Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പറഞ്ഞത് പച്ചക്കള്ളം: ഗ്രെഗ് ചാപ്പല്‍

സിഡ്‌നി: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയില്‍ തന്നെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പേ സച്ചിന്‍ തുറന്നുവിട്ട ഭൂതം വിവാദമായ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗ്രെഗ് ചാപ്പല്‍ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.

രാഹുല്‍ ദ്രാവിഡിനെ പുറത്താക്കി സച്ചിനെ ക്യാപ്റ്റനാക്കാന്‍ ചാപ്പല്‍ ശ്രമം നടത്തി എന്നാണ് സച്ചിന്‍ പറഞ്ഞത്. എന്നാല്‍ ചാപ്പല്‍ ഇത് നിഷേധിച്ചു. വാക്കുകള്‍ കൊണ്ടുള്ള ഒരു യുദ്ധത്തിന് താനില്ല, എന്നാല്‍ എന്നെക്കുറിച്ച് സച്ചിന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സച്ചിനെ ക്യാപ്റ്റനാക്കാനോ ദ്രാവിഡിനെ പുറത്താക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല - ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ ചാപ്പല്‍ പറഞ്ഞു.

greg-chappel

അക്കാലത്ത് ഞാന്‍ സച്ചിന്റെ വീട്ടില്‍ ഒരിക്കല്‍ മാത്രമേ പോയിട്ടുള്ളൂ. സച്ചിന്‍ പരിക്കേറ്റ് ടീമിന് പുറത്താണ് അപ്പോള്‍. ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചും ഫിസിയോയും എന്നൊടോപ്പം ഉണ്ടായിരുന്നു. ബുക്കില്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ 12 മാസമെങ്കിലും മുമ്പാണ് ഇത്. മനോഹരമായ ഒരു സായന്തനമായിരുന്നു അത്. പക്ഷേ ക്യാപ്റ്റന്‍സിയെ കുറിച്ച് ഒരക്ഷരം ഞങ്ങള്‍ സംസാരിച്ചിട്ടില്ല.

ലോകകപ്പിന് ഏതാനും മാസം മുന്‍പ് തന്റെ വീട്ടിലെത്തിയാണ് ചാപ്പല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് സച്ചിന്‍ പറയുന്നത്. എന്നൊടോപ്പം അഞ്ജലിയും ഉണ്ടായിരുന്നു. ചാപ്പലിന്റെ വാക്കുകള്‍ കേട്ട് അഞ്ജലിയും ഞെട്ടിപ്പോയി. ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് അടുത്തു നടക്കാനിരിക്കേ ക്യാപ്റ്റനോട് മിനിമം ബഹുമാനം പോലും കോച്ച് കാണിക്കാത്തത് എന്നെ ഞെട്ടിച്ചു - സച്ചിന്‍ പറയുന്നു.

Story first published: Wednesday, November 5, 2014, 11:35 [IST]
Other articles published on Nov 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+