാള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഐക്കണ്‍ താരങ്ങളിലൊരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കവെ അര്‍ബുദമെന്ന മാരക രോഗം വില്ലനായി വന്നപ്പോഴും അതിനെതിരേ പടപൊരുതി 'മാച്ച് വിന്നറായ' കഥകളാണ് യുവിക്കു പറയാനുള്ളത്.

രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം 2011ലെ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ച ലോകത്തിലെ ആദ്യ താരവും യുവി തന്നെയാണ്. ഇങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ യുവിക്കു മാത്രം അവകാശപ്പെട്ടതാണ്.

കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്തു ഗോസിപ്പ് കോളങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ബോളിവുഡ് സുന്ദരിമാരെക്കൂടാതെ പല സെലിബ്രിറ്റികളുമായി ചേര്‍ത്ത് യുവിയുടെ പേര് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. യുവിയുടെ കാമുകിമാരുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

YUVRAJ SINGH

ദീപിക പദുകോണ്‍

ബോളിവുഡില്‍ നിലവിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ ദീപിക പദുകോണാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ദീപിക ബോളിവുഡില്‍ അരങ്ങേറിയ സമയത്തു യുവരാജ് സിങുമായി ചേര്‍ത്ത് ചില ഗോസിപ്പുകള്‍ വന്നിരുന്നു.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി യുവി കസറിയപ്പോള്‍ പിന്തുണയുമായി ദീപികയും മല്‍സരവേദികളിലെത്തിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നു അഭ്യൂഹങ്ങള്‍ പരന്നത്. കൂടാതെ യുവിയുടെ പിറന്നാള്‍ ചടങ്ങിലും ദീപിക അന്നു പങ്കെടുത്തത് ഇതു ഏറെക്കുറെ ശരി വയ്ക്കുകയും ചെയ്തിരുന്നു.

മിനിഷ ലാംബ

ബോളിവുഡില്‍ അധികം ശ്രദ്ധിക്കപ്പെടാത പോയ നടിയായ മിനിഷ ലാംബയുമായി ചേര്‍ത്തും യുവരാജ് സിങിന്റെ പേരില്‍ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ പുറത്തു വന്നതോടെയാണ് ഗോസിപ്പുകളുടെ തുടക്കം.

മിനിഷയെ യുവി ചുംബിക്കുന്ന ഫോട്ടോ 2011ലായിരുന്നു വൈറലായി മാറിയത്. പക്ഷെ മിനിഷ ഇതു നിഷേധിച്ച് രംഗത്തു വരികയായിരുന്നു. ഫോട്ടോയിലുള്ളത് താനല്ലെന്നും രൂപസാദൃശ്യമുള്ള മറ്റൊരാളാണെന്നുമായിരുന്നു നടി അവകാശപ്പെട്ടത്.

റിയാ സെന്‍

പ്രശസ്ത മോഡലും നടിയുമായ റിയാ സെന്നാണ് യുവരാജ് സിങിന്റെ കാമുകിമാരുടെ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ദീപിക പദുകോണുമായുള്ള ബ്രേക്കപ്പിനു ശേഷണാണ് യുവിയെയും റിയയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നത്. ഒരു പാര്‍ട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.

ആദ്യ കാഴ്ചയില്‍ തന്നെ ഇവര്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. മാത്രമല്ല നിരവധി ചടങ്ങുകളില്‍ യുവിയുടെ കൈപിടിച്ച് റിയ വന്നതും അന്നു വലിയ വാര്‍ത്തയായി മാറിയിരുന്നു.

DEEPIKA PADUKONE

കിം ശര്‍മ

ബോളിവുഡ് നടി കിം ശര്‍മയുമായി യുവരാജ് സിങ് ഒരു സമയത്തു കടുത്ത പ്രണയത്തിലായിരുന്നു, മൊഹബത്തേനുള്‍പ്പെടെ നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ഇവര്‍.

യുവിയും കിമ്മും തമ്മില്‍ വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാലു വര്‍ഷത്തോളം പ്രണയിച്ച ഇവര്‍ 2007ലാണ് വേര്‍പിരിഞ്ഞത്. വിവാഹത്തിനു യുവിയുടെ അമ്മ എതിര്‍ത്തതു കാരണമാണ് ഈ ബന്ധം അവസാനിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പ്രീതി ജന്‍ഗിയാനി

മഴവില്ല് എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ ബോളിവുഡ് സുന്ദരി പ്രീതി ജന്‍ഗിയാനിയുമായി ചേര്‍ത്തും യുവരാജ് സിങിന്റെ പേരില്‍ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. നടി കിം ശര്‍മയുമായുള്ള ബ്രേക്കപ്പിനു ശേഷമായിരുന്നു ഇത്. കുറച്ചു കാലം ഇരുവരും ഡേറ്റ് ചെയ്‌തെങ്കിലും തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവിയോ, പ്രീതിയോ തുറന്നു പറയാന്‍ തയ്യാറായിരുന്നില്ല.

Story first published: Thursday, December 12, 2024, 10:49 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+