For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: ഗോവയെ നാണംകെടുത്തി ഗുജറാത്ത് സെമി ഫൈനലില്‍

വല്‍സാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഉറപ്പിച്ച് ഗുജറാത്ത്. ക്വാര്‍ട്ടറില്‍ ഗോവയെ 464 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ കുതിപ്പ്. ഗുജറാത്ത് ഉയര്‍ത്തിയ 629 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗോവയ്ക്ക് 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയും നാല് വിക്കറ്റ് വീഴ്ത്തിയ അര്‍സാന്‍ നാഗസ്്‌വല്ലയുമാണ് ഗോവയെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. സൂയേഷ് പ്രഭുദേശായി (66), ദര്‍ശന്‍ മിസല്‍ (46*) എന്നിവര്‍ മാത്രമാണ് ഗോവന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഏഴ് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും (124), റോഷ് കലാറിയയും (118*) സെഞ്ച്വറി നേടിയതോടെ ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 602 എന്ന നിലയില്‍ ഗുജറാത്ത് ഡിക്ലയര്‍ ചെയ്തു. അക്‌സര്‍ പട്ടേല്‍ (80), ഭാര്‍ഗവ് മേറായി (84), സമിത് ഗോയല്‍ (52), ചിന്തന്‍ ഗജ (56) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഗോവയ്ക്കുവേണ്ടി ഫെലിക്‌സ് അലീമോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

rooshkalariagujrat

ഗുജറാത്തിന്റെ കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ ഗോവയുടെ പോരാട്ടം 173 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയാണ് ഗോവയെ തകര്‍ത്തത്. ക്യാപ്റ്റന്‍ അമിത് വര്‍മയ്ക്ക് (56) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. സുഹാസ് കൗത്താന്‍കര്‍ (30),സ്മിത്ത് പട്ടേല്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 429 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സമിത് ഗോയല്‍ (72), ഭാര്‍ഗവ് മേറായി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി .കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ കേരളത്തോട് തോറ്റ് ഗുജറാത്ത് പുറത്തായിരുന്നു.

Story first published: Sunday, February 23, 2020, 17:52 [IST]
Other articles published on Feb 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+