ഇന്ത്യയെ നന്നാക്കാന്‍ ദ്രാവിഡ് ശ്രമിച്ചു, പക്ഷെ ടീമംഗങ്ങള്‍ ഒപ്പം നിന്നില്ല!- തുറന്ന്പറഞ്ഞ് ചാപ്പല്‍
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ വിവാദ കോച്ച് ഗ്രെഗ് ചാപ്പല്‍. ഇന്ത്യയെ ലോകത്തിലെ നമ്പര്‍ വണ്‍ ടീം ആക്കാനുള്ള കഴിവ് ദ്രാവിഡിന് ഉണ്ടായിരുന്നുവെന്നും പക്ഷെ ടീമംഗങ്ങളില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ചാപ്പല്‍ തുറന്നു പറഞ്ഞു.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള ചാപ്പലിന്റെ പരിശീലക കരിയര്‍ ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ തര്‍ക്കവും തുടര്‍ന്ന് അദ്ദേഹം നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പില്‍ക്കാലത്ത് ചാപ്പലിനെതിരേ അന്നു ടീമിലുണ്ടായിരുന്ന പല താരങ്ങളും പല വെളിപ്പെടുത്തലുകളും നടത്തുകയും ചെയ്തിരുന്നു.

ടീമംഗങ്ങള്‍ ഒപ്പം നിന്നില്ല
ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇന്ത്യയെ മാറ്റിയെടുക്കണമെന്ന് ദ്രാവിഡ് അതിയായി ആഗ്രഹിച്ചിരുന്നു. ദുഖകരമെന്നു പറയട്ടെ, അന്നു അദ്ദേഹത്തിനൊപ്പം ടീമിലുണ്ടായിരുന്ന മറ്റാരും ഇതുപോലെ ചിന്തിച്ചില്ല. അവരെല്ലാം എങ്ങനെയെങ്കിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി മുന്നോട്ടു പോവണമെന്നു മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. കരിയറിന്റെ അവസാന കാലത്തേക്കു എത്തിയിരുന്ന ചില സീനിയര്‍ താരങ്ങള്‍ വിരമിക്കുന്നതു വരെ തുടരാന്‍ മാത്രമായിരുന്നു ശ്രമിച്ചതെന്നും ചാപ്പല്‍ വെളിപ്പെടുത്തി.

താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ഇന്ത്യന്‍ ടീമില്‍ നിന്നും ഗാംഗുലി പുറത്താക്കപ്പെട്ടപ്പോള്‍ അത് മറ്റു താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നുവെന്നും ഇത് ചിലരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും ചാപ്പല്‍ പറഞ്ഞു.
സൗരവിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയപ്പോള്‍ താരങ്ങളില്‍ നിന്നും ഒരുപാട് ശ്രദ്ധ ലഭിച്ചു. കാരണം തങ്ങളും ടീമില്‍ നിന്നും പുറത്തു പോയേക്കാമെന്നും, ആരും ടീമിനു പുറത്തായേക്കാമെന്നും അവര്‍ക്കു ബോധ്യമായി. മികച്ച ഒരു വര്‍ഷമായിരുന്നു ഞങ്ങളുടേത്, പിന്നീടായിരുന്നു ഒരുപാട് തടസ്സങ്ങളുണ്ടായത്, ഗാംഗുലി ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തതായും ചാപ്പല്‍ വിശദമാക്കി.

താരങ്ങള്‍ മാറാന്‍ തയ്യാറായില്ല
എന്തു തന്നെ സംഭവിച്ചാലും തങ്ങള്‍ മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ നിന്നും തനിക്കു ലഭിച്ചത്. ബിസിസിഐ എനിക്കു കോച്ചെന്ന നിലയില്‍ പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുപോലെയൊരു സമ്മര്‍ദ്ദം ഇനി വേണ്ടെന്ന് തീരുമാനിച്ച് അതു നിരസിക്കുകയായിരുന്നുവെന്നു ചാപ്പല്‍ വെളിപ്പെടുത്തി.

ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി
ഇന്ത്യയെ 25 ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലുമായിരുന്നു ദ്രാവിഡ് നയിച്ചത്. ഇവയില്‍ 50 വിജയങ്ങള്‍ ടീമിനു നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സമയത്ത് ഗാംഗുലിയും ചാപ്പലും തമ്മില്‍ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. പിന്നാലെ ഗാംഗുലിക്കു ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
2007ല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ഏകദിന ലോകകപ്പില്‍ കളിച്ചത്. പക്ഷെ വന്‍ താരനിരയുമായെത്തിയ ഇന്ത്യ ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവുകയായിരുന്നു. എന്നാല്‍ ഇതേ വര്‍ഷം നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു സാധിച്ചു. എംഎസ് ധോണിയെന്ന പുതുമുഖ ക്യാപ്റ്റന്റെ കുതിപ്പ് ഈ ലോകകപ്പിലായിരുന്നു തുടങ്ങിയത്. ഏകദിന ലോകകപ്പിലേറ്റ തിരിച്ചടി കാരണം സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ ടി20 ലോകകപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications