Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രാന്റ്‌ഹോമിനും ബ്രൂസിനും അര്‍ധ സെഞ്ച്വറി; ശ്രീലങ്കയെ തകര്‍ത്ത് കിവീസിന് പരമ്പര

പല്ലക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലും സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് ജയം. നാല് വിക്കറ്റിനാണ് ശ്രീലങ്കയെ കിവികള്‍ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 161 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 19.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.കോളിന്‍ ഡി ഗ്രാന്റ്‌ഹോം (59),ടോം ബ്രൂസ് (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ന്യൂസീലന്‍ഡിന് വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ന്യൂസീലന്‍ഡ് നായകന്‍ ടിം സൗത്തിയാണ് കളിയിലെ താരം.

ടോസ് നേടി ബാറിറിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ താരങ്ങള്‍ പരാജയപ്പെട്ടു. നിരോഷന്‍ ഡിക്വെല്ലെയാണ് (39) ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.അവിഷ്‌ക ഫെര്‍ണാണ്ടോ (37),കുശാല്‍ മെന്‍ഡിസ് (26),ഷിഹാന്‍ ജയസൂര്യ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.കിവീസിനുവേണ്ടി സെത് റാന്‍സ് മൂന്ന് വിക്കറ്റും സ്‌കോട്ട് കുഗ്ലിജിന്‍ രണ്ട് വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും വീഴ്ത്തി.

degrandhome

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ കോളിന്‍ മണ്‍റോയെ (13) നഷ്ടമായി.ചെറിയ ഇടവേളകളില്‍ ടിം സീഫെര്‍ട്ടും (15), കുഗ്ലിജിനും (8) മടങ്ങിയെങ്കിുലും നാലാം വിക്കറ്റിലെ ഗ്രാന്റ്‌ഹോം-ബ്രൂസ് കൂട്ടുകെട്ട് കിവീസിന് വിജയത്തിലേക്കുള്ള അടിത്തറ പാകി.109 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഗ്രാന്റ്‌ഹോം ഉദാനയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് ഗ്രാന്റ്‌ഹോം നേടിയത്.19ാം ഓവറില്‍ ടോം ബ്രൂസ് റണ്ണൗട്ടായി മടങ്ങി.മൂന്ന് ഫോറാണ് താരം നേടിയത്.മിച്ചല്‍ സാന്റ്‌നര്‍ (2 പന്തില്‍ 10) ഒരു ഫോറും സിക്‌സുമായി കിവീസ് ജയത്തില്‍ നിര്‍ണ്ണായകമായി.ശ്രീലങ്കയ്ക്ക് വേണ്ടി അഖില ധനഞ്ജയ് മൂന്ന് വിക്കറ്റും ഇസിരു ഉദാന,വനിഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, September 4, 2019, 9:27 [IST]
Other articles published on Sep 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+