Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍

ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ചും ഓസീസിന്റെ മുന്‍ താരവുമായ ഗ്രെഗ് ചാപ്പല്‍. ലോക ക്രിക്കറ്റില്‍ മികച്ച അഞ്ചു ടീമുകളെ അണിനിരത്താനുള്ള കരുത്ത് ഇപ്പോള്‍ ഇന്ത്യക്കുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവതാരങ്ങളെ കണ്ടത്തി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ബിസിസിഐയുടെ മിടുക്കാണ് ഇതിനു പിന്നിലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇതു മാതൃകയാക്കണമെന്നും ചാപ്പല്‍ ആവശ്യപ്പെട്ടു. പരിക്കു കാരണം പല സീനിയര്‍ താരങ്ങളെയും നഷ്ടമായിട്ടും പുതുമുഖങ്ങളുള്‍പ്പെട്ട ടീമിനെ വച്ചാണ് ഓസീസിനെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കിയത്.

ഇന്ത്യയെ അപേക്ഷിച്ച് ദുര്‍ബലര്‍

ഇന്ത്യയെ അപേക്ഷിച്ച് ദുര്‍ബലര്‍


ഇന്ത്യന്‍ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പോരാളികള്‍ ദുര്‍ബലരാണ്. അണ്ടര്‍ 16 തലം മുതല്‍ മികച്ച കളിക്കാരുടെ സാന്നിധ്യം ഇന്ത്യക്കുണ്ടെന്നും സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ കോളത്തില്‍ ചാപ്പല്‍ കുറിച്ചു.
ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയായി കോടികളാണ് ബിസിസിഐ നിക്ഷേപിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേത് കുറവാണ്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ 44 മില്ല്യണ്‍ ഡോലറാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെലവിടുന്നത്. അത് ബിസിസിഐ ചെലവിടുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തോളം വ്യത്യാസമുണ്ടാവുമെന്നും ചാപ്പല്‍ വിലയിരുത്തി.

ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചറിയണം

ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചറിയണം


ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചറിയണം. പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ എവിടെയാണ് പണം നിക്ഷേപിക്കേണ്ടതെന്നു മനസ്സിലാക്കുന്നതോടൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തലപ്പത്തുള്ളവര്‍ തങ്ങളുടെ ചിന്താഗതിയിലും മാറ്റം വരുത്തണം. ഇല്ലെങ്കില്‍ സമയം വൈകിപ്പോവുമെന്നും ചാപ്പല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യ അദ്ഭുതപ്പെടുത്തുന്നില്ല

ഇന്ത്യ അദ്ഭുതപ്പെടുത്തുന്നില്ല

ഇന്ത്യയുടെ പ്രകടനത്തില്‍ പലര്‍ക്കും അദ്ഭുതമുണ്ടാവുമെങ്കിലും അവരുടെ വളര്‍ച്ച തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്നു ചാപ്പല്‍ വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയില്‍ ഒരുപാട് വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ നേടിയ ജയം പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ടാവാം. അവരോടു പറയാനുള്ളത് നിങ്ങള്‍ക്കു ഭാവിയില്‍ ഇതു ശീലമായിക്കൊള്ളുമെന്നാണ്. ഇന്ത്യ മികച്ച ടീമായി മാറുന്നതില്‍ ആരും അസ്വസ്ഥരാവേണ്ടതില്ല. നിലവില്‍ ലോക ക്രിക്കറ്റില്‍ അഞ്ചു മികച്ച ടീമുകളെ അണിനിരത്താനുള്ള താരസാന്നിധ്യം ഇന്ത്യക്കുണ്ടെന്നും ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.

പെയ്‌നിനെ കുറ്റപ്പെടുത്തരുത്

പെയ്‌നിനെ കുറ്റപ്പെടുത്തരുത്

ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെ പഴിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു ചാപ്പല്‍ കുറിച്ചു. ഈ പരാജയത്തിന്റെ പേരില്‍ പെയ്‌നിനെയും നമ്മുടെ ബൗളര്‍മാരെയും ഞാന്‍ കുറ്റപ്പെടുത്തില്ല. ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ് പരാജയത്തിന്റെ മുഖ്യ ഉത്തരവാദികള്‍. ബാറ്റിങ് അനുകൂലമായ വിക്കറ്റായിരുന്നിട്ടു പോലും വേണ്ടത്ര റണ്‍സെടുക്കാന്‍ അവര്‍ക്കായില്ല. പെയ്‌നിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. ഓസീസ് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പുള്ള അഞ്ചു താരങ്ങളിലൊരാളാണ് അദ്ദേഹം. ഇന്ത്യക്കെതിരേ വിക്കറ്റിനു പിന്നില്‍ പെയ്‌നിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നത് സത്യമാണ്. എങ്കിലും അദ്ദേഹത്തിനു ഇപ്പോളും ബാറ്റിങില്‍ 40 ശരാശരിയുണ്ടെന്നും ചാപ്പല്‍ കോളത്തില്‍ കുറിച്ചു.

Story first published: Sunday, January 24, 2021, 11:17 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+