
ജീവിതത്തില്‍ ഒരിക്കല്‍മാത്രമുള്ള അനുഭവം
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാവുന്ന അനുഭവമായിരുന്നു ഗൗതമിന്റേതെന്നു സഞ്ജു അഭിപ്രായപ്പെട്ടു. ഗൗതമിനു മാത്രമല്ല തങ്ങള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാവുന്ന അനുഭവമായിരുന്നു ഈ പ്രകടനമെന്നും സഞ്ജു പറഞ്ഞു.
രാജസ്ഥാന്റെ യഥാര്‍ഥ ഹീറോ ഗൗതം ആയിരുന്നെങ്കിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് രാജസ്ഥാന്‍റെ തന്നെ പുതുമുഖ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു. 22 റണ്‍സിനു താരം മൂന്നു വിക്കറ്റെടുത്തിരുന്നു.
എന്നാല്‍ ഗൗതമിനു പകരം ആര്‍ച്ചറെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനെ വിമര്‍ശിക്കാന്‍ സഞ്ജു തയ്യാറായില്ല.

എല്ലാവരുടെയും സംഭാവന പ്രധാനമാണ്
ഗൗതം മാന്‍ ഓഫ് ദി മാച്ചാവുമെന്നായികുന്നു മല്‍സരം കഴിഞ്ഞപ്പോള്‍ താനും കരുതിയിരുന്നതെന്നു സഞ്ജു പറഞ്ഞു. പക്ഷെ ടീമിലെ മറ്റു താരങ്ങളുടെയും സംഭാവന പ്രധാനപ്പെട്ടതാണ്. മൂന്നു നിര്‍ണായക വിക്കറ്റുകളാണ് ഐപിഎല്ലില്‍ തന്റെ കന്നി മല്‍സരത്തില്‍ തന്നെ ആര്‍ച്ചര്‍ നേടിയത്. കൂടാതെ ബാറ്റിങിലും താരം മോശമാക്കിയില്ല.
മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഗൗതമിനു പകരം ആര്‍ച്ചര്‍ക്കു സമ്മാനിച്ചതിനെക്കുറിച്ചു പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.

ഫിനിഷ് ചെയ്യാനാവാത്തതില്‍ നിരാശ
മല്‍സരം താന്‍ തന്നെ ഫിനിഷ് ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ഇതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും സഞ്ജു വ്യക്തമാക്കി. 17ാം ഓവറിലാണ് ജസ്പ്രീത് ബുംറയുടെ ഓവറില്‍ സഞ്ജു പുറത്തായി മടങ്ങിയത്.
മല്‍സരം വലിച്ചുനീട്ടിയതായി തനിക്കു തോന്നിയിട്ടില്ല. തങ്ങള്‍ ചേസ് ചെയ്യുമ്പോള്‍ ബൗളിങ് ടീമിന് തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. അതുകൊണ്ടു തന്നെ അവസാന രണ്ടോവറില്‍ വിജയം നേടാനായിരുന്നു ശ്രമം. പക്ഷെ നിര്‍ഭാഗ്യവശാല്‍ താന്‍ പുറത്തായി.
മല്‍സരം താന്‍ തന്നെ ഫിനിഷ് ചെയ്യേണ്ടിയിരുന്നു. മുംബൈ നന്നായി പന്തെറിഞ്ഞു. ഒടുവില്‍ ഗൗതമാണ് തങ്ങള്‍ക്കു വിജയം സമ്മാനിച്ചതെന്നും സഞ്ജു വിശദമാക്കി.

ഓപ്പണിങില്‍ ആശങ്ക തുടരുന്നു
സീസണില്‍ ഇതുവരെ മികച്ച ഓപ്പണിങ് ജോടിയെ കണ്ടെത്താന്‍ രാജസ്ഥാനു സാധിച്ചിട്ടില്ല. തീര്‍ച്ചയായും ഇത് ടീമിനു ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നു സഞ്ജു പറഞ്ഞു.
കഴിഞ്ഞ മല്‍സരങ്ങളിലൊന്നും ഓപ്പണര്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റ് പുരോഗമിക്കവെ വ്യത്യസ്തമായ കോമ്പിനേഷന്‍ ടീം പരീക്ഷിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഓപ്പണിങില്‍ മാത്രമല്ല ഫീല്‍ഡിങിലും ജസ്ഥാനു പ്രശ്‌നങ്ങളുണ്ട്. ഇനിയുള്ള മല്‍സരങ്ങളില്‍ ഫീല്‍ഡിങും മെച്ചപ്പെടുത്തിയാല്‍ മാത്രമേ രാജസ്ഥാന്റെ മുന്നേറ്റം സാധ്യമാവുള്ളൂവെന്നും മലയാളി താരം കൂട്ടിച്ചേര്‍ത്തു.

ഗൗതമിന് ഇഷാന്‍ കിഷന്റെയും പ്രശംസ
മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഗൗതമിന്റെ പ്രകടനത്തെ പ്രശംസിച്ചു. ഉജ്ജ്വലമായിരുന്നു ഗൗതമിന്റെ ബാറ്റിങ്. പന്തിനായി കാത്തിരുന്ന ശേഷമാണ് താരം ഷോട്ടുകള്‍ കളിച്ചത്. കൃത്യമായ പ്ലാനിങ് അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാല്‍ മുംബൈയുടെ തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും ടീം ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ഇഷാന്‍ വ്യക്തമാക്കി. മുമ്പുള്ള സീസണുകളിലും മുംബൈ ഇതുപോലെയുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവാണ് മുംബൈ നടത്തിയത്. അതുകൊണ്ടു തന്നെ തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. മികച്ച ക്രിക്കറ്റിലൂടെ മുംബൈ തിരിച്ചുവരിക തന്നെ ചെയ്യുമെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications