Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിന് പിന്തുണയുമായി വീഡിയോ സന്ദേശം; മാപ്പ് പറഞ്ഞ് ഗൂഗിള്‍

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ലോകകപ്പ് ക്രിക്കറ്റ് ആവേശം പടരുമ്പോള്‍ രാജ്യസ്‌നേഹം മുറുകെപ്പിടിക്കാനും വന്‍ കമ്പനികള്‍ക്ക് വ്യാപാരം വര്‍ധിപ്പിക്കാനുമുള്ള സമയമാണിത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച ഗൂഗിള്‍ കുഴിയില്‍ച്ചാടി. ഏത് പ്രത്യേക സന്ദര്‍ഭത്തിലും ഡൂഡില്‍ ഒരുക്കിയും പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയുമാണ് ഗൂഗിള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്.

google

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പമ്പാണ് ഗൂഗിള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്കായി വീഡിയോ കോളിങ് ആപ്പായ ഗൂഗിള്‍ ഡുവോയില്‍ വീഡിയോ സന്ദേശമയച്ചത്. ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നതിനും ആശംസകള്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു പാനീയം കുടിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് സന്ദേശം അയച്ചതെങ്കിലും യു.എസ്., യു.കെ., ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും വീഡിയോ ലഭിച്ചതായാണ് ആന്‍ഡ്രോയിഡ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഖേദപ്രകടനവുമായി ഗൂഗിള്‍ രംഗത്തെത്തിയത്.

'കഴിഞ്ഞദിവസം ചില ഗൂഗിള്‍ ഡുവോ ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോ സന്ദേശം തെറ്റായി അയച്ചുപോയിരുന്നു. അത് പരസ്യമായിരുന്നില്ല, ഡുവോ പ്രമോഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള വീഡിയോ സന്ദേശമായിരുന്നു അത്. ആശയക്കുഴപ്പുമുണ്ടായതില്‍ ഖേദിക്കുന്നു.'- ഇതായിരുന്നു ഗൂഗിളിന്റെ വിശദീകരണം.

Story first published: Saturday, June 1, 2019, 13:15 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+