Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ കേക്കില്‍ 'മുക്കി'- അനുഷ്‌കയ്ക്കും ആര്‍സിബി ടീമംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷം

അബുദാബി: ഐപിഎല്ലില്‍ വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടം നടക്കാനിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ടീമംഗങ്ങള്‍ക്കും ഭാര്യ അനുഷ്‌കാ ശര്‍മയ്ക്കുമൊപ്പം 32ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോസും ഫോട്ടോസുമെല്ലാം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ജനുവരിയില്‍ കുടുംബത്തിലേക്കു പുതിയൊരു അതിഥിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കോലിയും അനുഷ്‌കയും. ഐപിഎല്ലിന്റെ പകുതിയോടെയാണ് അനുഷ്‌ക യുഎഇയിലെത്തി കോലിക്കൊപ്പം ചേര്‍ന്നത്. പിന്നീട് ആര്‍സിബിയുടെ മല്‍സരങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യവുമായിരുന്നു ബോളിവുഡ് സുന്ദരി.

1

അബുദാബിയില്‍ ആര്‍സിബി ടീം താമസിക്കുന്ന ഹോട്ടലില്‍ വച്ചായിരുന്നു കോലിയുടെ പിറന്നാള്‍ ആഘോഷം. ഇതിന്റെ വീഡിയോ ആര്‍സിബി പുറത്തു വിട്ടിട്ടുണ്ട്. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിനു മുമ്പ് ആര്‍സിബി ടീമിലെ സഹതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരും കോച്ചും സ്‌പോര്‍ട്ടിങ് ഡയറക്ടറുമെല്ലാം പിറന്നാള്‍ ആശംസകള്‍ നേരുന്ന വീഡിയോ കോലിക്കും അനുഷ്‌കയ്ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ആര്‍സിബി ടീമിലെ ഏറ്റവുമടുത്ത സുഹൃത്തായ എബി ഡിവില്ലിയേഴ്‌സ്, യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരടക്കം ചിലരുടെ പിറന്നാള്‍ ആശംസകള്‍ കോലിയെയും അനുഷ്‌കയെയും പൊട്ടിച്ചിരിപ്പിക്കുന്നത് ആര്‍സിബിയുടെ വീഡിയോയില്‍ കാണാം. ഇതിനു ശേഷമായിരുന്നു കോലി കേക്ക് മുറിച്ചത്. ആദ്യത്തെ ഭാഗം അനുഷ്‌കയ്ക്കു സമ്മാനിച്ച കോലിയെ പിന്നാലെ ടീമംഗങ്ങള്‍ 'പൊതിയുകയും' തലയിലും മുഖത്തുമെല്ലാം കേക്ക് കൊണ്ട് 'അഭിഷേകം' നടത്തുകയും ചെയ്തു. പിന്നീട് എബിഡിയുള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കോലി പിറന്നാള്‍ അവിസ്മരണീയമാക്കി മാറ്റി.

2

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് കോലി. 2008ല്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി മാസങ്ങള്‍ക്കുള്ളില്‍ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിനെ നയിക്കുകയും ചാംപ്യന്മാരാക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയുടെ സീനിയര്‍ ടീമിലുമെത്തിയ കോലി ഇതിനകം 248 ഏകദിനങ്ങളില്‍ നിന്നും 43 സെഞ്ച്വറികളോടെ 11,867 റണ്‍സെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയതും കോലിയാണ്. 86 ടെസ്റ്റുകളില്‍ നിന്നും 7240 റണ്‍സും 82 ടി20കളില്‍ നിന്നും 2794 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ പുറത്താവാതെ നേടിയ 254 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, November 5, 2020, 19:08 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+