Happy Birthday Kohli- വരുമാനത്തിലും വെല്ലാന്‍ ആരുമില്ല, പ്രതിവര്‍ഷം എത്ര നേടുന്നു? എല്ലാമറിയാം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇന്നു 32ന്റെ തിളക്കത്തില്‍. പ്രിയതാരത്തിന്റെ പിറന്നാള്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ് ആരാധകര്‍. സമൂഹമാധ്യമങ്ങള്‍ കോലി മയമാണ്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യന്‍ ആരാധകര്‍ ഇത്രത്തോളം നെഞ്ചിലേറ്റിയ മറ്റൊരു ക്രിക്കറ്റര്‍ ഇല്ലെന്നു തന്നെ പറയാം.
പല വമ്പന്‍ റെക്കോര്‍ഡുകളും ഇതിനകം പഴങ്കഥയാക്കിയ കോലി കളി മതിയാക്കുമ്പോഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലേക്കു മാറ്റുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളി മിടുക്കിന്റെ കാര്യത്തില്‍ മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും കോലി കിങ് തന്നെയാണ്. അദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് ഒന്നു പരിശോധിക്കാം.

66ാം സ്ഥാനത്ത്
കായിക ലോകത്ത് നിലവില്‍ ഏറ്റവുമധികം വില്‍പ്പക്കപ്പെടുന്ന ബ്രാന്‍ഡായി കോലി മാറിക്കഴിഞ്ഞു. പ്രമുഖ കമ്പനികളെല്ലാം ഇന്ത്യന്‍ നായകനെയാണ് തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രചാരണത്തിനു വേണ്ടി മുന്നില്‍ നിര്‍ത്തുന്നത്.
നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത് കോലിയാണ്. ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ലോകത്ത് ഏറ്റവുധികം പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളില്‍ കോലി 66ാംസ്ഥാനത്തുണ്ട്.
ആദ്യത്തെ നൂറില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഒരേയൊകു കായിക താരവും കോലി തന്നെയാണെന്നതാണ് എടുത്തുപറയേണ്ടത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്തി
കഴിഞ്ഞ വര്‍ഷവും ഫോബ്‌സ് പുറത്തുവിട്ട 100 കായികതാരങ്ങളില്‍ കോലിയുണ്ടായിരുന്നു. ഇത്തവണ പക്ഷെ അദ്ദേഹം തന്റെ സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലി 66ാം റാങ്കിലെത്തിയത്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കോലിയുടെ വാര്‍ഷിക വരുമാനം 26 മില്ല്യണ്‍ ഡോളറാണ്. ഇതില്‍ 24 മില്ല്യണ്‍ ഡോളറും പരസ്യവരുമാനത്തില്‍ നിന്നുള്ളതാണ്.

ക്രിക്കറ്റിലെ വരുമാനം
ആകെയുള്ള 26 മില്ല്യണ്‍ ഡോളറില്‍ രണ്ടു മില്ല്യണ്‍ മാത്രമേ കോലിക്കു ക്രിക്കറ്റില്‍ നിന്നു ലഭിക്കുള്ളൂ. വിവിധ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയും ബിസിസിഐയുടെ ശമ്പളവുമടക്കമാണിത്.
ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ട മൂന്നു ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയാണ് കോലി. ഇതുപ്രകാരം ഒരു മില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം. ഓഡി, ഹീറോ, എംആര്‍എഫ്, പ്യൂമ, വാല്‍വോലിന്‍ എന്നിവയടക്കമുള്ള പല വമ്പന്‍ ബ്രാന്‍ഡുകളുടെയും അംബാസഡര്‍ കൂടിയാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications