Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy Birthday Dada: ഗാംഗുലി ഇടംകൈ ബാറ്റ്‌സ്മാനാവാന്‍ കാരണമുണ്ട്! - ഇവ നിങ്ങള്‍ക്കറിയാമോ?

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്നു 49ാം പിറന്നാള്‍. മറ്റൊരു ഇതിഹാസ ക്യാപ്റ്റനായ എംഎസ് ധോണി കഴിഞ്ഞ ദിവസം (ജൂലൈ 7) 40ാം പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെയാണ് ഗാംഗുലിയുടെയു പിറന്നാള്‍ വന്നിരിക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന ഗാംഗുലി ഫിയര്‍ലെസ് ക്രിക്കറ്റ് എന്താണെന്നു ടീമിനു കാണിച്ചുതന്ന നായകന്‍ കൂടിയാണ്. നാട്ടിലെ പുലികളായിരുന്ന ഇന്ത്യയെ വിദേശത്തും നിര്‍ഭയരായി കളിപ്പിക്കാന്‍ പ്രചോദിപ്പിച്ചത് ദാദയായിരുന്നു. ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധിയില്‍ നില്‍ക്കവെ നായകസ്ഥാനമേറ്റെടുത്ത ഗാംഗുലി പിന്നീട് എന്തിനും തയ്യാറായ പോരാളികളെ ഉള്‍പ്പെടുത്തി പുതിയൊരു ടീമിനെ ഉടച്ചുവാര്‍ക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പിന്നീട് നായകനായെത്തിയ ധോണിയെയും തുടക്കകാലത്തു സഹായിച്ചിട്ടുണ്ടെന്നു കാണാം. ഒരുപിടി ഇതിഹാസങ്ങളുള്‍പ്പെട്ട സുവര്‍ണ തലമുറയെ ധോണിക്കു കൈമാറിയായിരുന്നു ദാദ പടിയിറങ്ങിയത്. ഗാംഗുലിയെക്കുറിച്ചുള്ള ചില രസകരരമായ വസ്തുതകള്‍ ഒന്നു പരിശോധിക്കാം.

 ഗാംഗുലി വലംകൈയന്‍

ഗാംഗുലി വലംകൈയന്‍

ഇടംകൈയന്‍ ബാറ്റ്‌സ്മാനായിട്ടാണ് ഗാംഗുലിയെ നമ്മള്‍ കണ്ടിട്ടുള്ളതെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹം വലംകൈയനാണ്. വലതു കൈ കൊണ്ടാണ് എഴുതാറുള്ളത്, ബൗള്‍ ചെയ്യുന്നതടക്കം എല്ലാം അദ്ദേഹം ചെയ്യുന്നത് വലതു കൈകൊണ്ടാണ്. ബാറ്റിങില്‍ മാത്രം ഇടംകൈയനാവാന്‍ ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ടഠന്‍ സ്‌നേഹാശിഷ് ഇടംകൈയനായിരുന്നു. ചേട്ടന്‍ ക്രിക്കറ്റ് കിറ്റ് തനിക്കും ഉപയോഗിക്കുന്നതിനായാണ് കുട്ടിക്കാലം മുതല്‍ ഗാംഗുലി ഇടംകൈ കൊണ്ട് ബാറ്റിങ് ശീലമാക്കിയത്.

 തുടരെ നാലു തവണ മാന്‍ ഓഫ് ദി മാച്ച്

തുടരെ നാലു തവണ മാന്‍ ഓഫ് ദി മാച്ച്

ഏകദിനത്തില്‍ തുടര്‍ച്ചയായി നാലു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ് ഗാംഗുലി. 1997 സപ്തംബര്‍ 14 മുതല്‍ 21 വരെയായിരുന്നു ദാദ തുടരെ നാലു കളികളില്‍ മാന്‍ ഓഫ് ദി മാച്ചായത്.
ഗാംഗുലി സെഞ്ച്വറി നേടിയ ഒരു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ല. നാലെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 12 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

 ബൗളിങ് പ്രകടനം

ബൗളിങ് പ്രകടനം

ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഗാംഗുലിയുടേതാണ്. 2000 ഡിസംബര്‍ 11നു കാണ്‍പൂരില്‍ സിംബാബ്‌വേയ്‌ക്കെതിരേ അദ്ദേഹം 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 34 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഏകദിനത്തില്‍ 10,000 റണ്‍സ്, 100 വിക്കറ്റ്, 100 ക്യാച്ചുകള്‍ എന്നീ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിച്ച ലോകത്തിലെ ആറു താരങ്ങളിലൊരാള്‍ കൂടിയാണ് ദാദ.
ടീമില്‍ നിന്നും പുറത്തായിരുന്നെങ്കിലും ടെസ്റ്റില്‍ ഗാംഗുലിയുടെ ബാറ്റിങ് ശരാശരി ഒരിക്കല്‍പ്പോലും 40ന് താഴെ പോയിരുന്നില്ല. 42.17 ശരാശരിയില്‍ 7212 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

 അരങ്ങേറ്റത്തില്‍ സെഞ്ച്വറി

അരങ്ങേറ്റത്തില്‍ സെഞ്ച്വറി

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ലോകത്തിലെ ഒരേയൊരു ബാറ്‌സ്മാനും അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ ആദ്യ ബോളില്‍ പുറത്താവുകയും ചെയ്ത ഒരേയൊരു ക്രിക്കറ്ററാണ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരേയായിരുന്നു കന്നി ടെസ്റ്റില്‍ സെഞ്ച്വറിയെങ്കില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാന ഇന്നിങ്‌സില്‍ ദാദ ഗോള്‍ഡന്‍ ഡെക്കായത്.

 ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍

ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍

ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ ഗാംഗുലിയുടെ പേരിലാണ്. 1999ലെ ഏകദിന ലോകകപ്പിലായിരുന്നു ശ്രീലങ്കയ്‌ക്കെതിരേ അദ്ദേഹം 183 റണ്‍സ് അടിച്ചെടുത്തത്.
ബിസിസിഐ പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യയിലെ രണ്ടാമത്തെ മാത്രം ക്രിക്കറ്ററാണ് ഗാംഗുലി. 1954ല്‍ വിജയ് ആനന്ദ ഗജപതി രാജു മാത്രമേ മുമ്പ് ഈ സ്ഥാനം വഹിച്ചിട്ടുള്ളൂ. എന്നാല്‍ സുനില്‍ ഗവാസ്‌കര്‍, ശിവ്‌ലാല്‍ യാദവ് എന്നിവര്‍ ഇടക്കാല പ്രസിഡന്റുമാരായിട്ടുണ്ട്.

Story first published: Thursday, July 8, 2021, 13:44 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+