1 ഓവറില്‍ 6 സിക്‌സ്... 3 ലോകകപ്പ്... യുവി 34, തിരിച്ചുവരുമോ ഇനി?
സ്റ്റുവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്ക് പറത്തിയ ആ മാന്ത്രിക ഇന്നിംഗ്‌സ്, തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 പന്തില്‍ 70 റണ്‍സ്... യുവരാജാവായ യുവരാജ് സിംഗിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹാരാജാവാക്കിയ ലോകകപ്പ് വിജയം. പിന്നാലെ 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളുമായി മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡും മറ്റൊരു ലോകകപ്പ് കിരീടവും.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്ലീന്‍ ഹിറ്റര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ താരത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. കാലംതെറ്റി വന്ന കാന്‍സര്‍ ബാധയില്‍ യുവരാജിന് നഷ്ടമായത് ആരും മോഹിക്കുന്ന ഒരു ക്രിക്കറ്റ് കരിയര്‍. കാന്‍സറിനെ തോല്‍പിച്ച് കളത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇന്ന് പഴയ പേര് മാത്രമേ യുവിക്കൊപ്പമുള്ളൂ, കളി ആകെ മാറിപ്പോി. യുവരാജ് സിംഗിന്റെ മിന്നല്‍ പ്രകടനങ്ങള്‍ നോക്കൂ...

അരങ്ങേറ്റം രാജകീയം
കെനിയയില്‍ നടന്ന ഐ സി സി നോക്കൗട്ട് ട്രോഫിയുടെ ക്വാര്‍ട്ടര്‍ഫൈനലിലാണ് യുവരാജ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റേന്തിയത്. അതും ഗ്ലെന്‍ മക്ഗ്രാത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിംഗിനെതിരെ. 80 പന്തില്‍ 84 റണ്‍സുമായി യുവരാജ് അന്ന് കളിച്ചത് ഒരു യുവരാജിന്റെ ഇന്നിംഗ്‌സ്. മാന്‍ ഓഫ് ദ മാച്ച് ആരെന്നതിന് രണ്ടുത്തരം ഉണ്ടായിരുന്നില്ല.

നാറ്റ് വെസ്റ്റ് ഫൈനല്‍
രണ്ടേ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, സൗരവ് കുപ്പായമൂരി വീശി അനശ്വരമാക്കിയ ലോര്‍ഡ്‌സിലെ ആ നാറ്റ് വെസ്റ്റ് ഫൈനല്‍. 326 റണ്‍സ് ജയിക്കാന്‍ വേണ്ട ഇന്ത്യ 146/5 എന്ന നിലയില്‍ ചുരുങ്ങി. അവിടെ നിന്നും യുവരാജും കൈഫും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കളി തിരിച്ചതും യുവി തന്നെ

ബ്രോഡിന് മേല്‍ താണ്ഡവം
2007 ലെ സൗത്താഫ്രിക്ക ലോകകപ്പ്. ട്വന്റി 20 ക്രിക്കറ്റില്‍ ഒരോവറില്‍ 6 സിക്‌സറുകള്‍ അടിക്കുന്ന ഏക താരം എന്ന പേര് യുവരാജ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ യുവരാജ് പറത്തിയത് 6 സിക്‌സറുകള്‍. 12 പന്തില്‍ ഫിഫ്റ്റി.

തൊട്ടുപിന്നാലെ വീണ്ടും
സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 പന്തില്‍ 70 റണ്‍സടിച്ച് യുവരാജ് ഇന്ത്യയെ വീണ്ടും ജയിപ്പിച്ചു.

ലോകകപ്പ് 2011
ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളും നേടിയ യുവരാജ് മാന്‍ ഓഫ് ദ സീരിസായി. ഇന്ത്യയക്ക് ലോകകപ്പും. അണ്ടര്‍ 19, ട്വന്റി 20, ഏകദിനം... യുവരാജിന്റെ മൂന്നാമത്തെ ലോകകപ്പായിരുന്നു അത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications