For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആരെയും എഴുതിത്തള്ളേണ്ട... ഇനിയും സംഭവിച്ചേക്കും അദ്ഭുതം, അവിശ്വസനീയ തിരിച്ചുവരവുകള്‍

സീസണിന്റെ രണ്ടാം പകുതിയില്‍ ചില ടീമുകള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഒരു ടീമിനെയും എഴുതിത്തള്ളാന്‍ സാധിക്കില്ല. നിലവില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ ഏറ്റവും പിന്നിലാണെങ്കിലും അവര്‍ക്ക് ഇനിയും ശക്തമായി ടൂര്‍ണമെന്റലേക്കു തിരിച്ചുവരാനാവും.

ഐപിഎല്ലിലെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ നാലു ടീമുകള്‍ സീസണിന്റെ രണ്ടാംപകുതിയില്‍ സട കുടഞ്ഞെഴുന്നേറ്റ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ആരാധകരുടെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കവെയാണ് ഈ ടീമുകള്‍ വിജയക്കുതിപ്പ് നടത്തി മുന്നേറിയത്. ഇത്തരത്തില്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവുകള്‍ നടത്തിയ നാലു ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം

 ചെന്നൈ സൂപ്പര്‍കിങ്‌സ് (2010)

ചെന്നൈ സൂപ്പര്‍കിങ്‌സ് (2010)

ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. 2010ല്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ചെന്നൈ തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.
സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ ചെന്നൈക്കു വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനിടെയാണ് പരിക്കേറ്റ ജേക്കബ് ഓറമിനു പകരം ഓസീസ് പേസര്‍ ഡഗ് ബൊല്ലിങര്‍ ചെന്നൈ ടീമിലെത്തിയത്. ഇത് അവരുടെ തലവര തന്നെ മാറ്റി. പിന്നീട് തുടര്‍ച്ചയായ മൂന്നു കളികളില്‍ ജയിച്ചു ചെന്നൈ ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവന്നു. തൊട്ടടുത്ത കളിയില്‍ ഡെക്കാനോട് തോറ്റതോടെ പഞ്ചാബിനെതിരായ മല്‍സരം അവര്‍ക്ക് ജീവന്‍മരണ പോരാട്ടമായി മാറി. ഒടുവില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ചെന്നൈ സെമിയിലേക്ക് മുന്നേറുകയായിരുന്നു. സെമിയില്‍ ഡെക്കാനെയും ഫൈനലില്‍ മുംബൈയെയും തോല്‍പ്പിച്ച് സിഎസ്‌കെ കിരീടം കൈക്കലാക്കുകയും ചെയ്തു.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2014)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2014)

2014ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ കെകെആറിനു ജയിക്കാനായിരുന്നുള്ളൂ. ഇതോടെ അവരുടെ നോക്കൗട്ട്‌റൗണ്ട് സാധ്യതകളും തുലാസിലായി.
പിന്നീടാണ് കെകെആര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഡല്‍ഹി, പഞ്ചാബ്, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവരെയെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുത്തിയ കെകെആര്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയുമാണ് തകര്‍പ്പന്‍ ബാറ്റിങിലൂടെ അന്നു കെകെആറിന്റെ തിരിച്ചുവരവിന് ചുക്കാന്‍പിടിച്ചത് ഇരുവരുമായിരുന്നു.
പ്ലേഓഫിലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലിലേക്കും മുന്നേറി. കലാശക്കളിയില്‍ വീണ്ടും കൊല്‍ക്കത്തയും പഞ്ചാബും നേര്‍ക്കുനേര്‍ വന്നു. വൃധിമാന്‍ സാഹയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെുയം മനീഷ് പാണ്ഡെയുടെ ഇടിവെട്ട് ഇന്നിങ്‌സിന്റെയും കരുത്തില്‍ പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത ചാംപ്യന്‍മാരാവുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ് (2015)

മുംബൈ ഇന്ത്യന്‍സ് (2015)

തിരിച്ചുവരവുകളുടെ തമ്പുരാക്കന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീം മുംബൈ ഇന്ത്യന്‍സാണ്. എല്ലാ സീസണുകളിലും പതുക്കെ തുടങ്ങാറുള്ള മുംബൈ സീസണിന്റെ പകുതിക്കു ശേഷമാണ് ആഞ്ഞടിക്കാറുള്ളത്. 2013, 15, 17 വര്‍ഷങ്ങളില്‍ മുംബൈ ജേതാക്കളാവുകയും ചെയ്തു. ഇതില്‍ 2015ലെ കിരീടവിജയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സീസണിലെ തുടക്കത്തില്‍ വന്‍ തിരിച്ചടിയാണ് മുംബൈക്കു നേരിട്ടത്. ആദ്യ ആറു മല്‍സരങ്ങളിലും തോറ്റ മുംബൈ പുറത്താവലിന്റെ വക്കിലെത്തിയിരുന്നു. പക്ഷെ രോഹിത് ശര്‍മയും സംഘവും വിട്ടുകൊടുത്തില്ല. തുടര്‍ച്ചയായി അഞ്ചു കളികളില്‍ ജയിച്ച് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കൊല്‍ക്കത്തെയും ഹൈദരാബാദിനെയും മറികടന്നതോടെ പോയിന്റ് പട്ടികില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫിലേക്കു മുന്നേറി. ഈ കുതിപ്പ് പിന്നീട് തങ്ങളുടെ രണ്ടാം കിരീടനേട്ടത്തിലാണ് മുംബൈ അവസാനിപ്പിച്ചത്. ഫൈനലില്‍ ചെന്നൈയെ 41 റണ്‍സിനാണ് മുംബൈ തുരത്തിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2016)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2016)

ഇതുവരെ ഐപിഎല്ലില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 2016ലെ സീസണില്‍ ആര്‍സിബി നടത്തിയ അവിശ്വസനീയ തിരിച്ചുവരവ് ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങിയെങ്കിലും പിന്നീടുള്ള അഞ്ചു മല്‍സരങ്ങളിലും ആര്‍സിബി പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാല്‍ മാത്രമേ പ്ലേഓഫിലെത്താനാവൂയെന്ന വെല്ലുവിളിയാണ് ബാംഗ്ലൂര്‍ നേരിട്ടത്.
കോലി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഈ ലക്ഷ്യം ബാംഗ്ലൂര്‍ മറികടക്കുകയും ചെയ്തു. ഏഴില്‍ ആറു കളിയിലും ജയിച്ച് ആര്‍സിബി പ്ലേഓഫില്‍ കടന്നു. ബാറ്റിങില്‍ നാലു സെഞ്ച്വറികളുമായി കോലി ടീമിന്റെ തുറുപ്പുചീട്ടായി മാറിയപ്പോള്‍ യുസ്‌വേന്ദ്ര ചഹലും ഷെയ്ന്‍ വാട്‌സനും ബൗളിങിലും തിളങ്ങി.
ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെയും തകര്‍ത്ത് ആര്‍സിബി ഫൈനലിലേക്കും മുന്നേറി. എന്നാല്‍ കിരീടപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു റണ്‍സിനു ബാംഗ്ലൂര്‍ പരാജയപ്പെടുകയായിരുന്നു.

Story first published: Thursday, April 26, 2018, 14:47 [IST]
Other articles published on Apr 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+