Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy Birthday Sanju: ഹാട്രിക് സെഞ്ച്വറി, ഇന്ത്യയിലെ ഏകതാരം! നിങ്ങളറിയാത്ത ഒരു സഞ്ജുവുണ്ട്

ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാതിരുന്നിട്ടും രാജ്യത്തിനകത്തും പുറത്തും ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇന്നു പിറന്നാള്‍ മധുരം. ടീം ഇന്ത്യയില്‍ തന്റേതായ ഒരു ഇടം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം ഇന്നു 29ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ സഞ്ജുവിനു പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ സഞ്ജു മയമാണെന്നു തന്നെ പറയാം.

ദീര്‍ഘകാലം ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനുള്ള പ്രതിഭയുണ്ടായിട്ടും അദ്ദേഹം ഇപ്പോഴും ടീമിനു അകത്തും പുറത്തുമായി തന്നെ തുടരുകയാണ്. ഇതിനു പിന്നില്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബി തന്നെയാണെന്നു സഞ്ജുവിന്റെ ആരാധകര്‍ ആരോപിക്കുകയും ചെയ്യുന്നു. ഏഷ്യാ കപ്പിനു മുമ്പുള്ള അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു അദ്ദേഹം അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്.

SANJU SAMSON

അതിനു ശേഷം ഏഷ്യാ കപ്പ്, ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് എന്നിവയില്‍ നിന്നെല്ലാം സഞ്ജു തഴയപ്പടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് ടീമിന്റെ ഭാഗമായവര്‍ക്കു വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാവും പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുകയെന്നാണ് വിവരം.

സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചും ശ്രദ്ധേയമായ പ്രകടങ്ങളെക്കുറിച്ചും പലര്‍ക്കുമറിയാം. പക്ഷെ അദ്ദേഹത്തെപ്പറ്റി അധികമാര്‍ക്കുമറിയാത്ത കൗതുകകരമായ ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികളടിച്ച ആദ്യത്തെ താരമാണ് സഞ്ജു.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു മല്‍സരത്തില്‍ സെഞ്ച്വറിയും നാലു ക്യാച്ചുകളുമെടുത്ത ആദ്യത്തെ താരമെന്ന റെക്കോര്‍ഡ് സഞ്ജുവിനു അവകാശപ്പെട്ടതാണ്. 2017ലെ എഡിഷനിലായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായള്ള കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയാണ് സെഞ്ച്വറിക്കൊപ്പം നാലു ക്യാച്ചുകളുമായി ഫീല്‍ഡിങിലും അദ്ദേഹം ടീമിന്റെ ഹീറോയായത്.

SANJU SAMON

ഐപിഎല്ലില്‍ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് ഇപ്പോഴും സഞ്ജുവിന്റെ പക്കല്‍ ഭദ്രമാണ്. 2013ലെ സീസണിലാണ് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ 18 വയസ്സും 169 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറിയുമായി അദ്ദേഹം കത്തിക്കയറിയത്.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു കളിയില്‍ സെഞ്ച്വറിയടിച്ച ലോകത്തിലെ ഏക വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. 2019ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ഹാട്രിക് സെഞ്ച്വറിയോടെയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്.

സഞ്ജു മികച്ചൊരു ക്രിക്കറ്റര്‍ മാത്രമല്ല സംഗീതജ്ഞനും കൂടിയാണ്. ഗിറ്റാറും പിയാനോയും വായിക്കാനറിയാവുന്ന അദ്ദേഹം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം താല്‍പര്യം കാണിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ഫോട്ടോസും വീഡിയോസുമെല്ലാം സഞ്ജു പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം കൂടിയാണ് സഞ്ജു. വെറും 31 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 1000 തികച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറിയുള്ള ഏക താരം ഇപ്പോഴും സഞ്ജുവാണ്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലെല്ലാം അദ്ദേഹം മൂന്നക്കം തികച്ചിട്ടുണ്ട്.

Story first published: Saturday, November 11, 2023, 11:22 [IST]
Other articles published on Nov 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+