Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മസ്‌കെരാനെസ് തനിക്കെതിരേ അഞ്ച് സിക്‌സര്‍ നേടി, ബ്രോഡിനെതിരേ താന്‍ ആറും! കണക്കും തീര്‍ത്തു-യുവി

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന അപൂര്‍വ്വ നിമിങ്ങളിലൊന്നാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സിക്‌സര്‍ മഴ. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ ആറാട്ട്. ഈ സിക്‌സര്‍ വേട്ടയ്ക്കു പിന്നില്‍ ഒരു പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും സ്റ്റാര്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡുമായുള്ള സോണി ടെന്‍ പിറ്റ് സ്റ്റോപ്പെന്ന ഷോയുടെ ലലൈവിലാണ് യുവരാജ് മനസ്സ് തുറന്നത്. ഇംഗ്ലണ്ടിനെതിരേ തന്നെ തനിക്കു നേരിട്ട നാണക്കേടിനുള്ള കണക്കുതീര്‍ക്കല്‍ കൂടിയായിരുന്നു ബ്രോഡിനെതിരായ ആറു സിക്‌സറുകളെന്ന് യുവി വെളിപ്പെടുത്തി.

മസ്‌കെരാനോയില്‍ നിന്നു നേരിട്ട പ്രഹരം

മസ്‌കെരാനോയില്‍ നിന്നു നേരിട്ട പ്രഹരം

ഇംഗ്ലണ്ടിന്റെ തന്നെ ദിമിത്രി മസ്‌കെരാനെസിനേതിരേ തനിക്കു നേരിട്ട നാണക്കേടിനാണ് പിന്നീട് ബ്രോഡിനെതിരേ ആറു സിക്‌സറുകള്‍ നേടി കണക്കുതീര്‍ത്തതെന്നു യുവി വ്യക്തമാക്കി.
ഓവലില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മല്‍സരം മറക്കാന്‍ കഴിയില്ല. അന്ന് ഇന്നിങ്‌സിലെ അവസാന ഓവര്‍ ബൗള്‍ ചെയ്തത് താനായിരുന്നു. എന്തിനായിരുന്നു ക്യാപ്റ്റന്‍ അന്നു തന്നെ പന്ത് ഏല്‍പ്പിച്ചതെന്നറിയില്ല. മസ്‌കെരാനസ് ഈ ഓവറില്‍ അഞ്ചു സിക്‌സറുകളാണ് പറത്തിയത്. ആറു പന്തും സിക്‌സറാവാതിരുന്നതില്‍ സന്തോഷമുണ്ടെന്നും യുവി പറഞ്ഞു.

നിരവധി പേര്‍ വിളിച്ചു

നിരവധി പേര്‍ വിളിച്ചു

അന്നത്തെ മല്‍സരത്തിനു ശേഷം സുഹൃത്തുക്കളും അടുപ്പമുള്ളവരുമടക്കം നിരവധി പേരാണ് ഫോണില്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തത്. വളരെയധികം വേദനിപ്പിച്ച ദിനങ്ങളായിരുന്നു അത്. ആദ്യമായി സെഞ്ച്വറി നേടിയപ്പോള്‍ പോലും ഇത്രയുമധികം പേര്‍ തന്നെ വിളിക്കുകയോ, സന്ദേശമയക്കുകയോ ചെയ്തിട്ടില്ലെന്നും യുവി വെളിപ്പെടുത്തി.

മസ്‌കെരാനെസിന്റെ പ്രഹരമേറ്റു വാങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ അന്നത്തെ ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചു. അവസാന ഓവറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ബൗണ്ടറികള്‍ നേടി റോബിന്‍ ഉത്തപ്പയായിരുന്നു ഇന്ത്യക്കു വിജയം സമ്മാനിച്ചത്.

ഏകദിനത്തിലെ ബെസ്റ്റ് ഓപ്പണിങ് ജോടികള്‍... ഇന്ത്യ, ഓസീസ് ആധിപത്യം, സച്ചിന്‍-ദാദ തലപ്പത്ത്

ആരെയും നോക്കിയില്ല

ആരെയും നോക്കിയില്ല

സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ അന്നു തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ നേടിയ ശേഷം ബ്രോഡിന്റെയോ, തൊട്ടുമുമ്പത്തെ ഓവറില്‍ താനുമായി വാക്‌പോരിലേര്‍പ്പെട്ട ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെയോ മുഖത്തേക്കു താന്‍ നോക്കിയിരുന്നില്ലെന്നു യുവരാജ് പറയുന്നു. ഒടുവില്‍ അതിനു അവസാനമായിരിക്കുന്നുവെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് മസ്‌കെരാനസിനെയായിരുന്നു നോക്കിയത്. തനിക്ക് നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്ന അതേ എതിരാളികള്‍ക്കെതിരേ തന്നെ ആറു സിക്‌സറുകള്‍ നേടാന്‍ കഴിഞ്ഞത് വളരെയധികം സന്തോഷിപ്പിച്ചിരുന്നതായും യുവി റഷ്‌ഫോര്‍ഡിനോടു പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ഒരാളുടെ കട്ട ഫാന്‍! തന്നില്‍ അദ്ദേഹം ഏറെ വിശ്വാസമര്‍പ്പിച്ചു- രാഹുല്‍

Story first published: Monday, June 15, 2020, 16:53 [IST]
Other articles published on Jun 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+