റാഞ്ചി: കൊറോണവൈറസ് ബാധയെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിച്ച് ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. അതിനിടെയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ മകള്‍ സിവ മേക്കപ്പ് ചെയ്യുന്ന വീഡിയോ ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവ്നാനി പുറത്തുവിട്ടത്. മിനിറ്റുക്കകം ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഈ സുന്ദരിക്കുട്ടിക്കു മുന്നില്‍ തന്റെ ജോലി നഷ്ടമാവുമെന്നാണ് തോന്നുന്നത് എന്ന ട്വീറ്റോടെയായിരുന്നു സപ്ന ഭവ്നാനി വീഡിയോ പോസ്റ്റ് ചെയ്തത്.
വൈറസ് ബാധ തടയുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14നാണ് ഇതവസാനിക്കുന്നത്. ഇന്ത്യയില്‍ ഇതിനകം മരണസംഖ്യ 70 പിന്നിട്ടു കഴിഞ്ഞു. 3000ത്തിലേറെ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നീണ്ട ബ്രേക്കിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനിടെയാണ് കൊവിഡ്-19 എല്ലാ പ്രതീക്ഷകളും തകിടം മറിച്ചത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ തിയ്യതിയിലും ടൂര്‍ണമെന്റ് ആരംഭിക്കുമോയെന്ന കാര്യം സംശയത്തിലാണ്.
അവന് ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്റ
സിക്സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്
ലോക്ക്ഡൗണിനു ശേഷം മാത്രമേ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കൂയെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ സമയത്ത് ഐപിഎല്‍ സംഘടിപ്പിക്കാനുള്ള സാധ്യത ബിസിസിഐ പരിഗണിക്കുന്നുണ്ട്.