For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജുവിന് ഇന്ന് ജന്മദിനം, മലയാളികളുടെ അഭിമാനം; റെക്കോഡ്, പ്രണയം, എല്ലാം അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ഹാറ്റ്‌സ്മാനായ സഞ്ജു സാംസണിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം അതി ഗംഭീരമാണ്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ താര പദവിയിലേക്ക് സഞ്ജു വളര്‍ന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് സഞ്ജുവിന്റെ 30ാം ജന്മദിനമാണ്. 2015ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സഞ്ജു ഇന്ന് നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ്. ആരേയും മോഹിപ്പിക്കുന്ന വളര്‍ച്ചയാണ് സഞ്ജു നേടിയിരിക്കുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. മലയാളി താരങ്ങളില്‍ സഞ്ജുവിന്റെ അത്ര വളര്‍ച്ച കൈവരിച്ച മറ്റൊരു ക്രിക്കറ്റ് താരവുമില്ലെന്ന് പറയാം. സഞ്ജു 30ാം വയസിലേക്ക് കടക്കവെ അദ്ദേഹത്തിന്റെ പ്രധാന റെക്കോഡുകള്‍, പ്രണയം, ആസ്തി എന്നിവയെക്കുറിച്ചെല്ലാം അറിയാം.

സഞ്ജുവിന്റെ പ്രധാന റെക്കോഡുകളിതാ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ കരിയര്‍ 9 വര്‍ഷം പിന്നിടുകയാണ്. എന്നാല്‍ തുടര്‍ച്ചയായി അവസരം ലഭിച്ചത് വളരെ കുറവാണെന്ന് തന്നെ പറയാം. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ആരേയും മോഹിപ്പിക്കുന്ന ചില റെക്കോഡുകള്‍ സ്വന്തമാക്കാന്‍ ഇതിനോടകം സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി പ്രകടനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍.

ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമാണ് സഞ്ജു സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയത്. മറ്റൊരു ഇന്ത്യക്കാരവും അവകാശപ്പെടാനാവാത്ത റെക്കോഡാണിത്. ബംഗ്ലാദേശിനെതിരേ 111 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 107 റണ്‍സുമാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരേ 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സഞ്ജുവിനായി. ടി20യിലെ ഇന്ത്യക്കാരന്റെ വേഗത്തിലെ രണ്ടാമത്തെ വേഗ സെഞ്ച്വറി ഇപ്പോള്‍ സഞ്ജുവിന്റെ പേരിലാണ്.

ടി20യിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സഞ്ജുവിന്റെ പേരിലാണ്. എംഎസ് ധോണിക്കും റിഷഭ് പന്തിനും നേടാനാവാത്ത റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. ഓപ്പണര്‍ റോളില്‍ കസറുന്ന സഞ്ജു അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായി മാറാനും സഞ്ജുവിന് സാധിച്ചുവെന്നതാണ് അഭിമാനിക്കാവുന്ന കാര്യം.

sanju samson sanju samson birth day

സഞ്ജുവിന് പ്രണയം ചാരുവിനോട് മാത്രം

ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടേയും കരിയര്‍ നോക്കിയാല്‍ പ്രണയ ബന്ധങ്ങള്‍ നിരവധിയാണെന്ന് കാണാനാവും. വിവാഹത്തിന് മുമ്പ് മൂന്നിലധികം പ്രണയ ബന്ധങ്ങളില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ സഞ്ജു സാംസണ്‍ ഇതില്‍ നിന്ന് വ്യത്യസ്തനാണ്. കോളേജ് പഠന കാലത്ത് ചാരുലതയെയാണ് സഞ്ജു പ്രണയിച്ചത്. ഈ പ്രണയം വിവാഹത്തിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു. മറ്റ് പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളത്തിലേക്ക് സഞ്ജു ഒരിക്കല്‍ പോലുമെത്തിയില്ല.

തന്റെ സ്വകാര്യതക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ക്രിക്കറ്റിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയതിനാല്‍ത്തന്നെ സഞ്ജുവിന് ഇത്തരത്തില്‍ ബോളിവുഡിലെ സൂപ്പര്‍ നായികമാരുമായൊന്നും പ്രണയത്തിലാകാനോ ഗോസിപ്പ് കോളത്തിലേക്ക് പേരു ചേര്‍ക്കാനോ സാധിച്ചില്ല.

ആസ്തി 100 കോടിക്ക് മുകളില്‍

സഞ്ജു സാംസണ്‍ 100 കോടി ആസ്തി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപക്കാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ഇത്തവണത്തെ പ്രതിഫലം കൂടിയാവുമ്പോള്‍ സഞ്ജു സാംസണ്‍ 100 കോടി ക്ലബ്ബിലേക്ക് തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ക്രിക്കറ്റ് താരമായി വളര്‍ന്ന് 100 കോടിക്ക് മുകളില്‍ ആസ്തി നേടിയെന്നത് ചെറിയ കാര്യമല്ല.

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അത്ര തന്നെ സഞ്ജുവിന് ലഭിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കരിയറില്‍ ഇതേ ഫോം നിലനിര്‍ത്തി മുന്നോട്ട് പോയാല്‍ വിരമിക്കുമ്പോഴേക്കും 200 കോടി ക്ലബ്ബിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചേക്കും.

Story first published: Monday, November 11, 2024, 7:05 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+